1. Grains & Pulses

അത്ര ചെറുതല്ല ഈ ചെറുമണി ചോളം

ഫൈബറിന്റെ അളവില് സമ്പുഷ്ടമാണ് ജോവര്. നമ്മുടെ ശരീരത്തിന് ദിവസേന ആവശ്യമുള്ള 48 ശതമാനം ഫൈബര് ജോവറില് അടങ്ങിയിരിക്കുന്നു. ഫൈബര് ശരീരത്തിലെ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം നീക്കി വയര് ശുദ്ധീകരിക്കുന്നു. ദഹനത്തിന് ജോവര് സഹായിക്കുന്നതിലൂടെ ശരീരവണ്ണം, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നു. Jowar is rich in fiber. Jowar contains 48% of the fiber our body needs daily. Fiber promotes digestion in the body. Cleanses the stomach by removing constipation. Jowar helps in digestion and solves problems like obesity, constipation and diarrhea.

K B Bainda
maize
maize

സാധാരണയായി നമുക്ക് സുപരിചിതമായ ചോളം പോപ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന maize എന്ന് ഇംഗ്ലീഷിൽ പറയുന്ന ചോളമാണ്. എന്നാൽ  ഇവിടെ പ്രതിപാദിക്കുന്നത് സോർഗം ബിക്കോളർ (Sorghum bicolor ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പോസിയ കുടുംബത്തിലെ സോർഗം എന്ന് ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന ചെറുധാന്യങ്ങളിൽപ്പെട്ട ചോളമാണ്. ഇതിനെ മണിചോളമെന്നും ചെറു മണി ചോളമെന്നും കുരുവി ചോളമെന്നല്ലാം പറയുന്നുണ്ട്.
 
ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങൾ മലർ ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകൾ മുറിച്ച് കന്നുകാലികൾക്ക് ഭക്ഷണമായി നല്കുന്നു. മിതമായി മഴ ലഭിക്കുന്നയിടങ്ങളിലാണ് ജോവാർ നന്നായി വളരുന്നത്. വിതച്ചു കഴിഞ്ഞ് കൊയ്യുന്ന കാലം വരെ ഏതാണ്ട് 20-40 സെ.മീ. മഴ ഇതിന്റെ കൃഷിക്ക് അനിവാര്യമാണ്. തുടർച്ചയായുള്ള മഴയും വരൾച്ചയും വിളയ്ക്ക് ദോഷകരമാണ്. സമതലങ്ങളിൽ തഴച്ചുവളരുന്ന ജോവാർ ഏതാണ്ട് ആയിരം മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും കൃഷിചെയ്യപ്പെടുന്നു. കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമെങ്കിലും കറുത്ത പരുത്തിക്കരിമണ്ണിലും ഇത് വളരും.


മൃഗങ്ങള്‍ക്കായുള്ള ഭക്ഷണത്തില്‍ നേരത്തെ ജോവര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇതിന്റെ അവിശ്വസനീയമായ ആരോഗ്യഗുണങ്ങളാല്‍ ഇന്ന് മനുഷ്യരും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂറ്റന്‍ ഫ്രീ ആണ്.
 
അതിനാല്‍ ഗ്ലൂറ്റന്‍ ഫ്രീ ഡയറ്റിലുള്ളവര്‍ക്ക് ഗോതമ്പിന് പകരമായി മണിച്ചോളം ഉപയോഗിക്കാവുന്നതാണ്. ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
 
ഫൈബറിന്റെ അളവില്‍ സമ്പുഷ്ടമാണ് ജോവര്‍. നമ്മുടെ ശരീരത്തിന് ദിവസേന ആവശ്യമുള്ള 48 ശതമാനം ഫൈബര്‍ ജോവറില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ശരീരത്തിലെ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം നീക്കി വയര്‍ ശുദ്ധീകരിക്കുന്നു. ദഹനത്തിന് ജോവര്‍ സഹായിക്കുന്നതിലൂടെ ശരീരവണ്ണം, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.
Jowar is rich in fiber. Jowar contains 48% of the fiber our body needs daily. Fiber promotes digestion in the body. Cleanses the stomach by removing constipation. Jowar helps in digestion and solves problems like obesity, constipation and diarrhea.

ശക്തമായ രോഗപ്രതിരോധ ശേഷി നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തും. അതിനായി  ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. മണിച്ചോളം മനുഷ്യശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അസ്ഥികളെയും കോശങ്ങളെയും ശക്തമാക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം, ചെമ്പ്, കാല്‍സ്യം എന്നിവ ജോവറില്‍ അടങ്ങിയിട്ടുണ്ട്.ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ജോവറില്‍ ധാരാളമുണ്ട്. മണിച്ചോളത്തിലെ വിറ്റാമിന്‍ സി ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
 
അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ അഭാവവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും .ജങ് ഫുഡ്.ല്‍ കലോറി, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവ വളരെ കുറവാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നു.
ഇതിനെ പ്രതിരോധിക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് വേണ്ടത്. ജോവറില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്നു മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
 
കൂടാതെ, ഇത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി, ഇ തുടങ്ങിയ പോഷകങ്ങളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പല ഹൃദയ രോഗാവസ്ഥകളും ഒഴിവാക്കാനും സഹായിക്കുന്നു.It also reduces the risk of heart disease, including heart attack. Contains Magnesium, Iron, Vitamin B, E and many other antioxidants. It also helps to avoid many heart conditions.
 
