1. Grains & Pulses

ചെറുപയർ കൃഷിചെയ്യാം

പ്രോടീൻ സമ്പന്നമായ പയറുവർഗ്ഗമാണ് ചെറുപയർ. പ്രോടീൻ മാത്രമല്ല മറ്റുപല പോഷകങ്ങളുടെയും കലവറയാണ് ചെറുപയർ .ആഹാരമായും ഔഷധമായും ചെറുപയർ ഉപയോഗിക്കാമെന്ന് ആയുർവ്വേദം നിഷ്കർഷിക്കുന്നു. ഇരുമ്പ് , മഗ്നീഷ്യം , പൊട്ടാസിയം ഫോളേറ്റുകൾ എന്നിവയടങ്ങിയ ഒരു സമീകൃതാഹാരമാണ് ചെറുപയർ. ദഹിക്കാൻ എളുപ്പമായ ചെറുപയർ രോഗാവസ്ഥയിലും കഴിക്കാവുന്ന ഒന്നാണ്. .

KJ Staff
Green gram

പ്രോടീൻ സമ്പന്നമായ പയറുവർഗ്ഗമാണ് ചെറുപയർ. പ്രോടീൻ മാത്രമല്ല മറ്റുപല പോഷകങ്ങളുടെയും കലവറയാണ് ചെറുപയർ .ആഹാരമായും ഔഷധമായും ചെറുപയർ ഉപയോഗിക്കാമെന്ന് ആയുർവ്വേദം നിഷ്കർഷിക്കുന്നു. ഇരുമ്പ് , മഗ്നീഷ്യം , പൊട്ടാസിയം ഫോളേറ്റുകൾ എന്നിവയടങ്ങിയ ഒരു സമീകൃതാഹാരമാണ് ചെറുപയർ. ദഹിക്കാൻ എളുപ്പമായ ചെറുപയർ രോഗാവസ്ഥയിലും കഴിക്കാവുന്ന ഒന്നാണ്. . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ചെറുപയർ കൃഷി നല്ലരീതിയിൽ നടക്കുബോൾ ചെറുപയർ കൃഷി ക്കു കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ല കേരളത്തിലെ കാലാവസ്ഥ ചെറുപയർ കൃഷിക്ക് വളരെ യോജിച്ചതാണ്. വളരെ ലളിതമായ കൃഷി രീതിയും അതുമൂലം മണ്ണിനുലഭിക്കുന്ന ഗുണങ്ങളും അറിഞ്ഞുകഴിഞ്ഞാൽ കൂടുതൽ പേർ ചെറുപയർ കൃഷിചെയ്‌ത്‌ വിജയം കൈവരിക്കുമെന്നതിൽ സംശയം വേണ്ട.

കൊയ്ത്തുകഴിഞ്ഞ പാടത്തും ഒഴിഞ്ഞപറമ്പുകളിലും മുതിരയും ഉഴുന്നും കൃഷിച്യ്തു ശീലമുള്ളവർക്ക് ചെറുപയർ കൃഷിയും എളുപ്പമായിരിക്കും തെങ്ങിൻതോപ്പിൽ ഇടവിളയായും കരകൃഷിയിൽ കിഴങ്ങുവർഗ വിളകൾക്കൊപ്പവും മിശ്രവിളയായും ചെറുപയർ കൃഷി ചെയ്യാം . ഒറ്റ വിളകൃഷിയ്ക്ക് ഹെക്ടറിന് 20 മുതല്‍ 25 കിലോ ഗ്രാം വിത്ത് ആവശ്യമായി വരും എന്നാല്‍ ഒരേക്കറില്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ ആറ്
മുതൽ എട്ട് കിലോഗ്രം വിത്ത് മതിയാകും.ഫിലിപ്പീൻസ് .പുസ വൈശാലി, പുസ മോഹിനി, മദീറ ,എൻ പി - 24, സി ഓ - 2 എന്നിവയാണ് പ്രധാന ഇനങ്ങള്‍.

Greengram

നല്ല നീർവാർച്ചയുള്ള മണ്ണിൽ നിലം നന്നായി കിളച്ച് പാകപ്പെടുത്തി ഒരേക്കറിന് 100 കിലോഗ്രാം കുമ്മായം ചേര്‍ത്തിളക്കണം.2 മീറ്റര്‍ അകലത്തിലായി ചാലുകള്‍ കീറുന്നത് അധികമുളള വെളളം വാര്‍ന്നുകളയാന്‍ സഹായിക്കും. രണ്ടടി അകലത്തിലായി എടുക്കുന്ന ചാലുകളില്‍ അരയടി അകലത്തില്‍ .വിത്ത് വിതയ്ക്കും .രാസവളം ചേര്‍ക്കുന്നെങ്കില്‍ ഏക്കറിന് 10 കിലോഗ്രാം യൂറിയയും 60കിലോഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും 20 കി ലോഗ്രാം പൊട്ടാഷും അവസാന ചാല്‍ .എടുക്കുന്നതിനോടൊപ്പമാണ് ചേര്‍ക്കേണ്ടത്. 4 കിലോഗ്രാം വീതം യൂറിയ വിതച്ച് രണ്ടാഴ്ചയ്ക്ക് ശേഷവും നാലാഴ്ചയ്ക്കുശേഷവും രണ്ടു തവണയായി ചേര്‍ത്തു കൊടുക്കാം.നട്ട് മൂന്നുമാസത്തിനുള്ളില്‍ വിളവെടുക്കാം. ഉണങ്ങുന്നതിന് മുമ്പ് തന്നെ കൊയ്‌തെടുത്ത് കളത്തില്‍ ഒരാഴ്ച കൂട്ടിയിട്ട ശേഷം വടി ഉപയോഗിച്ച് കൊണ്ട് കൊണ്ട് അടിച്ചുകൊടുക്കുന്നു. ഒരേക്കറില്‍ നിന്നും 150കി.ഗ്രാം ചെറുപയര്‍ അനായാസമായി വിളവെടുക്കാം.

English Summary: Green gram

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters