ഭക്ഷണം വിശപ്പ് ശമിപ്പിക്കുന്നതിന് മാത്രമല്ല നിത്യേന കഴിക്കുന്ന ഭക്ഷണം നമ്മുടെ നല്ല ആരോഗ്യവും രോഗപ്രതിരോധശക്തിയും നിലനിർത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൻറെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ നമുക്ക് ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. അതിനാല്‍ തന്നെ കഴിക്കുമ്പോൾ മാത്രമല്ല പാചകം ചെയ്യുമ്പോഴും ശ്രദ്ധ ആവശ്യമാണ്. കാരണം പാചകം ചെയ്യുമ്പോൾ ഭക്ഷണസാധനങ്ങളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
- ആയുര്‍വേദ രീതി അനുസരിച്ച് പാകം ചെയ്തുവച്ച ഭക്ഷണം കൂടുതല്‍ സമയം വച്ച ശേഷം കഴിക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ കുറഞ്ഞുപോകും. മൂന്ന് മണിക്കൂറാണ് ഇതിന് പറയുന്ന സമയം. എന്നാല്‍ പുളിപ്പിച്ച ശേഷം കഴിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഇവ സ്വാഭാവികമായും പാകം ചെയ്ത് ഒരു ദിവസം മുതല്‍ അങ്ങോട്ടുള്ള സമയം കടന്നാണ് കഴിക്കേണ്ടത്.
- നമ്മള്‍ കഴിക്കാനെടുത്ത് വച്ചിരിക്കുന്ന ഭക്ഷണം, അതുപോലെ പാകം ചെയ്യാന്‍ മുറിച്ചുവച്ചിരിക്കുന്നത് എല്ലാം തുറന്നു വച്ച് ഏറെ നേരം കഴിഞ്ഞ് കഴിക്കുന്നതും ശരീരത്തിന് അത്ര ഗുണമല്ല. വായുവുമായി സമ്പര്‍ക്കം വരുമ്പോള്‍ ഭക്ഷണത്തില്‍ രോഗാണുക്കള്‍ വരും. ഇതുവഴി പോഷകങ്ങള്‍ കെട്ടുപോകാനുമുള്ള സാധ്യത കൂടുതലാണ്.
- ഭക്ഷണമുണ്ടാക്കുമ്പോള്‍ ഇതിലേക്ക് സ്‌പൈസുകള്‍ ചേര്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ക്രമം ഉണ്ട്.. ചില താപനിലയില്‍ ചില സ്‌പൈസുകള്‍ നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങള്‍ ഉത്പാദിപ്പിക്കും.
- പാകം ചെയ്യുമ്പോള്‍ ഇവ നേരത്തെ തന്നെ മുറിച്ചുവയ്ക്കുന്ന രീതി പല വീടുകളിലുമുണ്ട്. എന്നാലിത് പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.
- ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അമിതമായി വേവിക്കാതിരിക്കാനും എപ്പോഴും കരുതലുണ്ടാവുക.. റെഡ് മീറ്റാണെങ്കില്‍ ഇതിന് അത്യാവശ്യം സമയം വേവാന്‍ ആവശ്യമായി വരാറുണ്ട്. മറ്റുള്ള ഭക്ഷണങ്ങളെല്ലാം ഒട്ടുമിക്കതും പെട്ടെന്ന് തന്നെ വെന്തുകിട്ടാം. എന്നാല്‍ പലരും ഭക്ഷണം അമിതമായി വേവിച്ച് കഴിക്കാറുണ്ട്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.