കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഏവരെയും ആകർഷിക്കുന്ന ഒരിടം ആണ് വയനാട്. വിസ്മയകരമായ ഒരുപാട് കാഴ്ചകൾ വയനാട് നമുക്ക് ഒരുക്കി നൽകുന്നു. മനോഹരങ്ങളായ കുന്നിൻ ചെരിവുകളും, ഏലക്കാടുകളും, തേയിലത്തോട്ടങ്ങളും ആണ് വയനാടിനെ കൂടുതൽ മനോഹരിയാക്കുന്നത്. യാത്രക്കാർക്ക് കുളിരേകുന്ന കാഴ്ചയും, കുളിർമയേകുന്ന കാലാവസ്ഥയും പകരുന്ന വയനാട് എന്നും സഞ്ചാരികളുടെ പറുദീസയാണ്.
മഴക്കാലത്തെ വയനാട്ടിലെ പ്രകൃതി കാഴ്ചകൾ മനസ്സിനെ ആനന്ദദായകമാക്കുവാൻ പോന്നതാണ്. ഗ്രാമത്തിൻറെ ശീതളിമയും, കോടമഞ്ഞ് ഉറങ്ങുന്ന താഴ്വരകളും നയന മനോഹരവും, മനസ്സിൽ നിന്നും മായാത്ത അനുഭൂതി പകരുന്നവയവുമാണ്. മേപ്പടി തടാകവും, സൂചിപ്പാറ വെള്ളച്ചാട്ടവും, പക്ഷി പാതാളവും എല്ലാം വയനാട്ടിൽ എത്തുന്ന ഏവരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളാണ്. വയനാട്ടിലെ കന്യാവനങ്ങൾക്കിടയിൽ ഉള്ള പക്ഷിപാതാളം വയനാട് നമുക്ക് വേണ്ടി ഒരുക്കിയ വിസ്മയമാണ്.
അനേകം പക്ഷികളുടെ വാസസ്ഥലമായ പക്ഷിപാതാളത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടെ ട്രക്കിങ്ങിനുള്ള സജ്ജീകരണങ്ങളും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വയനാടൻ പ്രകൃതിയിൽ നയനാനന്ദകരമായ മൂന്നു വെള്ളച്ചാട്ടങ്ങളാണ് സൂചിപ്പാറ, മീൻമുട്ടി, കാന്തൻപാറ തുടങ്ങിയവ. ഐതിഹ്യങ്ങൾ ഉറങ്ങുന്ന വയനാടൻ കാഴ്ചയിൽ ഗതികിട്ടാത്ത ഒരു ആത്മാവിനെ തളച്ച ചങ്ങലമരവും നിൽക്കുന്നുണ്ട്.
കരിന്തണ്ടൻ എന്ന ഇതിഹാസപുരുഷൻ ആണ് ഈ കഥയിലെ ആത്മാവ്. ഇവിടത്തുകാർ ഈ ഇതിഹാസ പുരുഷനെ ഇന്നും ആരാധിക്കുന്നു. വയനാട്ടിലെ ചുരം കടന്ന് നമ്മൾക്ക് കുറുവ ദ്വീപിൽ എത്താം. കബനി നദിയുടെ സൗന്ദര്യവും, ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഹരിത വനവും കുറുവ ദ്വീപിന്റെ മാറ്റുകൂട്ടുന്നു.
Wayanad is one of the fascinadoras destinations in the map of the tourist of Kerala. Wayanad offers us a lot of amazing sights. Wayanad is famous for its beautiful hill slopes, cardamom forests and tea gardens. Wayanad is also a tourist's paradise with a cool view and a cool climate.
കുറുവ ദ്വീപ് മാത്രമല്ല പൈതൃകം ഉറങ്ങുന്ന എടക്കൽ ഗുഹയും പ്രണയം പൂക്കുന്ന പൂക്കോട് തടാകവും വന്യജീവിസങ്കേതങ്ങളും വയനാടൻ കാഴ്ചകളെ മികവുറ്റതാക്കുന്നു.