മുടിയെ സംരക്ഷിക്കാൻ പ്രകൃതി ദത്തമായ വഴികളാണ് ഏറ്റവും നല്ലത്. കാരണം അമിതമായ കെമിക്കലുകളുടെ ഉപയോഗം മുടി കൊഴിയുന്നതിനും, പെട്ടെന്ന് നരയ്ക്കുന്നതിനും കാരണമാകുന്നു.
മുടിയുടെ ആരോഗ്യത്തിനും, വളർച്ചയ്ക്കും അത്യാവശ്യമായ ഒന്നാണ് പോഷകങ്ങൾ. മുടി കൊഴിച്ചിൽ തടയുന്നതിനും ആരോഗ്യത്തോടെ മുടി വളരുന്നതിനും തിളങ്ങുന്നതിനും ഒക്കെ സഹായിക്കുന്ന ചില കൂട്ടുകളുണ്ട്, ചില എണ്ണകളും.
അങ്ങനെ അത്തരത്തിൽ ചിന്തകളേതും ഇല്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് മുരിങ്ങയിലയും കഞ്ഞിവെള്ളവും. ഇവ രണ്ടും മുടിയ്ക്ക് നല്ലതാണ് എന്നതാണ് പ്രത്യേകത.
മുരിങ്ങയിലയിലെ ആരോഗ്യത്തിനെ കുറിച്ച് നിങ്ങൾക്ക് സംശയം കാണില്ല.
ഓർമ്മ ശക്തി വർധിപ്പിക്കുന്നതിനും വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുംസ ഉയർന്ന അളവിലുള്ള ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു എന്നിങ്ങനെ പല ഗുണങ്ങളും മുരിങ്ങയിലയ്ക്കുണ്ട്.
എന്നാൽ ഇത് കഴിക്കാൻ മാത്രമല്ല എണ്ണ കാച്ചി മുടിയിൽ തേക്കുന്നതിനും ഹെയർ പായ്ക്ക് ആയി മുടിയിൽ തേക്കുന്നതിനും ഒക്കെ വളരെ നല്ലതാണ്. ഇത് ഏറെ ഗുണങ്ങൾ മുടിയ്ക്ക് നൽകുന്നു.
കഞ്ഞി വെള്ളം പരമ്പരാഗത രീതിയിൽ തന്നെ മുട് സംരക്ഷിക്കുന്നു. അരി വേവിച്ച് വാർത്തെടുക്കുന്ന കഞ്ഞിവെള്ളമാണ് നാം പലപ്പോഴും കളയും. എന്നാൽ ഇതിന് പകരം ഇത് തലയിൽ തേച്ചാൽ പല തരത്തലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്. തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്.
അപ്പോൾ ഈ രണ്ടും കൂടി ഉപയോഗിച്ചാൽ ഗുണം ഇരട്ടിയാണ്.
എങ്ങനെയാണ് കഞ്ഞി വെള്ളവും മുരിങ്ങയിലയും കൊണ്ട് ഹെയർ പായ്ക്ക് എങ്ങനെ തയ്യാറാക്കുന്നത്.
തലേ ദിവസത്തെ കഞ്ഞിവെള്ളവും മുരിങ്ങയിലയും ചേർത്ത് അരച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് നന്നായി മുടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം അര മണിക്കൂർ വെച്ച ശേഷം മുടി നന്നായി കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ അകറ്റുന്നതിനും, താരൻ അകറ്റുന്നതിനും വളരെ നല്ലതാണ്. പ്രകൃതി ദത്തമാണെന്ന് മാത്രമല്ല ഇതിന് പാർശ്വ ഫലങ്ങളും ഇല്ല. ഏത് തരത്തലുള്ള മുടിയുള്ളവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയ്ക്ക് കറുപ്പ് നിറം നൽകുന്നതിന് സഹായിക്കുന്നു. ഹെയർ പായ്ക്കുകൾ ഉപയോഗിച്ചതിന് ശേഷം കുറഞ്ഞത് അര മണിക്കൂർ എങ്കിലും വെച്ചതിന് ശേഷം മാത്രമേ കഴുകി കളയാവൂ...എങ്കിൽ മാത്രമാണ് മുടിയ്ക്ക് അതിൻ്റെ ഗുണം കിട്ടുകയുള്ളു. ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം മുടിയുടെ തിളക്കം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകുന്നു.
ഇത്തരത്തിലുള്ള ഹെയർ പായ്ക്കുകൾ ആഴ്ച്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടാഴ്ച്ച കൂടുമ്പോഴോ ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കർക്കിടകത്തിൽ മുരിങ്ങയില വേണ്ട! കാരണം?