Updated on: 16 February, 2022 6:20 PM IST
ഹോർട്ടികൾച്ചർ തെറാപ്പി

വ്യക്തികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിന് കാർഷികവൃത്തി ചികിത്സാപരമായി ഉപയോഗിക്കുന്ന സമ്പ്രദായം ആണ് ഹോർട്ടികൾച്ചർ തെറാപ്പി. കുട്ടികൾ മുതൽ മധ്യവയസ്കർക്ക് വരെ ഈ തെറാപ്പി സ്വീകാര്യമാണ്. നമ്മുടെ തിരക്കിട്ട ജീവിതത്തിനിടയിൽ നമ്മുടെ മാനസിക പിരിമുറുക്കത്തെ ഇല്ലാതാക്കുവാൻ ഈ തെറാപ്പി പ്രയോജനകരമാണ്.

ഹോർട്ടികൾച്ചർ തെറാപ്പി എന്ന സംസ്കാരത്തെ കുറിച്ച്

നമ്മുടെ അടുക്കളത്തോട്ടത്തിൽ പച്ചക്കറികൾ വെച്ചു പിടിപ്പിക്കുമ്പോഴും, മനോഹരമായ ഉദ്യാനങ്ങൾ ഒരുക്കുമ്പോഴും കുടുംബത്തിൻറെ സഹകരണ മനോഭാവവും മാനസിക സന്തോഷവും വർധിക്കുന്നു. ഇങ്ങനെ ചെയ്യുന്നപക്ഷം കുട്ടികൾക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ തോന്നുന്നു.

Horticulture therapy is a method of therapeutic use of agriculture for the physical, mental and spiritual upliftment of individuals. This therapy is acceptable for children to middle-aged people.

ഇതിനൊപ്പം അവരിൽ ദയ, കാരുണ്യം, സഹാനുഭൂതി, അനുകമ്പ, പാരസ്പര്യം മാനുഷികമൂല്യങ്ങൾ കടന്നുവരുന്നു. ഇത് ജന്മനാ ചലന വൈകല്യം ഉള്ളവരിൽ ഒത്തിരി മാറ്റങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. ഹോർട്ടികൾച്ചർ തെറാപ്പി എല്ലാവരിലും മാറ്റങ്ങൾക്ക് കാരണമായി മാറുന്നതാണ്. ഇത് ജീവിതവിജയത്തിന് ഒതുങ്ങുന്നതാണ്. കുട്ടികൾ കൃഷി ചെയ്യുമ്പോൾ അവരുടെ അനുഭവങ്ങൾ മറ്റു സഹപാഠികളുമായി പങ്കുവയ്ക്കുകയും, അവർക്ക് തങ്ങളുടെ കൃഷിയിടത്തിലെ കായ്കനികൾ കൊടുക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവരിലും ഇത് ചെയ്യാൻ പ്രേരകമായി മാറുന്നു. സ്വന്തമായി പച്ചക്കറികൾ വിളിയിക്കുമ്പോൾ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുകയും, ജീവിതവിജയത്തിന് ഒതുങ്ങുകയും ചെയ്യുന്നു. ഹോർട്ടികൾച്ചർ തെറാപ്പി ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ഏറ്റവും മികച്ചതായി നിരവധി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ ആശയം ആദ്യമായി കടന്നുവന്നതും പ്രചാരത്തിലായതും രണ്ടാം ലോകമഹായുദ്ധകാലത്ത് മുറിവേറ്റ ഭടന്മാരെ ചികിത്സിക്കാനും അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഉദ്യാന ചികിത്സ ചെയ്തു വഴിയാണ്. ഇത് അവരിൽ ആകുലത, വിഷാദം തുടങ്ങിയ വികാരങ്ങളെ നിയന്ത്രണവിധേയമാക്കാൻ മികച്ചതായി കണ്ടു. ഈയൊരു സാധ്യതയാണ് ഇനിവരും കാലഘട്ടം കൂടുതൽ പ്രചാരത്തിൽ കൊണ്ടുവരേണ്ടത്. ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിൽ തുടങ്ങിയിട്ടുണ്ട്.

ഈ മഹാമാരിയുടെ കാലത്ത് മാനസികമായ സമ്മർദ്ദങ്ങൾ ഒഴിവാക്കുവാനും, നല്ല ആരോഗ്യത്തോടെ ജീവിക്കുവാനും ഈ തെറാപ്പി പ്രേരകമായിട്ടുണ്ട്. വീട്ടിൽ അടുക്കളത്തോട്ടം ഒരുക്കുമ്പോൾ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നമ്മൾ എത്തുക മാത്രമല്ല അത് മഹത്തായ ഒരു സന്ദേശം കൂടി സമൂഹത്തിൽ നൽകുന്നു.

English Summary: A culture of horticulture therapy good for children to old ones
Published on: 16 February 2022, 06:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now