തണുപ്പ് നൽകാൻ എയര്‍ കണ്ടീഷ്ണറുകള്‍ ഉപയോഗപ്രദമാണെങ്കിലും എല്ലാവർക്കും അതിന് കഴിയണമെന്നില്ലലോ. കറൻറ് ചാർജ് കൂടുകയും ചെയ്യുന്നു. എന്നാൽ ചുരുങ്ങിയ ചിലവിൽ വീട് തണുപ്പിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
തണല്‍മരങ്ങള്‍ ചൂടിനെ ചെറുക്കാനായി ജനലിന് അരികിലായി തണല്‍മരങ്ങള്‍ നടാന്‍ ശ്രദ്ധിക്കുക. സൂര്യപ്രകാശം മുറികളിലെത്തുന്നത് തടഞ്ഞുനിര്‍ത്താനും കൂടുതല്‍ വായുസഞ്ചാരവും ഓക്‌സിജന്‍ ലഭ്യതയും ഉറപ്പുവരുത്താനും വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്. മരങ്ങള്‍ കൂടുമ്പോള്‍ വീടിന് പരിസരത്തെ ചൂട് കുറയുമെന്നതില്‍ സംശയമില്ലല്ലോ.
ഇപ്രകാരവും റൂം കൂളാക്കാം. ഒരു പാത്രത്തില്‍ ഐസ് എടുത്ത് അത് ഫാനിന് മുമ്പില്‍ വെക്കുക. ഒരു പാത്രത്തില്‍ ഐസ് എടുത്ത് അത് ഫാനിന് മുമ്പില്‍ വെക്കുക. ഫാന്‍ കറങ്ങുമ്പോള്‍ ഐസില്‍ നിന്നുള്ള തണുത്ത വായു ഉയരുകയും അത് മുറിയാകെ പരക്കുകയും ചെയ്യും. കടുത്ത ചൂടില്‍ നിന്നും താത്കാലിക പരിഹാരം നല്‍കാന്‍ ഇത് മികച്ച ഒരു മാര്‍ഗ്ഗമാണ്.
ക്രോസ്സ് വെന്റിലേഷന്‍ മുറികളുടെ എതിര്‍വശങ്ങളിലായുള്ള ജനലുകള്‍ തുറന്നിടുക. അങ്ങനെ ചെയ്യുന്നതിലൂടെ കാറ്റ് ഒരു വശത്തിലൂടെ കയറി മറുവശത്തിലൂടെ ഇറങ്ങിപ്പോകുകയും മുറിക്കുള്ളില്‍ വായുസഞ്ചാരം ഉണ്ടാകുകയും ചെയ്യും.
മുറിക്കുള്ളിലെ ചൂടുവായു പുറത്തുപോകുന്നതിലൂടെ അകത്ത് തണുപ്പ് അനുഭവപ്പെടും. ജനാലക്കരുകില്‍ ഫാന്‍ വെച്ച് ഫലപ്രദമായി പുറത്തെ വായുവിനെ അകത്തേക്കും അകത്തെ വായുവിനെ പുറത്തേക്കും കടത്തിവിടാം. ഇളം നിറത്തിലുള്ള കര്‍ട്ടനുകള്‍ വീട്ടിനുള്ളിലേക്ക് പ്രകാശം കയറുന്നതിനും അതേ സമയം ചൂട് കയറാതിരിക്കാനും ജനാലകളില്‍ ഇളം നിറത്തിലുള്ള കര്‍ട്ടനുകളും ബ്ലൈന്‍ഡുകളും ഉപയോഗിക്കുക. ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളും ഷെയ്ഡുകളും ഉച്ചവെയിലില്‍ സൂര്യപ്രകാശം നേരിട്ട് വീടിനുള്ളില്‍ കയറാതെ തടയും. ഇത് അകത്തെ താപനിലയില്‍ കാര്യമായ കുറവുണ്ടാക്കും.
ഒരു കട്ടിയുള്ള ടര്‍ക്കിയോ ഷീറ്റോ തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞ് ജനലിന് മുന്നിലായി തൂക്കിയിടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജനല്‍ വഴി എത്തുന്ന കാറ്റ് ടര്‍ക്കിയിലെ ഈര്‍പ്പത്തെ ബാഷ്പീകരിക്കുകയും അങ്ങനെ അകത്തളങ്ങളിലേക്ക് ചൂട് എത്തുന്നത് കുറയുകയും ചെയ്യും. നാച്ചുറല്‍ വെന്റിലേഷന്‍ വീടിനുള്ളില്‍ പരമാവധി വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി വെന്റിലേഷന്‍ സൗകര്യം മെച്ചപ്പെടുത്തുക. വായുവിന് കയറിയിറങ്ങാന്‍ കൂടുതല്‍ വഴികള്‍ ഉണ്ടെങ്കില്‍ ചൂടുവായു വീട്ടില്‍ കെട്ടിനില്‍ക്കില്ല.
കിടക്കകളും ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക വേനല്‍ക്കാലത്ത് വീടിനുള്ളിലെ വസ്തുക്കളും ചൂട് പുറപ്പെടുവിക്കാം. രാത്രിയില്‍ ഉറക്കം സുഗമമമാക്കുന്നതിന് കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭാരം കുറഞ്ഞ് വായുസഞ്ചാരമുള്ള കിടക്ക തിരഞ്ഞെടുക്കുക. ഭാരം കൂടിയ കംഫര്‍ട്ടറുകള്‍ക്ക് പകരം