Updated on: 30 June, 2021 5:10 PM IST
ചെറുപയർ തോരൻ

ചെറുപയർ നമ്മുടെയൊക്കെ വീടുകളിൽ മിക്കപ്പോഴും കാണും. ചെറുപയർ കൊണ്ട് പലതരം വിഭവങ്ങളും നാം തയ്യാറാക്കാറുണ്ട്. മിക്ക വീടുകളിലും തയ്യാറാക്കുന്ന ഒരു സൈഡ് ഡിഷ് ആണ് ചെറുപയർ തോരൻ. എന്നാൽ ഇനി ഇത് തയ്യാറാക്കുമ്പോൾ അല്പം വ്യത്യസ്തമായി ഒന്ന് പരീക്ഷിച്ചാലോ? സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇതിൽ എന്തൊക്കെ ചേരുവകൾ എങ്ങനെയൊക്കെയാണ് ചേർക്കുന്നത് എന്ന് നോക്കാം.

പ്രധാന ചേരുവ

- 1 കപ്പ് കുതിര്‍ത്ത തൊലി കളഞ്ഞ് വെയിലത്തുണക്കി ഉണ്ടാക്കിയ ചെറുപയർ ഡമ്പ്ലിങ്സ്

- 1/2 കപ്പ് ചിരവിയത് തേങ്ങ

- 1/2 കപ്പ് ഉള്ളി

- ആവശ്യത്തിന് അരിഞ്ഞ മല്ലിയില

- ആവശ്യത്തിന് ഉപ്പ്

- 1 ടീസ്പൂൺ ജീരകം

- 1 ടീസ്പൂൺ കടുക്

- 14 എണ്ണം കറിവേപ്പില

- ആവശ്യത്തിന് പെരുങ്കായം

- 1/2 എണ്ണം നാരങ്ങ

Step 1:

കുതിർത്ത് വെച്ച ചെറുപയർ ഒരു കുക്കറിൽ എടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് 2-3 വിസിൽ കേൾക്കുന്നത് വരെ വേവിക്കാം.

Step 2:

ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക്, ജീരകം, കറിവേപ്പില, സവാള എന്നിവ ചേർത്ത് 2-3 മിനിറ്റ് വഴറ്റണം,

Step 3:

ഇതിലേയ്ക്ക് വേവിച്ച ചെറുപയർ ചേർക്കാം, ഉപ്പും ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കിയ ശേഷം വീണ്ടും ഒരു 2-3 മിനിറ്റ് കൂടെ വേവിച്ചെടുക്കാം.

Step 4:

ഇനി അരിഞ്ഞ് വെച്ചിരിക്കുന്ന മല്ലിയില കൂടെ ചേർക്കാം. ഇത് നിങ്ങൾക്ക് ഒരു സൈഡ് ഡിഷ് ആയി കഴിക്കാം. അതല്ലെങ്കിൽ വെറുതെ കഴിക്കുകയുമാകാം!

English Summary: It will be tastier, if you prepare Green Gram curry like this..
Published on: 30 June 2021, 03:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now