ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ എല്ലാർക്കും അറിയാല്ലോ അപ്പോ ഇന്നൊരു ടേസ്റ്റി &ഹെൽത്തി റെസിപ്പി ആണുട്ടോ
Dates Roll
ഈത്തപ്പഴം 2 കപ്പ്
അണ്ടിപ്പരിപ്പ് +ബദാം +കപ്പലണ്ടി(chopped ) 1/2 കപ്പ്
പിസ്ത ഉണ്ടെങ്കിൽ ചേർക്കാം
ഉണക്കമുന്തിരി 2 tbsp
നെയ്യ് /വെണ്ണ 2 tsp
വെളുത്ത എള്ള് 2- 3 tbsp
ഈത്തപ്പഴം കഴുകി കുരു കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക
ഒരു പാനിൽ നെയ്യ് /വെണ്ണ ചേർത്ത് ചൂടായി വരുമ്പോൾ നട്സ് ചേർക്കുക.. ഇത് ഗോൾഡൻ നിറമായി വന്നാൽ ഈത്തപ്പഴം ചേർത്ത് നന്നായി ഉടയുന്നതുവരെ ഒരു തവി കൊണ്ട് ഇളക്കണം. ശേഷം അടുപ്പിൽനിന്നും മാറ്റാം.ഇത് ചൂടോടുകൂടി ഉരുട്ടി സിലിണ്ടർ ആകൃതിയിലാകണം.
ഒരു ഫോയിൽ പേപ്പറിലോ ബട്ടർ പേപ്പറിലോ വെളുത്ത എള്ള് വിതറുക...ഇതിലേക്ക് ഈത്തപ്പഴം കൂട്ട് വെച്ച് എല്ലാഭാഗത്തും എള്ള് ആകുന്നതുവരെ റോൾ ചെയ്യാം.
ചൂടാറിയാൽ ഫ്രിഡ്ജിൽ 2 മണിക്കൂർ വെച്ച ശേഷം മുറിച്ചെടുക്കാം.