Updated on: 1 December, 2021 11:30 AM IST
കാച്ചിൽ പുഴുക്ക്

മരച്ചീനി അഥവാ കപ്പ കേരളീയർക്ക് അരിക്കൊപ്പം പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ്. കിഴങ്ങു വിളകളുടെ ഉത്പാദനക്ഷമത നമ്മുടെ പ്രധാന പക്ഷി ഭക്ഷ്യ വിളകളായ നെല്ല്, ഗോതമ്പ്, ചോളം എന്നിവയുടെതിന് വച്ചുനോക്കുമ്പോൾ ആറു മുതൽ 10 ഇരട്ടി വരെയാണ്. ഇവയിൽ നിന്ന് നമുക്ക് ധാരാളം മൂല്യവർധിത ഉൽപ്പന്നങ്ങളും, വിഭവങ്ങളും തയ്യാറാക്കാം. അത്തരത്തിൽ മലയാളികളുടെ രുചിമുകുളങ്ങൾ ത്രസിപ്പിക്കുന്ന കപ്പ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന കപ്പ കാന്താരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് ഒന്ന് നോക്കാം

കപ്പ കാന്താരി ചേരുവകൾ

1.കപ്പ - ഒരു കിലോ

2.തേങ്ങ-ഒന്നിനെ പകുതി ചുരണ്ടിയത്
കാന്താരി മുളക് 5 എണ്ണം
ജീരകം അര ചെറിയ ടീസ്പൂൺ
ഉപ്പ് പാകത്തിന്

3.വെളിച്ചെണ്ണ പാകത്തിന്

പാകം ചെയ്യുന്ന വിധം

കപ്പ ചെറിയ കഷണങ്ങളാക്കി തിളച്ച വെള്ളത്തിലിട്ട് വേവിച്ച് മാറ്റിവെക്കുക. വെന്തു കുഴഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ ചേരുവ ചതച്ചത് വെന്ത കപ്പയിൽ ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. നന്നായി പുരണ്ടിരിക്കുന്ന പരുവത്തിൽ അടുപ്പിൽ നിന്നും വാങ്ങുക. പാകത്തിന് വെളിച്ചെണ്ണ ഒഴിച്ച് കുടഞ്ഞ് യോജിപ്പിച്ച് ചൂടോടെ കാന്താരി ചമ്മന്തി ഒപ്പം വിളമ്പാം.

കപ്പയെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു ഭക്ഷ്യവസ്തുവാണ് കാച്ചിൽ. ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഈ കിഴങ്ങുവിള കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന കാച്ചിൽ പുഴുക്ക് എങ്ങനെ തയ്യാറാക്കാം എന്നും നമുക്കൊന്നു നോക്കാം.

Tapioca is a favorite food of Keralites along with rice. The productivity of tuber crops is six to 10 times higher than that of our main bird food crops such as paddy, wheat and maize.

കാച്ചിൽ പുഴുക്ക് ചേരുവകൾ

1. കാച്ചിൽ ഒരിടത്തരം

2. തേങ്ങ ഒന്നിന്റെ പകുതി ചുരണ്ടിയത്
പച്ചമുളക് /കാന്താരി പാകത്തിന്
ഉപ്പ് മഞ്ഞൾപ്പൊടി -പാകത്തിന്

3. വെളിച്ചെണ്ണ -2 ചെറിയ സ്പൂൺ

4. കടുക് -അര ചെറിയ സ്പൂൺ

5ചുവന്നുള്ളി -നാലെണ്ണം അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കാച്ചിൽ ചെത്തി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം. ഇതു വലിയ പാത്രത്തിലാക്കി പാകത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക(അധിക വെള്ളം ഉണ്ടാകരുത്). വെള്ളം ഊറ്റി കളയരുത്. ഇതിലേക്ക് രണ്ടാമത്തെ ചേരുവ അരച്ചത് ചേർക്കുക. ആവി വരുമ്പോൾ ഇളക്കി കുഴച്ചെടുക്കണം. നന്നായി കുഴഞ്ഞിരിക്കണം. വെളിച്ചെണ്ണ ചൂടാക്കി കടുകും ചുവന്നുള്ളിയും താളിച്ച് കാച്ചിൽ ചേർത്തിളക്കുക നാരങ്ങ അച്ചാറിനൊപ്പമോ ഇറച്ചിക്കറിക്ക് ഒപ്പമോ കഴിക്കാൻ ഇതിലും നല്ല വിഭവം വേറെയില്ല.

English Summary: How to make Kappa Kantari and Kachhil Puzhu which stimulate the taste buds
Published on: 01 December 2021, 10:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now