Updated on: 26 July, 2022 11:53 AM IST
Are you eating bread and biscuit daily? Then careful

തിരക്കേറിയ ജീവിതത്തിൻ്റെ ഇടയ്ക്ക് എല്ലാവരും പ്രഭാത ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത് ബ്രഡ് ആണ്. വൈകുന്നേരങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് ബിസ്ക്കറ്റ് പോലുള്ള ഉൽപ്പന്നങ്ങളുമാണ് അല്ലെ?

എന്നാൽ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് നിങ്ങൾക്ക് അറിയാമോ.. എന്താണ് കാരണം?

കരൾ രോഗം അഥവാ ലിവർ സിറോസിസ് എന്ന രോഗം കള്ള് കുടിച്ചാൽ മാത്രമല്ല ഈ അസുഖം ഉണ്ടാകുന്നത്, പിന്നെയോ... മോശം ഭക്ഷണ രീതി കൊണ്ടും നിങ്ങൾക്ക് കരൾ രോഗം അനുഭവപ്പെടാം, പിന്നെ നിങ്ങളുടെ ജീവിത ശൈലിയാണ്.

കരൾ രോഗത്തിൻ്റെ പ്രത്യേകത ഈ രോഗം ഗുരുതരമായി ബാധിച്ച് കഴിഞ്ഞാൽ ചികിത്സയിലൂടെ ഭേതമാക്കാൻ പറ്റില്ല എന്നാണ്. അത് കൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ തന്നെ ഈ രോഗത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്.

ഇത്തരം പ്രശ്നങ്ങൾക്ക് ഉള്ളവർക്ക് ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത്തരക്കാർ ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് നല്ലത്.

അത്തരത്തിലുള്ള ഭക്ഷണത്തെക്കുറിച്ചാണ് പറയുന്നത്.

എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല

• സോഡിയെ അടങ്ങിയ ഭക്ഷണങ്ങൾ

സോഡിയം അല്ലെങ്കിൽ ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അത്കൊണ്ട് തന്നെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, പുറത്ത് നിന്ന് കഴിക്കുമ്പോൾ ഉപ്പിനെ നിയന്ത്രിക്കാൻ പറ്റി എന്ന് വരില്ല.

• പാക്കേജ് ചെയ്തിട്ടുള്ള ഫുഡ്

പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ തന്നെ ശ്രദ്ധിക്കുക, കാരണം ഇതിൽ സോഡിയത്തിൻ്റെ അളവ് കൂടുതലായത് കൊണ്ട് തന്നെ ഇത് കരളിനെ ബാധിക്കുന്നു. മാത്രമല്ല ഇതിൽ പ്രസർവേറ്റീവ്സും, ഉപ്പും അമിതമായി അടങ്ങിയിട്ടുണ്ടാകും. ഇത് കരൾ രോഗ പ്രശ്നമുള്ളവർക്ക് രോഗം കൂടാൻ സാധ്യതയേറെയാണ്.

• മദ്യം

കരൾരോഗ സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ മദ്യപാന ശീലം പൂർണമായും ഒഴിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഇത് കരൾ വീക്കത്തിലേയ്ക്കും അത് വഴി മരണം വരെ സംഭവിക്കുന്നതിനും കാരണമാകുന്നു. മദ്യപാന ശീലമുള്ളവർക്ക് കരൾ വീക്കത്തിനുള്ള സാധ്യതയേറെയാണ്.

• ബേക്ക്ഡ് ഫുഡ്സ്

ബേക്ക് ചെയ്ത് എടുക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് എപ്പോഴും നല്ലതാകണമെന്നില്ല. അത് ചിലപ്പോഴെങ്കിലും അനാരോഗ്യമായി മാറിയേക്കാം. ഇത്തരത്തിൽ കരൾ രോഗമുള്ളവർ ഉപേക്ഷിക്കേണ്ട ഭക്ഷണമാണ് ബ്രഡ്, ബിസ്ക്കറ്റ് പോലുള്ളവ. ഇവയിലും സോഡിയത്തിൻ്റെ അളവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ പതിവായി ബിസ്ക്കറ്റ് അല്ലെങ്കിൽ ബ്രഡ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

ബന്ധപ്പെട്ട വാർത്തകൾ : പോർക്കിലെ നെയ്യ് കളയാൻ ഇനി എന്ത് എളുപ്പം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Are you eating bread and biscuit daily? Then careful
Published on: 24 July 2022, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now