ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും അല്ലെ. പല കാരണങ്ങൾ കൊണ്ട് കൺകുരു വരാൻ സാധ്യത ഉണ്ട്. കൺപീലിയുടെ കീഴിലായി, അല്ലെങ്കിൽ കൺപോളയോട് ചേർന്ന് ചെറിയ ചുവന്ന തടിപ്പ് ഉണ്ടെങ്കിൽ അത് കണ്ണിൽക്കുരുവിന്റെ ലക്ഷണമാണ്.
കൺ തടത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, പുകച്ചിൽ, കണ്ണുവേദന, കാഴ്ച്ചയിൽ അനുഭവപ്പെടുന്ന മങ്ങൽ, കൺപോളകളിൽ ഉണ്ടാകുന്ന തടിപ്പും ചുവപ്പ് നിറവും, കണ്ണിന് ചുറ്റുമുള്ള ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കൺകുരുവിന്റെ ലക്ഷണങ്ങളാണ്. ചില സാഹചര്യങ്ങളിൽ ഈ കുരുക്കളിൽ പഴുപ്പ് നിറഞ്ഞിട്ടുണ്ടാകാം. കൺകുരു വന്നാൽ അസഹ്യമായ വേദനയും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ എന്ത് കൊണ്ടാണ് കൺകുരു വരാനുള്ള കാരണം എന്ന് നിങ്ങള്ക്ക് അറിയാമോ?
കണ്ണിന് ശരിയായ രീതിയിൽ ശുചിത്വം കിട്ടാതെ വരുമ്പോഴാണ് പലപ്പോഴും കണ്ണിന് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഉറക്കമില്ലായ്മ, പോഷകക്കുറവ്, ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് കളയാതെ വരുമ്പോൾ, എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം, കൈ കഴുകാതെ കോണ്ടാക്റ്റ് ലെൻസുകൾ മാറുന്നത്, മലിനമായ അന്തരീക്ഷ പൊടി എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിൽ കുരു വരും . അതുകൊണ്ട് ഒക്കെ തന്നെ മേൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടവയാണ്.
ഇനി അഥവാ വന്നാൽ തന്നെ എങ്ങനെ അതിനെ നേരിടാം എന്ന നമുക്ക് നോക്കാം. പ്രകൃതി ദത്തമായ സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് ഇതിനെ നേരിടാൻ കഴിയും.
കണ്ണിലെ കുരുവിന് ഉരുളക്കിഴങ്ങ് നല്ലൊരു പ്രതിവിധിയാണ്. തൊലികളഞ്ഞു ചുരണ്ടിയെടുത്ത ഉരുളക്കിഴങ്ങ് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കണ്ണിൽ 10 മിനിട്ടോളം വയ്ക്കുന്നത് കൺകുരു പെട്ടെന്ന് തന്നെ മാറാൻ സഹായിക്കും. എടുക്കുന്ന കോട്ടൺ തുടി നല്ല വൃത്തിയുള്ളതായിരിക്കണം.
കറ്റാർവാഴയുടെ നീരെടുത്ത് കുറച്ച് നിമിഷങ്ങൾ കൺകുരു ഉള്ള ഭാഗത്ത് വയ്ക്കുക. അല്പസമയത്തിനു ശേഷം നീര് തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയുക. കൺകുരു കൊണ്ടുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകൾക്കും മാറ്റമുണ്ടാകും.
മഞ്ഞൾ എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. നല്ല ശുദ്ധജലത്തിൽ ഒരു നുള്ളു മഞ്ഞൾ ഇട്ട് ആ വെള്ളം കൊണ്ട് കണ്ണ് കഴുകുക. കണ്ണിനുള്ളിൽ പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. കടയിൽ നിന്നല്ലാതെ സ്വന്തമായി ഉണക്കിപൊടിച്ചെടുത്ത മഞ്ഞൾ ആണെങ്കിൽ ഏറ്റവും നല്ലത്.
അല്പം മല്ലി വിത്ത് ചേർത്ത് വെള്ളം തിളപ്പിച്ച് എടുക്കുക. ഈ വെള്ളം അരിച്ചെടുത്ത ശേഷം മുഖം കഴുകാൻ പാകത്തിന് ചൂട് ആറുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് കണ്ണിൽ അസ്വസ്ഥത അനുഭവപ്പെടുന്ന ഭാഗം കഴുകുക
ഒരു ടീ ബാഗ് അല്പം ചൂട് വെള്ളത്തിൽ ഒരു മിനിറ്റ് നേരം മുക്കി വയ്ക്കുക. വെള്ളം കളഞ്ഞ ശേഷം ഈ ടീ ബാഗ് കണ്ണിൽ കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ടീ ബാഗിന്റെ ചൂട് പോകുന്നത് വരെ വയ്ക്കണം.
ഇങ്ങനെ ചെയ്താൽ നിങ്ങളുടെ കണ്ണിൽ വരുന്ന കൺകുരുക്കൾ മാറാൻ സഹായിക്കും. എങ്കിലും കണ്ണിനെ പരമാവധി ശുചിത്വമായി വെക്കാൻ ശ്രമിക്കുക. കണ്ണിൽ പൊടി കയറിയാൽ എത്രയും പെട്ടെന്ന് തന്നെ കഴുകി കളയുക.
ബന്ധപ്പെട്ട വാർത്തകൾ
ഉറക്കമില്ലായ്മ മാറ്റാൻ ഫൂൽ മഖാനാ -താമര വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി
മതിയായ ഉറക്കം കിട്ടുന്നില്ലെ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