1. Farm Tips

മാവ് നിറഞ്ഞു കായ്ക്കാൻ ഉലുവ കഷായം - Fenugreek,Uluva for Mango tree better yileld

ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ , നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുകയാണ് പതിവ് .ഫല വൃക്ഷങ്ങൾ കായ്കൾ ലഭിക്കാൻ ഉലുവ കഷായം നല്ലതാണ് . 500 ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച വെള്ളം തണുത്ത ശേഷം ഫലം തരാത്ത വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക . ഉലുവ രണ്ട് ദിവസ ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും തിളപ്പിച്ച് ഉലുവ സഹിതം ഫലവൃക്ഷ ചുവട്ടിൽ ഇട്ടൽ പിന്നീട് വരുന്ന സീസണിൽ ഫലം പ്രതീക്ഷിക്കാം .

Arun T
mango tree
Mango tree with fruits

ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ , നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുകയാണ് പതിവ് .ഫല വൃക്ഷങ്ങൾ കായ്കൾ ലഭിക്കാൻ ഉലുവ കഷായം നല്ലതാണ് . 500 ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച വെള്ളം തണുത്ത ശേഷം ഫലം തരാത്ത വൃക്ഷത്തിൻറെ ചുവട്ടിൽ ഒഴിക്കുക . ഉലുവ രണ്ട് ദിവസത്തിനു ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും തിളപ്പിച്ച് ഉലുവ സഹിതം ഫലവൃക്ഷ ചുവട്ടിൽ ഇട്ടാൽ പിന്നീട് വരുന്ന സീസണിൽ ഫലം പ്രതീക്ഷിക്കാം .

Whether the fruit trees are foreign or native, we usually cut them when the nut does not yield fruits. 500 g of urad and 5 liters of boiled water after cooling and pouring under the fruitless tree. After 2 days, boil the urad again in 2 litres of water and put  under the  fruit tree and then expect and results will come in the next season

ഉലുവാ ത്രിഫല കഷായത്തിൽ പുഴുങ്ങി ആറിയ ശേഷം ഫലം തരാത്ത മര ചുവട്ടിൽ ഒഴിക്കുക. ഈ രീതിയിലും നിരവധി കായ്ക്കാത്ത വൃക്ഷങ്ങൾ നമ്മുടെ പൂർവ്വികർ ഫലം തരുന്നതാക്കിയിട്ടുണ്ട്.

.എന്നാൽ പ്ലാവിന് പാവാട ഇടുകയാണ് പതിവ് , ചില ഫല വൃക്ഷങ്ങൾക്ക് ,മോതിര വളയം ആണ് നല്ലത് .എന്നാൽ ഫലം തരാത്ത തെങ്ങിന് ചെയ്യുന്ന ഒരു രീതി ഉണ്ട് .


പണ്ട് കാലത്ത് വർഷങ്ങൾ ആയിട്ടും , കായ് തരാത്താ തെങ്ങുകളിൽ കർഷകർ ആണി അടിക്കുന്ന ഒരു പതിവ് ഉണ്ട് . പിന്നീട് അത്തരം തെങ്ങുകൾ കായിച്ച് കണ്ടിട്ടുണ്ട് .

പണ്ട് ഉണ്ടായിരുന്നതും ,ഇപ്പോൾ വീണ്ടും സജീവമായ ഈ രീതി വിജയം ആണ് പ്ലാവിന് പാവട ഇടുക എന്നത്. മഴക്കാലത്തിന് മുമ്പ് ചാണകം പ്ലാവിൽ തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതി . ഈ രീതി താഴെ ചക്ക ലഭിക്കുന്നതിന് ഉപകരിക്കും . ചെറിയ കയ്പ്പ് ഉള്ള പ്ലാവിന് ചുവട്ടിൽ , കമുങ്ങിൻറെ പോള ( അടക്ക മരത്തിൻറെ പാള ) ഇട്ട് മൂടുന്നത് നല്ലതാണ് . പണ്ട് മുറുക്കാൻ കടയുടെ അടുത്ത് നിന്നും ,പാക്കിൻറെ തോട് പറക്കുന്നവരെ പണ്ട് കാണാന് കഴിഞ്ഞിരുന്നു . ആ കാലത്ത് നല്ല ചക്ക ലഭിക്കും എന്ന് പറഞ്ഞ് പഴമ ക്കാർ ചെയ്ത് വന്ന രീതിയാണ് .

This method of re-activating, as it was in the past, is a success, of putting a cloth around jack tree. This is the method of applying dung by tying with old cloth on the Jack tree before the rainy season . This method will help you get the followingJack fruit. It is better to put palm tree dried leaf under the bitter tasted Jack tree. 

 

നെല്ലിയും ,പ്ലാവും ഒഴിച്ച് ബാക്കി എല്ലാത്തിനും , മോതിര വളയം ആണ് വിജയം .

പലരും ഒരു ഇഞ്ച് തൊലി ആണ് വട്ടത്തില് കളയുന്നത് .
പക്ഷേ ധാരാളം ആളുകൾ വൃക്ഷങ്ങൾക്ക് കേട് വരും വിധത്തിൽ , രണ്ട് ഇഞ്ച് കനത്തിലും , ചെയ്യുന്നു . നെല്ലിയുടെ ഒരെ വൃക്ഷത്തിൻറെ രണ്ട് തൈകൾ നട്ട് വളരുന്ന നെല്ലികൾ തമ്മിൽ പരാഗണം നടത്തില്ല .അതിനാൽ നെല്ലി നടുമ്പോൾ രണ്ട് വൃക്ഷങ്ങളുടെ ഓരോ തൈകൾ നടാൻ ശ്രദ്ധിക്കണം.

നാരക വര്‍ഗ്ഗത്തിൽ ഉള്ള വൃക്ഷങ്ങളുടെ ചുവട്ടിൽ മുടി കുഴിച്ചിടുന്ന വരുണ്ട് .മുരിങ്ങയുടെ യും മാവിൻറെയും തടം എടുത്ത്, ഉമീ ഇട്ട് മൂടുക നല്ല ഫലം തരും .മുരിങ്ങയും ,മാവും പൂക്കുമ്പോള്‍ വൃക്ഷത്തിനടിയില്‍ വററല്‍ മുളകിട്ട് പുകക്കുക എന്നതും പണ്ട് കാല രീതികൾ

റോസ് ചെടികൾ കൂടുതൽ പൂക്കൾ തരാൻ ,അടുത്ത് ഉള്ള ചായ കടയിൽ നിന്നും ഉപയോഗിച്ച് കഴിഞ്ഞ തെയില കൊണ്ട് ഇടുക എന്നതും പഴയ കാല കൃഷി രീതി

കടപ്പാട് :
പ്രകൃതിയുടെ കൂട്ടുകർ

അനുബന്ധ വാർത്തകൾ

വാണിജ്യ പ്ലാവ് കൃഷി പരാജയമോ?

English Summary: Ulluva, Fenugreek kashayam for mango tree fruit yielding

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds