കാന്താരി മുളകു കൃഷി ചെയ്യാം 

Wednesday, 09 May 2018 11:58 AM By KJ KERALA STAFF
വിപണിയിൽ എല്ലാ സീസണിലും മികച്ച വില ലഭിക്കുന്ന ഒന്നാണ് കാന്താരി മുളക്. ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കാന്താരിയെ കണ്ടെത്തിയതിനു ശേഷം ഇതിനു ആവശ്യക്കാരുടെ എനനവും വർധിച്ചിട്ടുണ്ട്. കൊളസ്‌ട്രോൾ, അമിതവണ്ണം, കുടവയർ ഗ്യാസിന്റെ പ്രശ്നം വാത രോഗങ്ങൾ എന്നിവയ്ക്ക് ഒക്കെ പ്രതിവിധി ആയി ഉപയോഗിക്കാറുണ്ട്. 

പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരാം കാന്താരി ഉണ്ടെങ്കിലും വിപണിയിൽ കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ് ഗുണമേന്മയും ഇതിനു തന്നെയാണ്. പൊതുവെ ഗ്രാമപ്രദേശങ്ങളിൽ കാന്താരി തനിയെ മുളക്കുന്ന ഒരു ചെടിയാണ് എങ്കിലും പഴുത്ത മുളകുകൾ ഉണ്ടാക്കിയെടുത്തു മുളപ്പിച്ചു കാന്താരി കൃഷി  ചെയ്യാവുന്നതാണ്.

kanthaari

പരിചരണമൊന്നു കൂടാതെ നല്ല വിളവ് തരുമെങ്കിലും കുറച്ചു ശ്രദ്ധ നൽകിയാൽ നല്ലൊരു വരുമാനമായി കാന്താരി കൃഷിയെ  മാറ്റം. തൈ നടുമ്പോൾ ചാണകമോ പച്ചിലവളമോ ഇട്ടുകൊടുത്തു കുറച്ചു ദിവസം നനച്ചാൽ ചെടി നല്ലവണ്ണം വളർന്നു മികച്ച വിളവ് നൽകും. പാണൽ ചെടിയുടെ ഇല, ശീമക്കൊന്ന എന്നിവയുടെ ഇലകൾ പുതയായി നൽകുന്നത് നല്ല വിളവിനു സഹായകമാണ്. ഒരു കാന്താരി ചെടിയിൽ നിന്ന് പരമാവധി മൂന്നു  വര്ഷം വരെ വിളവ് ലഭിക്കും.

സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന സ്ഥലത്തു കാന്താരി നടരുത് തണലും ചൂടും ഒരുപോലെ ലഭിക്കുന്നസ്ഥലം വേണം ഇതിനു തിരഞ്ഞെടുക്കാൻ. ചോറിൻ്റെ വെസ്റ്റ് , കഞ്ഞിവെള്ളം , ഇറച്ചി മീൻ എന്നിവ കഴുകിയ വെള്ളം എന്നിവ വളമായി കൊടുക്കുന്നത് കൂടുതൽ; വിളവ് തരും. കാന്താരി തന്നെ കീടനാശിനി ആയി ഉപയോഗിക്കാവുന്നതിനാൽ ഒരു വീട്ടിൽ ഒരു കാന്താരി യെങ്കിലും നട്ടുവളളർത്താം.  

CommentsMore from Vegetables

മധുരിക്കും കയ്പ്പക്ക

മധുരിക്കും കയ്പ്പക്ക മധുരക്കയ്പ്പക്ക എന്ന പേരിലെ കണ്‍ഫ്യൂഷനെയുള്ളൂ ആള് നമ്മുടെ പാവയ്ക്കതന്നെ

October 01, 2018

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേ…

September 21, 2018

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം പണ്ടു മുതലെ തന്നെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തോരന് പയർ നിർബദ്ധമായിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം മലയാളിയ്ക്ക് ഇല്ലായിരുന്നു.

September 18, 2018


FARM TIPS

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.