Updated on: 28 December, 2021 1:00 PM IST

കൊവിഡിനെ പ്രതിരോധിച്ചും അതിജീവിച്ചും ഒരു വർഷം കൂടി കടന്നുപോവുകയാണ്. മഹാമാരിയുടെ കാലഘട്ടത്തിൽ, എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചുകൊണ്ട് സാധാരണ ജീവിതശൈലിയിലേക്ക് തിരിച്ചുവരാനും ലോകമെമ്പാടുമുള്ള മനുഷ്യർ പരിശ്രമിക്കുകയാണ്. കൊവിഡ് കാലത്തും സൗന്ദര്യത്തിലും ഫാഷനിലുമെല്ലാം പരീക്ഷണങ്ങളും മാറ്റങ്ങളും സജീവമായിരുന്നു.

വീട്ടിൽ ഒരുപാട് സമയം ചെലവഴിക്കാൻ അവസരം ലഭിച്ചവർ, പ്രകൃതിദത്തമായ ഒരുപാട് ബ്യൂട്ടി ടിപ്സുകളും പരീക്ഷിച്ച കാലമായിരുന്നു ഇത്. പെൺകുട്ടികൾ മാത്രമല്ല, ബ്യൂട്ടി ടിപ്സുകളും മേക്കപ്പുകളും പരീക്ഷിക്കുന്നതിൽ ആൺകുട്ടികളും തൽപ്പരരാണ്. 2021 വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഈ വർഷത്തെ ബ്യൂട്ടി ട്രെൻഡുകളും രീതികളും എന്തെല്ലാമായിരുന്നുവെന്ന് നോക്കാം.

ഐലൈനർ

മുഖത്തേക്ക് മാസ്ക് വന്നതോടെ, കണ്ണുകൾ മനോഹരമാക്കാനാണ് കൂടുതൽ പേരും
ശ്രമിച്ചിട്ടുള്ളത്. വാലിട്ട് കണ്ണുകൾ എഴുതുന്ന പഴയ രീതിയെ തിരിച്ചുകൊണ്ടുവന്ന കാലമാണ് 2021.

ബന്ധപ്പെട്ട വാർത്തകൾ: ഉറക്കമില്ലായ്മ ഒരു പ്രശ്നമാണോ! നിത്യവും ഇവ കഴിയ്ക്കാം...

ചിറകുകൾ പോലെ കണ്ണുകൾ നീട്ടിയെഴുതുന്നതിൽ പലരും കാര്യമായ ശ്രദ്ധ നൽകി. എന്നാൽ രണ്ട് കണ്ണുകളിലും ഒരേ വലിപ്പത്തിൽ എങ്ങനെ നീട്ടി എഴുതാമെന്ന ആശയകുഴപ്പത്തിന് ബദൽ ആയിരുന്നു ഡക്റ്റ് ടേപ്പ്. രണ്ട് കണ്ണുകളിലും ഒരുപോലെ ചിറകുകൾ ലഭിക്കുന്നതിനായി ഈ രീതി മികച്ചതായതിനാൽ ഈ വർഷത്തെ മികച്ച ട്രെൻഡുകളിലൊന്നായിരുന്നു ഇത്.

അകത്തെ കോർണർ ഐലൈനർ

കാഴ്ചയിൽ കണ്ണിന് നല്ല ഭംഗിയും ആകൃതിയും നൽകാൻ സഹായിക്കുന്നതാണ് അകത്തെ കോർണറിൽ ഐലൈനർ ഉപയോഗിക്കുക എന്നത്. അകത്ത് നേർത്ത രീതിയിൽ ഐലനർ വരയ്ക്കുന്ന ട്രെൻഡും വിപുലമായിരുന്നു.

കൃത്രിമ കൺപീലികൾ

വലിയ കൺപീലികളും മാൻപേട മിഴിയും ലഭിക്കാൻ, കൃത്രിമ കണ്പീലികൾ ഉപയോഗിക്കുന്നതും ഈ കടന്നു പോകുന്ന വർഷത്തിലെ ട്രെൻഡായിരുന്നു. കണ്ണിൽ ലെൻസ് കൃത്യമായി വച്ചില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് പോലെ, കൺപീലികളുടെ പശയും ശരിയായി ഉണങ്ങി പറ്റിനിന്നില്ലെങ്കിൽ അത് കണ്ണുകളെ പ്രകോപിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്.

അതിനാൽ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട മേക്കപ്പ് രീതിയാണ് കണ്ണുകളിൽ കൃത്രിമ കൺപീലികൾ പിടിപ്പിക്കുക എന്നത്.

സ്മോക്കി ഐസ് പ്രയോഗം

ഈ വർഷത്തെ പ്രശസ്ത ട്രെൻഡായിരുന്നു സ്‌മോക്കി ഐസ്. പണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ നായികർ ഉപയോഗിച്ചിരുന്ന കണ്ണെഴുത്ത് സ്റ്റൈലാണിത്. എന്നാൽ, ഈ വർഷം സ്മോക്കി ഐസ് ട്രെൻഡും സ്റ്റൈലുമാവുകയായിരുന്നു.

റിഫ്ലക്ഷൻ തുളുമ്പുന്ന കണ്ണുകളും അവയിലെ ബ്രൈറ്റ് സ്പോട്ടുമായിരുന്നു ഇതിന്റെ ഏറ്റവും പ്രധാന ആകർഷകണം.

മിനുസമേറിയ ചർമ്മത്തിന്

വളരെ സോഫ്റ്റായ ചർമം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. മിനുസമുള്ള ചർമത്തിന്, പ്രത്യേകിച്ച് മുഖത്തെ മിനുസതയിൽ കാര്യമായ ശ്രദ്ധ നൽകിയ വർഷമായിരുന്നു ഇത്. തിളങ്ങുന്നതും മേക്കപ്പ് ഇല്ലാത്തതുമായ മുഖമായിരുന്നു ട്രെൻഡിങ്ങായത്. ഇതിനായി പലരും, പ്രത്യേകിച്ച് സ്ത്രീകൾ മിനുസപ്പെടുത്തുന്ന പ്രൈമർ പ്രയോഗിക്കാൻ തുടങ്ങി. ഇത് ഉപയോഗിച്ച ശേഷം ഷീയർ കവറേജും ഫൗണ്ടേഷൻ പോലെ ഉപയോഗിക്കാവുന്നതാണ്.

English Summary: 2021 Trendy makeup styles
Published on: 28 December 2021, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now