Updated on: 13 May, 2022 9:50 AM IST
നെല്ലിക്ക- ബീറ്റ്റൂട്ട് പാനീയം

നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായതും, ഏറ്റവും പോഷക മൂല്യമുള്ളതും വില കുറഞ്ഞതുമായ ഒന്നാണ് നെല്ലിക്ക. ഇത് വിറ്റാമിൻ സിയുടെ കലവറയാണ്. ആറ് ഓറഞ്ചിൽ ഉള്ളത്ര വിറ്റാമിൻ സി ഒരു നെല്ലിക്കയിൽ ഉണ്ട്. നെല്ലിക്ക ആരോഗ്യത്തിന് പകരുന്ന ഗുണങ്ങൾ അനവധിയാണ്. നെല്ലിക്കയുടെ ഉപയോഗം കേശസംരക്ഷണത്തിനും ചർമസംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യും. കൂടാതെ വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്കും, രോഗപ്രതിരോധശേഷി കൂട്ടുവാൻ ആഗ്രഹിക്കുന്നവർക്കും നെല്ലിക്ക കൊണ്ടുള്ള വിഭവങ്ങൾ മികച്ചതാണ്. അതുകൊണ്ടുതന്നെ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുന്ന പോഷകമൂല്യം ഏറിയ രണ്ടു വിഭവങ്ങൾ താഴെ നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉൽസാഹം ജനിപ്പിക്കുന്ന പാനീയം കുടിച്ച് പ്രതിരോധശക്തി വർധിപ്പിക്കുക

നെല്ലിക്ക - ബീറ്റ്റൂട്ട് പാനീയം

ചേരുവകൾ

  • വലിയ നെല്ലിക്ക - 25ഗ്രാം

  • ബീറ്റ്റൂട്ട് -50ഗ്രാം

  • തക്കാളി -100 ഗ്രാം

  • മഞ്ഞൾ പൊടി -അര ടീസ്പൂൺ

  • തുളസിയില -ഒരുപിടി

  • നാരങ്ങനീര്-ഒരു നാരങ്ങയുടേത്

  • ഉപ്പ് ആവശ്യത്തിന്

ബന്ധപ്പെട്ട വാർത്തകൾ: വേനൽച്ചൂടിൽ കൂവ കൊണ്ടൊരു പാനീയം

തയ്യാറാക്കുന്ന വിധം

നാരങ്ങനീര് ഒഴികെ ബാക്കി ചേരുവകൾ മിക്സിയിൽ നന്നായി അടിച്ച് ആവശ്യത്തിന് വെള്ളമോ കരിക്കിൻവെള്ളമോ ചേർത്ത് അരിച്ചെടുത്തശേഷം നാരങ്ങാനീര് ചേർത്ത് ഇളക്കി വെറും വയറ്റിൽ കുടിക്കുക ഇത് രോഗപ്രതിരോധ ശേഷി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കൂടാതെ അമിത കൊളസ്ട്രോളിനെ പുറന്തള്ളി ശരീരഭാരം കുറയ്ക്കുന്നു. ഇത് മുടിവളർച്ചയ്ക്കും, ചർമ്മത്തിനും നല്ല നിറം കൈവരുവാനും മികച്ചതാണ്.

നെല്ലിക്ക ചുവന്നുള്ളി അച്ചാർ

  • തിളച്ചവെള്ളം തണുപ്പിച്ചത് - എട്ട് കപ്പ്

  • നെല്ലിക്കയും ചുവന്നുള്ളിയും ഓരോ കപ്പ് വീതം ആവി കേറ്റിയത് - രണ്ടു കപ്പ്

  • മുളകുപൊടി -നാല് ടീസ്പൂൺ മഞ്ഞൾപ്പൊടി -ഒരു ടീസ്പൂൺ

  • ഉപ്പ് - ആവശ്യത്തിന്

  • ശർക്കരപ്പാനി - ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

Gooseberry products are great for those who want to lose weight and boost their immune system.

ഒരു ഗ്ലാസ് ബോട്ടിൽ എല്ലാ ചേരുവകളും ഒന്നിച്ചാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇടനേരങ്ങളിലും ഭക്ഷണത്തിനൊപ്പം കഴിക്കാം. നെല്ലിക്കയും ചുവന്നുള്ളിയും ചേർന്ന അച്ചാർ രോഗങ്ങളെ ഒരു പരിധിവരെ തടയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കരിക്കിന് ബദൽ തേങ്ങാ പാനീയം / തേങ്ങാ സംഭാരം

English Summary: Gooseberry-beetroot drink for weight loss
Published on: 13 May 2022, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now