Updated on: 9 June, 2024 12:37 AM IST
Castor oil

ആവണക്കെണ്ണ  ചർമ്മ പ്രശ്നങ്ങൾക്കും, മുടിക്കും, പുരികത്തിനും ഒക്കെ വളരെ നല്ലതാണ്. മാത്രമല്ല നിരവധി ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനും ആവണക്കെണ്ണ വളരെ നല്ലതാണ്. ചിലർക്ക് ഉണ്ടാകുന്ന പ്രശ്നമാണ് കൺപീലികൾക്കും, പുരികത്തിനും കട്ടി ഇല്ലാത്തത്. അതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. രോഗമോ അല്ലെങ്കിൽ അണുബാധയോ കാരണമോ അല്ലെങ്കിൽ താരനുള്ളവർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാം... ഇതിന് ആവണക്കെണ്ണ വളരെ നല്ലതാണ്. ആവണക്കെണ്ണ നൂറ്റാണ്ടുകളായി ചെറിയ പുരികങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ആവണക്കച്ചെടിയുടെ വിത്ത് പൊടിച്ച് ലഭിക്കുന്ന സസ്യ എണ്ണയാണ് ആവണക്കെണ്ണ.വീട്ടുവൈദ്യമെന്ന നിലയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. തലയോട്ടി, കണ്പീലികൾ, പുരികങ്ങൾ എന്നിവയിലെ മുടി വളർച്ചയെ സഹായിക്കുന്ന സുപ്രധാന പോഷകങ്ങൾ ആവണക്കെണ്ണയിൽ നിറഞ്ഞിരിക്കുന്നു.

എങ്ങനെയാണ് ആവണക്കെണ്ണ ഉപയോഗിക്കേണ്ടത്

പുരികം പെട്ടെന്ന് കട്ടിയാക്കുന്നതിൽ ആവണക്കെണ്ണയെ വെല്ലാൻ മറ്റൊരു എണ്ണയ്ക്കും കഴിയില്ല എന്നതാണ് വിശ്വാസം. പുരികങ്ങൾക്ക് ആവണക്കെണ്ണ ഉപയോഗിക്കുന്നതിന് ഒന്നെങ്കിൽ ആവണക്കെണ്ണ മാത്രമായി ഉപയോഗിക്കാം അല്ലെങ്കിൽ മറ്റൊരു മാർഗം തുളസി ഇലകൾ വൃത്തിയാക്കി തണലിൽ ഉണക്കി എടുക്കാം. ചെറിയ തീയിൽ ആവണക്കെണ്ണ ചൂടാക്കി തുളസി ഇലകൾ ചേർത്ത് സ്വിച്ച് ഓഫ് ചെയ്യുക. എല്ലാ ദിവസവും പുരികം മസാജ് ചെയ്യാൻ ഈ എണ്ണ ഉപയോഗിക്കാം.

പുരികങ്ങൾക്ക് ആവണക്കെണ്ണയുടെ ഗുണങ്ങൾ:

കട്ടിയുള്ള പുരികത്തിന്:

ആവണക്കെണ്ണ പതിവായി പുരട്ടുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും കണ്പോളകൾക്ക് മുകളിൽ പുരട്ടുന്നത് കണ്ണുകളുടെ ചുവപ്പ് കുറയ്ക്കുകയും ചെയ്യും. പുരിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ ചികിത്സകളിൽ ഒന്നാണിത്.

പുരികം വേഗത്തിൽ വളരുന്നതിന്:

പുരികങ്ങൾക്ക് വേഗത്തിലുള്ള വളർച്ച വാഗ്ദാനം ചെയ്യുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ വാങ്ങുന്നതിനുപകരം, ശുദ്ധമായ ആവണക്കെണ്ണ പരീക്ഷിക്കുന്നതാണ് വളർച്ചയ്ക്കും, ആരോഗ്യത്തിനും നല്ലത്. ആവണക്കെണ്ണ പോലെ മറ്റൊരു എണ്ണയും പുരികത്തിലെ രോമവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. ആവണക്കെണ്ണ പതിവായി ഉപയോഗിക്കുന്നത് വളരെ വേഗത്തിൽ ഫലങ്ങൾ കാണാൻ തുടങ്ങും. എന്നാൽ മികച്ച ഫലങ്ങൾക്കായി ശുദ്ധീകരിക്കാത്ത കാസ്റ്റർ ഓയിൽ ഉപയോഗിക്കാൻ ശ്രമിക്കുക.

അണുബാധയെ ചികിത്സിക്കാൻ:

ചെറിയ പുരികങ്ങൾ ജനിതകമാകാം അല്ലെങ്കിൽ അണുബാധ മൂലമാകാം. ഇത് അണുബാധ മൂലമാണെങ്കിൽ, ആവണക്കെണ്ണ ഈ പ്രശ്നത്തെ വളരെ ഫലപ്രദമായി കൈകാര്യം ചെയ്യും. തുളസി ചർമ്മത്തിലെ അണുബാധകളെ ചികിത്സിക്കുന്നതിനും വളരെ ഫലപ്രദമാണ്, ആവണക്കെണ്ണയ്‌ക്കൊപ്പം ഇത് ഉപയോഗിക്കുന്നത് അണുബാധ മൂലം പുരികങ്ങൾക്ക് കനംകുറഞ്ഞതിനെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു.

ആവണക്കെണ്ണ എങ്ങനെയൊക്കെ ഉപയോഗിക്കാം?

വെളിച്ചെണ്ണ ആവണക്കെണ്ണ എന്നിവ യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുന്നത് പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകുന്നതിന് ഇത് ഉത്തമമാണ്

ആവണക്കെണ്ണ നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടാവുന്നതാണ്.

English Summary: If you use castor oil like this, you can get black eyelashes and thick eyebrows
Published on: 09 June 2024, 12:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now