Updated on: 18 September, 2021 5:05 PM IST
Bald

സ്ത്രീകളേക്കാള്‍ പുരുഷന്മാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഷണ്ടി. കഷണ്ടി മൂലം ഉണ്ടായേക്കാവുന്ന മാനസികാവസ്ഥയ്ക്ക് പരിഹാരമെന്നോണം പലതരത്തിലുള്ള ചികിത്സാരീതികള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇപ്പോള്‍ കഷണ്ടി ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സ്ഥിരമായി കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. പണ്ടൊക്കെ പുരുഷന്മാരുടെ കഷണ്ടി പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ മാറി വരുന്ന ജീവിത സാഹചര്യവും കാലാവസ്ഥാവ്യതിയാനവും, അന്തരീക്ഷമലിനീകരണവും കാരണം ഇന്ന് ചെറുപ്പക്കാരായവര്‍ക്കിടയിലും കഷണ്ടിക്കാര്‍ ഏറെയാണ്്. കഷണ്ടി മാത്രമല്ല, മുടി കൊഴിയലും മുടി നരയ്ക്കലും ഇപ്പോള്‍ ഏവര്‍ക്കും സര്‍വസാധാരണമാണ്. ജോലിഭാരം മൂലമുള്ള പിരിമുറുക്കങ്ങളും വേണ്ട രീതിയില്‍ മുടി സംരക്ഷിക്കാത്തതും കഷണ്ടിക്ക് കാരണമാണ്.

കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമെ സ്ട്രെസ്, ഭക്ഷണത്തിലെ പോരായ്മകള്‍, അന്തരീക്ഷവും വെള്ളവും തുടങ്ങിയ പല കാരണങ്ങളും കഷണ്ടിയ്ക്കു കാരണമാകാറുണ്ട്. കഷണ്ടി മൂലം പലര്‍ക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ കഷണ്ടി മൂലം ഉണ്ടായേക്കാവുന്ന മാനസികാവസ്ഥയ്ക്ക് പരിഹാരമെന്നോണം പലതരത്തിലുള്ള ചികിത്സാരീതികളും ഇപ്പോള്‍ നിലവിലുണ്ട് എന്നാല്‍ കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിന് മുമ്പ് എങ്ങനെ വന്ന്് എന്ന് നോക്കണം. അതിലും നല്ലത് വരാതെ നോക്കുക എന്നതാണ്. കഷണ്ടി തടയാന്‍ അല്ലെങ്കില്‍ വരാതിരിയ്ക്കാന്‍ പല വഴികളുമുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് വഴി ഒരു പരിധി വരെ കഷണ്ടി തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്ക്, മുടി പൊഴിയാതിരിയ്ക്കാന്‍ പല പോഷകങ്ങളും അത്യാവശ്യമാണ്. ഇതിലൊന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് കഷണ്ടി വരാതെ തടയാന്‍ ഏറെ പ്രധാനമാണ്. മത്സ്യം, മാംസം, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനു സഹായിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും.

തലയില്‍ എണ്ണ തേച്ചു കുളിയ്ക്കുന്നത് വളരെ പ്രധാനമാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ ഇതുപോലുളള എണ്ണകള്‍ എന്തെങ്കിലുമോ തലയില്‍ പുരട്ടി മസാജ് ചെയ്തു കുളിയ്ക്കുന്നത് തലയിലെ ചൂട് കുറയ്ക്കാന്‍ ഇത് വഴി സാധിയ്ക്കും. ഇത് കഷണ്ടി വരാതിരിയ്ക്കാന്‍ മാത്രമല്ല, മുടി വളരാന്‍ കൂടി നല്ലതാണ്. മുടി പരീക്ഷണം നടത്താതിരിയിക്കുക. മുടി നീട്ടുക, ചുരുട്ടുക തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്താത്തതാണ് മുടിയുടെ സ്വാഭാവിക ആരോഗ്യത്തിന് നല്ലത്. എളുപ്പം പൊട്ടിപ്പോകുന്ന മുടിയാണ് നിങ്ങളുടേതെങ്കില്‍ ഒരിക്കലും കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിക്കരുത്. ഇതു കൂടാതെ മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളര്‍ച്ച തന്നെ മുരടിച്ചുപോകും. തലയില്‍ വിയര്‍പ്പ് തങ്ങിയാല്‍ മുടി കൊഴിയാന്‍ സാധ്യത കൂടുതല്‍ ആണ്. വിയര്‍പ്പും ചെളിയുമൊന്നും വരാതെ സൂക്ഷിയ്ക്കുക.

ബന്ധപ്പെട്ട വാർത്തകൾ

തലമുടിയുടെ എല്ലാ രോഗങ്ങൾക്കുമുള്ള പരിഹാരമായി ഒരു ഹെയർ ഓയിൽ

മുടി നരയ്ക്കാതിരിക്കാൻ ആവണക്കെണ്ണ , വെളിച്ചെണ്ണ കൂട്ട്

English Summary: Are you suffering bald? some tips
Published on: 18 September 2021, 05:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now