Updated on: 11 June, 2024 12:35 AM IST
If you do these things, you can maintain beauty during rainy season

മഴക്കാലം ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മം, മുടി എന്നിവയേയും ബാധിക്കുന്നു. മഴക്കാലത്ത് മുഖക്കുരു പ്രശ്‌നമുള്ളവര്‍ക്ക് ഈ പ്രശ്‌നം അധികമാകാന്‍ സാധ്യതയുണ്ട്. ചര്‍മത്തില്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നവരുമുണ്ട്. ചര്‍മത്തില്‍ ചൊറിച്ചിലും ബ്ലാക്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരും ധാരാളമുണ്ട്. മഴക്കാലത്തുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങൾ എങ്ങനെ നേരിടാമെന്ന് നോക്കാം: 

മഴക്കാലത്ത് ചര്‍മസുഷിരങ്ങള്‍ അടയുന്നത് സാധാരണയാണ്. ഇത് മുഖക്കുരുവിനും ബ്ലാക്, വൈറ്റ് ഹെഡ്‌സിനുമെല്ലാം ഇടയാക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഏറ്റവും സിംപിള്‍ വഴിയാണ് ആവി പിടിയ്ക്കുകയെന്നത്. ഇത് ചര്‍മകോശങ്ങളെ തുറക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ സെബം അടിഞ്ഞ് കൂടി മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ചര്‍മത്തിന് തിളക്കവും മിനുസവുമെല്ലാം മഴക്കാലത്ത് നല്‍കാന്‍, ചര്‍മം ക്ലീന്‍ ചെയ്യാന്‍ ആവി പിടിയ്ക്കുന്നത് നല്ലതാണ്. ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ തുളസി പോലുളളവ ഇട്ട ആവി പിടിയ്ക്കുന്നതും ഏറെ ഗുണകരമാണ്.

പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ മഴക്കാലമെങ്കിലും പുരട്ടേണ്ടത് ഏറെ അത്യാവശ്യമാണ്. സൂര്യന്‍ മഴക്കാലമെങ്കിലും അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിയിക്കുന്നുണ്ട്. ഇതിനാല്‍ ഇതില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണ്. സണ്‍സ്‌ക്രീന്‍ മഴക്കാലത്തും നിര്‍ബന്ധമാകുന്നതിന് പുറകിലെ ഒരു കാരണം ഇതു കൂടിയാണ്.  

മഴക്കാലത്ത് ചര്‍മത്തിന് പുറമേ നിന്നുള്ള സംരക്ഷണം മാത്രമല്ല, ഉള്ളില്‍ നിന്നുള്ള സംരക്ഷണം കൂടി പ്രധാനമാണ്. ദാഹം പൊതുവേ കുറയുന്നത് കൊണ്ട് മഴക്കാലത്ത് വെള്ളം കുടിയും കുറയുന്നത് പതിവാണ്. എന്നാല്‍ മഴക്കാലത്തും 8 ഗ്ലാസ് വെള്ളമെങ്കിലും ചുരുങ്ങിയത് ശീലമാക്കാം. ഹെര്‍ബല്‍ ടീ പോലുള്ളവ കുടിയ്ക്കുന്നത് നല്ലതാണ്. ഇതുപോലെ ആരോഗ്യകരമായ പച്ചക്കറികളും ഫലവര്‍ഗങ്ങളും കഴിയ്ക്കുക. പ്രത്യേകിച്ചും വൈറ്റമിന്‍ സി അടങ്ങിയവ. ചര്‍മാരോഗ്യത്തിന് ഇതേറെ പ്രധാനമാണ്.

മഴക്കാലത്ത് അമിതമായ മേയ്ക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതുപോലെ ചര്‍മസംബന്ധമായ അലര്‍ജിയോ മറ്റോ ഉണ്ടെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സേവനം തേടുക. തുളസി, ആര്യവേപ്പ്, പച്ചമഞ്ഞള്‍ പോലുളള ചര്‍മസംരക്ഷണവഴികള്‍ പ്രയോഗിയ്ക്കാവുന്നതാണ്. ഇടയ്ക്കിടെ മുഖം കഴുകുക. പ്രത്യേകിച്ചും മുഖക്കുരുവെങ്കില്‍. ചര്‍മം ക്ലീനാക്കി സൂക്ഷിയ്ക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓയില്‍ ബാത്ത് ശീലമാക്കാം. തണുപ്പാണെന്ന് കരുതി കൂടുതല്‍ ചൂടുളള വെള്ളം ഉപയോഗിച്ച് കുളിയ്ക്കരുത്. ഇളം ചൂടുവെള്ളമാണ് ചര്‍മത്തിന് നല്ലത്. അല്ലാത്തപക്ഷം ചര്‍മത്തിലെ ഈര്‍പ്പം നഷ്ടപ്പെടാനും ചുളിവുകള്‍ വീഴാനുമെല്ലാം ഇടയാകും.

English Summary: If you do these things, you can maintain beauty during rainy season
Published on: 11 June 2024, 12:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now