1. Health & Herbs

അറിയാമോ ജീവൻറെ വൃക്ഷത്തിനെ?

മരുഭൂമിയിൽ വളരുന്ന മരമാണ് ഈന്തപ്പന. ഇതിൻറെ പഴങ്ങൾ ഇൗത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു . ഉഷ്ണമേഖലാ പ്രദേശങ്ങളിലും നേരത്തെ

Rajendra Kumar

മരുഭൂമിയിൽ വളരുന്ന മരമാണ് ഈന്തപ്പന. ഇതിൻറെ പഴങ്ങൾ  ഇൗത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു . ഉഷ്ണമേഖലാ പ്രദേശങ്ങളിലും നേരത്തെ പറഞ്ഞ പോലെ മരുഭൂമിയിലുമാണ് ഇത് സാധാരണ വളർന്നു കാണാറുള്ളത്. ജീവൻറെ വൃക്ഷം എന്ന പേരിലാണ് ആണ് ഈ മരം അറിയപ്പെടുന്നത്. സൗദി അറേബ്യയുടെയും ഇസ്രായേലിനെയും ദേശീയ ചിഹ്നം കൂടിയാണ് ഈത്തപ്പഴം അഥവാ ഈന്തപ്പഴം.

25 മീറ്റർ നീളം വരെ വളരുന്ന ഈ മരം അതിൻറെ പഴം പോലെ തന്നെ ഉപയോഗം ഉള്ളതാണ്. ശാഖകൾ കൂടാതെ ഒറ്റത്തടിയായി വളരുന്ന മരമാണിത്.

മുസ്ലിം  പ്രദേശങ്ങളിലാണ് ഈത്തപ്പഴത്തിന് കൂടുതൽ പ്രാധാന്യമുള്ളത്.മതപരമായ ചടങ്ങുകൾ, പ്രത്യേകിച്ച് റംസാൻ നോയമ്പ് കാലത്ത്, വിശ്വാസികൾ നോമ്പുതുറക്കാൻ ഈത്തപ്പഴം ആണ് ഉപയോഗിക്കുന്നത്. ഫ്രക്ടോസ്‌ അടങ്ങിയതു കൊണ്ട് ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാൻ കഴിവുള്ളതാണ് ഈത്തപ്പഴം. ദഹനരസം ഉൽപ്പാദിപ്പിക്കാൻ  കഴിവുള്ളതാണ് ഈ ഫലം എന്നുള്ളതുകൊണ്ട് ആയിരിക്കാം  നോമ്പുതുറക്കാൻ ഇത് ഉപയോഗിക്കുന്നത്. ഭക്ഷണം കഴിക്കാത്ത നീണ്ട ഇടവേള കഴിഞ്ഞാൽ കാരക്ക അല്ലെങ്കിൽ ഈത്തപ്പഴം കഴിക്കുമ്പോൾ പിന്നീട് കഴിക്കുന്ന ഭക്ഷണസാധനങ്ങൾ ദഹിപ്പിക്കാനുള്ള ദഹനരസം ഉൽപ്പാദിപ്പിക്കാൻ ഈത്തപ്പഴത്തിന് സാധിക്കും.

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് ഈത്തപ്പഴം. അതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ഫലത്തിന് ആകും . സ്ട്രോക്ക് വരാതിരിക്കാനും ഈന്തപ്പഴം നല്ലതാണ്.

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ദഹനപ്രക്രിയയോടനുബന്ധിച്ചുള്ള  ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഈന്തപ്പഴത്തിനു കഴിയും.

മാംഗനീസ് മഗ്നീഷ്യം സെലേനിയം തുടങ്ങിയ ഘടകങ്ങൾ എല്ലിൻറെ കരുത്തിന് അത്യാവശ്യമാണ്.ഈത്തപ്പഴത്തിൽ ഇവ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് എല്ലിനുണ്ടാകുന്ന ബലക്ഷയം തടയാൻ ഈത്തപ്പഴത്തിന് കഴിയും. സ്ത്രീകൾ ഈന്തപ്പഴം കഴിയ്ക്കുന്നത് അനീമിയ പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു. ഇരുമ്പിൻറെ അംശം വളരെ കൂടുതലുള്ളതിനാൽ വിളർച്ച ഇല്ലാതാക്കാൻ ഈത്തപ്പഴത്തിന് കഴിയും .ഗർഭിണികൾക്ക് ഇത് കഴിക്കുന്നത് ഉത്തമമാണ്. ബി സിക്സ് അടങ്ങിയിട്ടുള്ളതു കൊണ്ട്  തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്താൻ  ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

English Summary: Eating Date keeps people healthy

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds