Updated on: 25 September, 2021 12:39 PM IST
Aquarium fish

മനോഹരവും ആകര്‍ഷകവുമായ മത്സ്യങ്ങളും, അക്വേറിയങ്ങങ്ങളും എല്ലാ വീട്ടിലേയും ആകര്‍ഷണമാണ്. എന്നാല്‍ ആകര്‍ഷണത്തിനല്ലാതെ ചില വാസ്തു ശാസ്ത്രങ്ങളിലും പ്രധാനമാണ് ഇത്തരത്തിലുള്ള മല്‍സ്യങ്ങള്‍. വാസ്തു ശാസ്ത്രത്തില്‍ ഒരു മത്സ്യ അക്വേറിയം നിരവധി വാസ്തു കാര്യങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ് അലങ്കാര മല്‍സ്യങ്ങള്‍. വീട്ടില്‍ കൃത്യമായ സ്ഥാനത്ത് അക്വേറിയം സ്ഥാപിച്ചാല്‍ കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. അക്വേറിയത്തിലൂടെ മത്സ്യം വേഗത്തില്‍ നീങ്ങുമ്പോള്‍ പോസിറ്റീവ് ഊര്‍ജത്തെ ഉത്തേജിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. പപഞ്ചത്തിലെ എല്ലാ വസ്തുക്കളുമായും ഒരു പരിധിവരെ ഊര്‍ജം ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം അതിന്റെ ശരിയായ സ്ഥാനത്ത് ക്രമീകരിക്കണം എങ്കില്‍, അവ പുറന്തള്ളുന്ന എനര്‍ജി നമുക്ക് യോജിച്ച രീതിയില്‍ കിട്ടും. വാസ്തു ശാസ്ത്രത്തില്‍, ഫിഷ് അക്വേറിയങ്ങള്‍ക്കും ഇതേ പ്രാധാന്യമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് വാസ്തു ശാസ്ത്രത്തില്‍ നമ്മള്‍ അരോവന മത്സ്യത്തിനുള്ള പ്രാധാന്യം ചര്‍ച്ച ചെയ്യാം

ഓസ്റ്റിയോഗ്ലോസിഡേ കുടുംബത്തിലെ ശുദ്ധജല അസ്ഥി മത്സ്യങ്ങളാണ് സാധാരണയായി അസ്ഥി നാവുകള്‍ എന്നറിയപ്പെടുന്ന ആരോവനകള്‍. ഈ കുടുംബത്തിലെ മത്സ്യങ്ങളുടെ തല അസ്ഥി ആണ്, നീളമേറിയ ശരീരമാണ് ഇതിനുള്ളത്. ഗോള്‍ഡ് ഫിഷ് പോലെ അരോണ മത്സ്യവും വാസ്തു ശാസ്ത്രത്തില്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ അരോണ മത്സ്യം സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്രം ശുഭസൂചകമായി കണക്കാക്കുന്നു. ഭാഗ്യം നേടിത്തരുന്ന ഗോള്‍ഡന്‍ ഡ്രാഗണ്‍ എന്നാണ് അറോവോണയെ വാസ്തുശാസ്ത്രം വിശേഷിപ്പിക്കുന്നത്. അറോവോണ മത്സ്യങ്ങളെ വളര്‍ത്തിയാല്‍ കുടുംബത്തില്‍ ആരോഗ്യം, സമ്പത്ത്, തുടങ്ങിയവ ഏറുമെന്നുമാണ് പറയുന്നത്.

അരോണ മത്സ്യത്തിന് ഒരു കിലോയ്ക്ക് 5,000 മുതല്‍ 15,000 രൂപ വരെയാണ് ചിലവ്; ഈ മത്സ്യം നല്ല ആരോഗ്യം, സന്തോഷം, സമൃദ്ധി, സമ്പത്ത്, ശക്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അത് അതിന്റെ ഉടമയ്ക്ക് സന്തോഷം, സ്‌നേഹം, ആരോഗ്യം, സമ്പത്ത്, സമൃദ്ധി, വ്യക്തിപരമായ ശക്തി എന്നിവയും നല്‍കുന്നു. മോശം ശക്തികളെ അകറ്റുന്നു. നിങ്ങളുടെ വീട്ടില്‍ ജീവനുള്ള മത്സ്യം സൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു പരിഹാരമുണ്ട്. വീട്ടില്‍, ഒരു സ്വര്‍ണ്ണ അരോവാന മത്സ്യ വിഗ്രഹം വായില്‍ ഒരു നാണയവുമായി സൂക്ഷിക്കാം. ഈ വിഗ്രഹം നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കോ കിഴക്കോ ദിശയില്‍ സ്ഥാപിക്കാം.

ഒരു വീടിന്റെ കേന്ദ്രസ്ഥാനമായ ലിവിങ് റൂമിലാണ് അക്വേറിയം സ്ഥാപിക്കേണ്ടത്. ചില സുവോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍, അരോവാന മത്സ്യം താഴ്വരയില്‍ ഇരുന്നു, ഭൂമികുലുക്കത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നു. വീട്ടിലെ അക്വേറിയത്തില്‍ ഒന്‍പത് മത്സ്യങ്ങള്‍ ഉണ്ടായിരിക്കണം. ഈ സംഖ്യയില്‍ നിന്ന് കൂടാനും കുറയാനും പാടില്ല. എട്ട് മത്സ്യങ്ങള്‍ സമാനവര്‍ഗത്തില്‍ ഉള്‍പ്പെട്ടവയും പലനിറങ്ങളില്‍ ഉള്ളവയുമായിരിക്കണം. ഒന്‍പതാമത്തേത് ഡ്രാഗണ്‍ ഫിഷായിരിക്കണമെന്നും പറയപ്പെടുന്നു. നിറത്തിലുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് ഉത്തമം. ഇവ പോസിറ്റീവ് ഊര്‍ജത്തെ വര്‍ധിപ്പിക്കും. കൂടാതെ വാസ്തുദോഷങ്ങള്‍ക്ക് പരിഹാരമാകുമെന്നും വാസ്തുശാസ്ത്രം പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ

അലങ്കാര മത്സ്യങ്ങളെ വളർത്താം, വരുമാനം നേടാം. .

മീൻ കഴിച്ചാലുള്ള ​ആരോ​​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

NB: പ്രസിദ്ധീകരിച്ച ലേഖനം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടാണ്. 

English Summary: Aquarium fish to bring joy and abundance to the home;
Published on: 25 September 2021, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now