Updated on: 29 April, 2020 12:27 PM IST

നറുനീണ്ടി  നല്ലൊരു ദാഹശമനിയാണ്  .കൂടാതെ ഏറെ ഔഷധ ഗുണങ്ങളും നറുനീണ്ടിക്ക് ഉണ്ട് . ഇതിന്റെ ഈ ഗുണങ്ങൾ മനസ്സിലാക്കിയതു മുതൽ നാം നറുനീണ്ടി നമ്മുടെ പാനീയങ്ങളിൽ ഉൾപ്പെടുത്താൻ തുടങ്ങി .നറുനീണ്ടി ച്ചെടികൾ നമ്മുടെ പറമ്പുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് .വളരെ എളുപ്പത്തിൽ  നറുനീണ്ടി കൊണ്ട്  സിറപ്പ് തയ്യാറാക്കാം .

ആവശ്യമായ സാധനങ്ങൾ .

നറു നീണ്ടി വേര്- 50 ഗ്രാം

പഞ്ചസാര.   - 1 കി ലോ

വെള്ളം    - 1 ലിറ്റർ

കരിങ്ങാലി - 1 നുള്ള്

തയ്യാറാക്കേണ്ട വിധം 

ആദ്യം ഒരു ഗ്ലാസ്സ് വെള്ളം നന്നായി തിളപ്പിക്കുക അതിലേക്ക് നറു നീണ്ടിയും കരിങ്ങാലിയും ഇട്ട് തീ ഓഫാക്കി  ചൂടാറാൻ  വയ്ക്കുക .അതിന് ശേഷം വെള്ളവും പഞ്ചസാരയും ഇട്ട് നന്നായി തിളപ്പിക്കുക  2 ലിറ്റർ പാനീയം ഒന്നര ലിറ്റർ ആകുന്നത് വരെ തിളപ്പിക്കുക  .നന്നായി കുറുകി വരുമ്പോൾ നറു നീണ്ടി തിളപ്പിച്ച വെള്ളം അരിച്ചെടുത്ത്  ഇതിലേക്ക് ഒഴിക്കുക അതിന് ശേഷം നന്നായി തിളപ്പിക്കുക .

അതിന് ശേഷം വാങ്ങി വയ്ക്കാം .ചൂടാറുമ്പോൾ കുപ്പികളിലാക്കി സൂക്ഷിക്കാം .ഇത് ഏറെ നാൾ കേട് കൂടാതെ സൂക്ഷിക്കാം .ഒരു ഗ്ലാസ്സ് വെള്ളത്തിന് കാൽ ഗ്ലാസ്സ് സിറപ്പ് ചേർത്ത് പാനീയം തയ്യാറാക്കാം .

English Summary: Naruneendi syrup
Published on: 26 June 2019, 03:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now