Updated on: 29 May, 2022 4:35 PM IST
ALERT! മരുന്നുകൾക്കൊപ്പം ഇവ തീരെ പാടില്ല

അലർജി പ്രശ്നങ്ങൾക്കോ മറ്റോ എന്നും മരുന്ന് കഴിയ്ക്കുന്നവരാണോ? ദിവസേന മരുന്ന് കഴിയ്ക്കുന്നവരല്ലെങ്കിലും, എന്തെങ്കിലും രോഗകാരണങ്ങളാൽ വല്ലപ്പോഴും തുടർച്ചയായി മരുന്ന് കഴിയ്ക്കാറുണ്ടോ?

ബന്ധപ്പെട്ട വാർത്തകൾ:  വിട്ടുമാറാത്ത പനിയ്ക്ക് ആയുർവേദ ഒറ്റമൂലി: ഗിലോയ് ഈ 5 വിധത്തിൽ ഉപയോഗിക്കാം...

അങ്ങനെയെങ്കിൽ മരുന്ന് കഴിയ്ക്കുന്നതിന് മുൻപോ ശേഷമോ നിങ്ങൾ എന്തൊക്കെ ഭക്ഷണങ്ങളും പാനീയങ്ങളുമാണ് കഴിയ്ക്കാറുള്ളത്. മരുന്ന് കഴിയ്ക്കുന്ന ഒരു വ്യക്തി യാതൊരു കാരണവശാലും സിഗരറ്റ് വലിയ്ക്കരുതെന്ന് പറയാറുണ്ട്. അതുപോലെ നിങ്ങൾ ഈ സമയങ്ങളിൽ ഒഴിവാക്കേണ്ട വേറെയും ചില ആഹാരസാധനങ്ങളും പദാർഥങ്ങളുമുണ്ട്.

കാരണം മരുന്നിലും ഈ ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കും. മാത്രമല്ല ഇത് ശരീരത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നതിനും, മരുന്നിനോട് വിപരീതമായി പ്രതികരിക്കുന്നതിനും കാരണമായേക്കും. നിങ്ങൾ മരുന്ന് കഴിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം.

1. സിഗരറ്റ് (Cigarettes)

പുകവലി ശ്വാസകോശങ്ങളെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നശിപ്പിക്കുന്നു. പുകവലി നിങ്ങളെ രോഗങ്ങൾക്ക് ഇരയാക്കും. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനങ്ങളുടെ ശേഷി കുറയ്ക്കുന്നതിനും പുകവലി കാരണമാകും. നിങ്ങൾ കഴിക്കുന്ന മരുന്നിന്റെ ആഗിരണം, വ്യാപനം, ഫലപ്രാപ്തി എന്നിവയെ പുകവലി തടസ്സപ്പെടുത്തുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

2. പാലുൽപ്പന്നങ്ങൾ (Dairy products)

പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ ചില ആൻറിബയോട്ടിക്കുകളുടെ ഫലപ്രാപ്തിയെ ബാധിക്കും. മിക്ക പാലുൽപ്പന്നങ്ങളിലും പ്രോബയോട്ടിക്സിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഈ പ്രോബയോട്ടിക്കുകൾ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനെയും ബാധിക്കുന്നു. പാലുൽപ്പന്നങ്ങൾ ആൻറിബയോട്ടിക്കുകളുടെ ആഗിരണം കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു.

3. ഇലക്കറികൾ (Leafy vegetables)

ക്രൂസിഫറസ് പച്ചക്കറികൾ അല്ലെങ്കിൽ പച്ച ഇലക്കറികൾ ചില മരുന്നുകളുടെ ആഗിരണത്തെയും ഫലപ്രാപ്തിയെയും പ്രതിരോധിക്കും. വാഴപ്പഴം, ബ്രോക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ വിറ്റാമിൻ കെയുടെ മികച്ച ഉറവിടമാണ്. വിറ്റാമിൻ കെ ശരീരത്തിന് പ്രധാനമാണെങ്കിലും, ഇത് ഉയർന്ന അളവിൽ കഴിക്കുന്നത് വാർഫറിൻ പോലുള്ള മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തും.
രക്തസ്രാവം, രക്തം കട്ടപിടിക്കൽ അല്ലെങ്കിൽ മറ്റ് രക്തസംബന്ധമായ അസുഖങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

4. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ (Potassium rich foods)

ഏത്തപ്പഴം പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് അത്യധികം ഗുണപ്രദമാണ്. എന്നിരുന്നാലും ഇവ ചില മരുന്നുകൾക്കൊപ്പം കഴിക്കുകയാണെങ്കിൽ അത് പ്രശ്നമാകാൻ സാധ്യത കൂടുതലാണ്. അതായത്, രക്തസമ്മർദം കുറയ്ക്കാൻ കഴിക്കുന്ന മരുന്നുകൾ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പൊട്ടാസ്യം നിലനിർത്താൻ കാരണമാകും. ഇതിനൊപ്പം ഏത്തപ്പഴം കൂടി കഴിയ്ക്കുകയാണെങ്കിൽ അത് പൊട്ടാസ്യത്തിന്റ അളവ് വർധിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ... പനിയ്ക്കും തലവേദനയ്ക്കും തുടങ്ങി വിവിധ രോഗങ്ങൾക്ക് ഉത്തമ മരുന്ന്

പൊട്ടാസ്യം അധികമാകുന്നത് ഹൃദയത്തിലും രക്തപ്രവാഹത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ ഉരുളക്കിഴങ്ങ്, കൂൺ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.

5. മദ്യം (Alcohol)

മദ്യത്തിന്റെ ഉപയോഗം നിങ്ങളുടെ മരുന്നിന്റെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തുന്നു. ഇതു മാത്രമല്ല, മരുന്നിനൊപ്പം മദ്യം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യവും മോശമാക്കും. മദ്യം ക്രമേണ കരളിനെ നശിപ്പിക്കുന്നു. ഇതുകൂടാതെ നമ്മൾ കഴിക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗവും കരളിനെ ബാധിക്കും. മരുന്ന് കഴിയ്ക്കുന്ന ഒരാൾക്ക് മദ്യശീലവുമുണ്ടെങ്കിൽ അത് കരളിന് സാരമായ കേടുപാടുകൾ വരുത്തുകയും കരളുമായി ബന്ധപ്പെട്ട മറ്റ് തകരാറുകൾക്ക് കാരണമാവുകയും ചെയ്യും.
മരുന്നുകളുടെ സ്വഭാവമനുസരിച്ച് ഇവയിൽ വ്യത്യാസം വന്നേക്കാം. അതിനാൽ നിങ്ങളുടെ ഡോക്ടറെ സമീപിച്ച് ഇക്കാര്യങ്ങളിൽ കൃത്യത വരുത്തണം.

English Summary: ALERT! These 5 Things Must Avoid If You Are Taking Medicine
Published on: 29 May 2022, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now