Updated on: 3 February, 2023 4:14 PM IST
ഇൻഫെക്‌ഷൻ പോലെയുള്ള പല പ്രശ്‌നങ്ങൾക്കും ഒരു പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പ്

സ്ത്രീസുരക്ഷയ്‌ക്കൊപ്പം ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകി കേരള സർക്കാർ. ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിൽ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

മെന്‍സ്ട്രല്‍ കപ്പ് പ്രചാരണത്തിൽ വരുന്നത് സ്ത്രീകൾക്ക് മാത്രമല്ല പ്രകൃതി സൗഹാർദ്ദമായതിനാൽ സമൂഹത്തിനു തന്നെ ഒരു മുതൽക്കൂട്ടാണ്. ഇന്ന് പല സ്ഥാപനങ്ങളിലും ആർത്തവ അവധി നടപ്പിലാക്കി കഴിഞ്ഞു. അതുകൊണ്ടു ഇത്തരത്തിൽ തന്നെ സ്ത്രീകളുടെ സംരക്ഷണം, അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നും ഉണ്ടാകട്ടെ.

സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ സംസ്കരണം ഒരു പ്രധാന വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്ക്. അതുപോലെ തന്നെ ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഇൻഫെക്‌ഷൻ പോലെയുള്ള പല പ്രശ്‌നങ്ങൾക്കും ഒരു പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പ്.

ആർത്തവ രക്തം പുറത്ത് വരാതെ ഉള്ളിൽ തന്നെ ഈ കപ്പിനുള്ളിൽ ശേഖരിക്കുന്നതിനാൽ നനവ് കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത, മണം തുടങ്ങി ഒരുപാട് പ്രശ്നങ്ങളിൽ നിന്നും സ്ത്രീകൾ മോചിതരാകും. ഒരു കപ്പ് വാങ്ങിയാൽ പത്ത് വർഷം വരെ ഉപയോഗിക്കാം. അതുകൊണ്ടു തന്നെ ചെലവും വളരെ കുറവാണ്. സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മാറ്റാനുള്ള സാഹചര്യം, അത് നശിപ്പിക്കാനുള്ള സൗകര്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ സ്ത്രീകൾ നേരിടേണ്ടി വരുന്നു. പ്രത്യേകിച്ച് യാത്രകളിൽ, ബാത്റൂം സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒക്കെ. അതുപോലെ തന്നെ കൂടുതൽ വിയർപ്പ് മൂലം ഉണ്ടാകുന്ന ഇൻഫെക്‌ഷൻ, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ വേറെയും.

മെൻസ്ട്രൽ കപ്പ് വിപണിയിൽ വന്നിട്ട് വളരെക്കാലം ആയെങ്കിലും അടുത്തിടെയാണ് ഇതിന്റെ ഉപയോഗം സ്ത്രീകൾക്കിടയിൽ പരിചിതമായത്. എന്തുകൊണ്ടും സാനിറ്ററി നാപ്ക്കിനേക്കാൾ ചെലവു കുറഞ്ഞതും സുരക്ഷിതവും പരിസ്ഥിതി സൗഹാർദമാവുമാണ് ഇത്തരം കപ്പുകൾ. ഒരു കപ്പ് പത്തു വർഷത്തോളം കഴുകി വൃത്തിയാക്കി ഉപയോഗിക്കാം.

ഉപയോഗം:

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ഇവ ഉപയോഗിക്കാം. തെരഞ്ഞെടുക്കുന്നതിൽ ഒരൽപം ശ്രദ്ധിച്ചാൽ മതിയാകും. സ്മോൾ, മീഡിയം, ലാർജ് എന്നീ വലുപ്പത്തിലുള്ള കപ്പുകൾ ലഭ്യമാണ്. വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ഇപ്പോഴും സ്‌മോൾ സൈസ് തിരഞ്ഞെടുക്കണം. ഇതുപയോഗിക്കുന്നതു കൊണ്ട് യാതൊരുവിധ അപകടങ്ങളും ഉണ്ടാകുന്നില്ല. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചു തുടങ്ങിയാൽ 10–12 മണിക്കൂറിനു ശേഷം പുറത്തെടുത്തു വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും തിളച്ച വെള്ളത്തിൽ പത്തു മിനിറ്റ് ഇട്ട് വച്ച ശേഷം കഴുകി വീണ്ടും ഉപയോഗിക്കാം.

എങ്ങനെ ഇൻസേർട്ട് ചെയ്യാം എന്ന് തുടങ്ങിയ കാര്യങ്ങൾ കപ്പ് വാങ്ങുന്നതിനൊപ്പം ഉള്ള കവറിൽ വ്യക്തമായിട്ടുണ്ടാകും. കൂടാതെ ഇത് സംബന്ധിച്ച വിവരങ്ങൾ ഒരുപാട് യൂട്യൂബ് ചാനലുകളിലും ലഭ്യമാണ്. കൃത്യമായ രീതിയിൽ ഇൻസേർട്ട് ചെയ്യാൻ പഠിക്കുന്നത് വരെ സാനിറ്ററി നാപ്കിനുകളും ഒപ്പം ഉപയോഗിക്കാം. ശീലമായിക്കഴിഞ്ഞാൽ സാനിറ്ററി നാപ്കിനുകൾ പൂർണമായും ഉപേക്ഷിക്കാവുന്നതാണ്. 

കൂടുതൽ വാർത്തകൾ: ആര്‍ത്തവവിരാമം: ലക്ഷണങ്ങളും, പരിഹാരങ്ങളും

ഇതിന്റെ ഉപയോഗത്തെക്കുറിച്ച് ഇപ്പോഴും ആശങ്കകളും പേടിയും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഞ്ചായത്തു തലങ്ങളിലും ഇവയുടെ ഉപയോഗം സംബന്ധിച്ച് പരിശീലനം കൊടുക്കുക അവബോധം സൃഷ്ടിക്കുക തുടങ്ങിയ പദ്ധതികളാണ് സർക്കാർ ബജറ്റിലുള്ളത്. ഇതിലൂടെ ഓരോ സ്ത്രീകളും 'മെൻസ്ട്രൽ കപ്പ്' ഉപയോഗത്തിലേക്ക് മാറട്ടെ. ആർത്തവ ദിനങ്ങൾ സാധാരണ ദിവസങ്ങൾ പോലെ തന്നെ കടന്നുപോകട്ടെ. ഒപ്പം 'മെൻസ്ട്രൽ കപ്പ്' പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വിഹിതം നീക്കി വച്ച കേരള സർക്കാരിന് ആശംസകൾ....

English Summary: 10 crores to promote Menstrual Cup and uses of Menstrual cup
Published on: 03 February 2023, 03:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now