മദ്യവും മയക്കുമരുന്നും സമൂഹത്തിൽ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതത്തിനെതിരെ മുൻകേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യവുമായി 'പ്രൗഡ് കേരള ' - സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കേരള പദ്ധതിയുടെ ഉദ്ഘടാനം കേരള ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ജൂലായ് 6 ന് തിരുവനന്തപുരത്തു നിർവ്വഹിച്ചു .
നാടിന്റെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്ന സംരംഭങ്ങളെ , ഉന്നതപ്രതിഭകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി MSME കോൺക്ലേവ് അവാർഡ് ദാനസമർപ്പണം നടത്തുകയുണ്ടായി.
തൃശ്ശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിക്ക് MSME കോൺക്ലേവ് വക അവാർഡ് . വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനും ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും സയന്റിഫിക് വാസ്‌തു വിദഗ്ദനുമായ ഡോ .ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD മുൻ കേരള ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയിൽ നിന്നും വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമിക്കായുള്ള അവാർഡ് ചടങ്ങിൽ ഏറ്റുവാങ്ങി .
വാസ്‌തുശാസ്‌ത്രത്തിൽ കേന്ദ്രഗവർമ്മണ്ട് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടുകൂടി വാസ്‌തു കൺസൽട്ടണ്ടായി പ്രവർത്തിക്കുവാൻ തയ്യാറുള്ളവരുടെ സൗകര്യാർത്ഥം തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി.
കഴിഞ്ഞ കുറെ കാലമായി വാസ്‌തുശാസ്‌ത്രത്തിൻറെ പ്രാഥമിക പഠനം ജാതിമതഭേദമില്ലാതെ തികച്ചും സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ഇതിനകം അനേകം പേർ വാസ്‌തുശാസ്‌ത്രത്തിൽ പ്രാവീണ്യം നേടുകയും വാസ്‌തു കൺസൾട്ടണ്ടായി ജോലി ചെയ്തു വരുന്നതായും അക്കാദമി അധികൃതർ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് രഘുചന്ദ്രൻ നായർ , സി .ജി , നായർ (മെട്രോ മാർട്ട് മാനേജിങ് ഡയറക്റ്റർ ), പ്രസാദ് മഞ്ഞലി ( ജൂറിചെയർമാൻ മെട്രോ MSME അവാർഡ് കമ്മിറ്റി ) , കെ ജയകുമാർ IAS ( മുൻ ചീഫ് സെക്രട്ടറി ഡയറക്ടർ IMG കേരള ) ,കോട്ടുകാൽ കൃഷ്ണകുമാർ ( മാനേജിങ് ട്രസ്റ്റ് അഭിജിത് ഫൗണ്ടേഷൻ ), എബ്രഹാം തോമസ് ( സെക്രട്ടറി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ) ,സി .എസ് .പ്രദീപ് കുമാർ ( പ്രസിഡന്റ് ,കേരള സ്‌മാൾ സ്‌കയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു .