Updated on: 2 July, 2022 1:43 PM IST
കീശ കീറാതെ ലോകം ചുറ്റാം, കുറഞ്ഞ ബജറ്റിൽ വിദേശ യാത്ര

വിദേശത്തേക്ക് ഒരു യാത്ര, അത് പലരുടെയും സ്വപ്നമായിരിക്കും. എന്നാൽ പണച്ചെലവ് കൂടുതലാണെന്നതിനാൽ ഈ ആഗ്രഹം സഫലീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ നമ്മുടെ കൈയിലൊതുങ്ങുന്ന പണം വിനിയോഗിച്ച് നമ്മുടെ സ്വപ്നരാജ്യങ്ങളിലേക്ക് യാത്ര പോകാൻ ഒരു സുവർണാവസരം ലഭിച്ചാൽ അത് ആരും നഷ്ടപ്പെടുത്താൻ സാധ്യതയില്ല.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ പൈസയ്ക്ക് ഇന്ത്യ ചുറ്റിക്കറങ്ങാം

ഇത്തരത്തിൽ വിദേശ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു സുവർണാവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ (Indian Railway). എന്നാൽ വിദേശ യാത്രാ പാക്കേജിന് ഐആർസിടിസി (IRCTC tour package) എങ്ങനെയാണ് ഓഫർ നൽകുക എന്ന് നിങ്ങൾക്ക് സംശയമുണ്ടായിരിക്കാം. ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ തുടർന്ന് വായിക്കുക.

ഐആർസിടിസി നൽകുന്ന വിദേശ യാത്ര പാക്കേജുകൾ (International Tour Package Provided By IRCTC)

  • ബാലി പാക്കേജ്

ഇന്തോനേഷ്യയിലെ പ്രവിശ്യയായ ബാലിയിലേക്ക് യാത്ര പോകണമെന്ന് പലരുടെയും അഭിലാഷമായിരിക്കും. ഇവിടേക്ക് നിങ്ങൾക്ക് 47,150 രൂപയ്ക്ക് IRCTC പാക്കേജ് വഴി യാത്ര ചെയ്യാം. ബാലിയിലെ ഉഷ്ണമേഖലാ ബീച്ചുകളിൽ അവധി ആഘോഷിക്കാൻ ഇതിലൂടെ നിങ്ങൾക്ക് അവസരം ലഭിക്കുന്നു.
ഇന്തോനേഷ്യയിലെ ഏറ്റവും പ്രശസ്തമായ ദ്വീപാണ് ബാലി. കൂടാതെ ഇത് പ്രശസ്തമായ ഹണിമൂൺ സ്പോട്ട് കൂടിയാണ്.

ഈ പാക്കേജിൽ നിങ്ങൾക്ക് ജിംബരൻ ബീച്ച്, ചിന്താമണി, ഉബുദ്, സേക്രഡ് മങ്കി സാങ്ച്വറി, തീർത്ഥ എംപുൽ ക്ഷേത്രം, തൻജംഗ് ബെനോവ ബീച്ച് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം.

  • തായ്‌ലൻഡ്

തായ്‌ലൻഡ് സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ ചുരുക്കമായിരിക്കും. ഒരാൾക്ക് 29,999 രൂപ മുതലാണ് IRCTC പാക്കേജ് ആരംഭിക്കുന്നത്. ഈ പാക്കേജിൽ, നിങ്ങൾക്ക് പ്രഭാതഭക്ഷണവും അത്താഴവും ഡീലക്സ് വിഭാഗത്തിൽ മെച്ചപ്പെട്ട താമസ സൗകര്യവും ലഭിക്കും. ഇത് കൂടാതെ ബാങ്കോക്ക്, പട്ടായ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങാനുള്ള അവസരവും കുറഞ്ഞ പാക്കേജിൽ ലഭിക്കും.

ഈ പാക്കേജിന് 2022 ഓഗസ്റ്റ് 9 വരെ മാത്രമേ സാധുതയുള്ളൂ. ഇൻഡിഗോ എയർലൈൻസിന്റെ കൊൽക്കത്തയിൽ നിന്ന് ബാങ്കോക്കിലേക്കും തിരികെ ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുമുള്ള വിമാനനിരക്കും ഇതിൽ ഉൾപ്പെടുന്നു.

  • സിംഗപ്പൂർ

വികസിത രാജ്യമായ സിംഗപ്പൂർ കാഴ്ചയ്ക്ക് മനോഹരമായ ടൂറിസ്റ്റ് സ്പോട്ടാണ്. IRCTCയുടെ അന്താരാഷ്ട്ര പാക്കേജിൽ ആളുകൾക്ക് ഈ രാജ്യം സന്ദർശിക്കാൻ അവസരം ലഭിക്കുന്നു. സിംഗപ്പൂർ സന്ദർശിക്കാൻ 4 പകലും 3 രാത്രിയുമുള്ള പാക്കേജുണ്ട്. ഒരാൾക്ക് ഏകദേശം 48,499 രൂപ മുതലുള്ള പാക്കേജ് ലഭിക്കുന്നു.

ഇതിൽ ഡീലക്‌സ് അക്കോമഡേഷനിൽ താമസിക്കാനും ഡീലക്സ് ബസുകളിൽ യാത്ര ചെയ്യാനും അവസരം ലഭിക്കും. മാത്രമല്ല, സെന്റോസ ടൂർ, സിറ്റി ടൂർ, നൈറ്റ് സഫാരി, ജുറോംഗ് ബേർഡ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.

  • ഭൂട്ടാൻ

ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേഷ്യയിലെ ഒരു ചെറിയ രാജ്യമാണ് ഭൂട്ടാൻ. ആരും പോകാൻ ആഗ്രഹിക്കുന്ന പർവ്വത നിരകളാൽ നിറഞ്ഞ പ്രദേശം. IRCTCയിൽ നിന്ന് 6 ദിവസവും 5 രാത്രിയും ഉൾപ്പെടുന്ന ടൂർ പാക്കേജ് ലഭിക്കുന്നതാണ്. ഇതിനുള്ള പാക്കേജ് 39,750 രൂപ മുതലാണ്.

ബന്ധപ്പെട്ട വാർത്തകൾ: മൺറോ തുരുത്തും സാംബ്രാണിക്കോടിയും തിരുമുല്ലവാരം ബീച്ചും കറങ്ങി വരാം; കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം

പാരോ, സിംതോഖ സോങ്, മെമ്മോറിയൽ ചോർട്ടൻ, ബുദ്ധ പോയിന്റ് പുനഖ ദ്സോങ്, നാഷണൽ മ്യൂസിയം ഓഫ് ഭൂട്ടാൻ, കീച്ചു ലഖാങ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾ യാത്രയ്ക്കിടെ സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. അത്താഴവും പ്രഭാതഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • നേപ്പാൾ

ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിലേക്ക് പോകാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, IRCTC പാക്കേജിനെ കുറിച്ച് മനസിലാക്കി, ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. 8 ദിവസവും 7 രാത്രികളും ഉൾപ്പെടുന്ന ടൂർ പാക്കേജാണിത്.
ഒരാൾക്ക് 34,000 രൂപയാണ് ടൂർ പാക്കേജ്. ഈ പാക്കേജിൽ ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം, ബൗധനനാഥ് സ്തൂപം, സുരങ്കോട്ട്, ബിന്ധ്യാബസിനി ക്ഷേത്രം, ഡേവിസ് ഫാൾ, ഗുപ്തേശ്വർ മഹാദേവ് ഗുഹ, അന്നപൂർണ റേഞ്ച് എന്നിവ സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. വിമാനക്കൂലി, ഡീലക്സ് ബസ്, താമസം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary: IRCTC Tour Package: With Low Budget, Travel Abroad With These Offers
Published on: 02 July 2022, 01:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now