ശക്തമായ അസ്ഥികള്‍ക്ക് കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താന്‍ മണിച്ചോളം നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇതില്‍ ഉയര്‍ന്ന അളവില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ കാല്‍സ്യം നിലനിര്‍ത്താന്‍ മണിച്ചോളം നമ്മളെ  സഹായിക്കുന്നു. ഇതിലൂടെ  എല്ലുകള്‍ ബലമുള്ളതാകുന്നു.
നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മണിച്ചോളം ശരീരത്തെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ ആസക്തി തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതില്‍ നിന്ന് നമ്മുടെ ശരീരത്തെ മാറ്റിനിര്‍ത്തുന്നു.

maize
maize

ഇരുമ്പും ചെമ്പും ജോവറില്‍ കാണപ്പെടുന്ന രണ്ട് പ്രധാന ധാതുക്കളാണ്. ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ഈ ധാതുക്കള്‍ സഹായിക്കുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വികാസത്തിന് ഇരുമ്പ് നിര്‍ണായകമാണ്. അതേസമയം ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ ചെമ്പ് സഹായിക്കുന്നു.
 
അതിനാല്‍ മണിച്ചോളം കഴിക്കുന്നത് കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ വികാസം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതുപോലെ ഇതിന്റെ ഉപയോഗം വിളര്‍ച്ചയുടെ സാധ്യത കുറയ്ക്കുകയും തലച്ചോറിന് ആരോഗ്യകരമായ ഓക്‌സിജന്‍ നല്‍കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.
 
പ്രമേഹരോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് മണിച്ചോളം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നതിനാല്‍ പല പ്രമേഹരോഗികളും ജോവര്‍ കഴിക്കുന്നു. ഇതിലെ ടാന്നിന്റെ സാന്നിധ്യം ശരീരത്തിലെ അന്നജത്തെ ആഗിരണം ചെയ്യുന്ന എന്‍സൈമുകളുടെ ഉത്പാദനത്തെ തടയുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. സ്‌ട്രെസ് കുറയ്ക്കല്‍, വിഷാദരോഗ സാധ്യത കുറയ്ക്കല്‍ എന്നിവയ്ക്കും ഇത് സഹായിക്കുന്നു.
 
 നിലവിൽ മൂന്ന് നിറങ്ങളിൽ ഇത് കാണപ്പെടുന്നുണ്ടങ്കിലും കൂടുതലായും തവിട്ട് കലർന്ന വെള്ളനിറത്തോടെയുള്ളതാണ് കാണപ്പെടുന്നത്. ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി ചെയ്യുന്ന ഈ ചെറുധാന്യം ഏറ്റവുമധികം ഉൽപാധി പ്പിക്കുന്ന അഞ്ചാമത്തെ ധാന്യവിളയാണ്. ചോളത്തിന്റെ വിളവെടുപ്പിന് ശേഷം ബാക്കി വരുന്ന ഭാഗം മികച്ച കാലിതീറ്റയായും ഉപയോഗിക്കുന്നു.
 
 
 നല്ല ഭക്ഷണശീലം പിന്തുടരാൻ ആഗ്രഹിക്കുന്ന ഓരോ കുടുംബവും ഇത് പോലുള്ള ചെറു ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.  നഷ്ടപ്പെടുന്ന പ്രതിരോധ ശേഷി സ്വന്തം കുടുംബത്തിലൂടെ നമുക്ക് ഇത്തരം ഭക്ഷണ ശീലത്തിലൂടെ വീണ്ടെടുക്കാം.
 
അരിയും ഗോതമ്പും ഉപയോഗിക്കുന്നത് പോലെ ചോളവും നമുക്ക് ഉപയോഗിക്കാം. ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ റൊട്ടി, പൂരി പോലുള്ളവ ഉണ്ടാക്കുമ്പോൾ കുറച്ച് ഗോതമ്പ്മാവ് ചേർത്ത് വേണം തയ്യാർ ചെയ്യാൻ.പക്ഷികൾക്ക് കൊടുക്കുന്നത് ഫുഡ് ക്വാളിറ്റി ഉള്ളതല്ല. അത് കൊണ്ട് ഭക്ഷണത്തിന് തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റി ഉറപ്പ് വരുത്തുക
 
കടപ്പാട് 
wikipedia and other FB groups  
 

കൂടുതൽ അനുബന്ധ വാർത്തകൾക്കു :ഗോതമ്പ് ഉൽപ്പാദനത്തിൽ മധ്യപ്രദേശിന്‌ വൻ നേട്ടം

#Farmer#Agriculture#Farm#Krishi#Agro

English Summary: This small grain of corn is not so small

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds