എല്ലാ മാതാപിതാക്കളും കുട്ടികള്‍ക്ക് വേറെ മുറികൾ കൊടുക്കാൻ സാധിക്കണമെന്നില്ല. സ്ഥല പരിമിതി, ഇക്ട്രിക് ബില്ലുകള്‍ എന്നിവയൊക്ക ഇതിന് കാരണമാകുന്നുണ്ട്. കുട്ടിയെ പിരിഞ്ഞ് കിടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും കൂടെ കിടത്തുന്നവരുണ്ട്. എന്നാൽ വിദഗ്‌ദ്ധരുടെ അഭിപ്രായപ്രകാരം കുട്ടികളെ ചെറു പ്രായത്തിൽ തന്നെ മാറ്റി കിടത്തണമെന്നാണ്. ഇത് കുട്ടികള്‍ക്ക് സ്വതന്ത്രമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും തനിയെ ജീവിക്കാനും സഹായകമാകുമെന്ന് അവർ പറയുന്നു. കുട്ടികൾക്ക് പ്രത്യേക മുറി നല്‍കാനുള്ള ശരിയായ സമയത്തെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്ക് ദിവസേന ഒരു മുട്ട നൽകിയാൽ ഈ ഗുണങ്ങൾ നേടാം
വിദഗ്‌ദ്ധർ പറയുന്നതിനനുസരിച്ച്, 3 മാസം വരെ പ്രായമുള്ള കുട്ടികള്‍ മാതാപിതാക്കളോടൊപ്പമോ അല്ലെങ്കില്‍ തൊട്ടിലിലോ കിടത്താം ഇത് കുട്ടികള്‍ക്കു വേണ്ട കരുതല്‍ കൊടുക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നു. അതേസമയം, ആറുമാസം പ്രായമുള്ള കുഞ്ഞിനെ അവർക്കായുള്ള പ്രത്യേകം മെത്തയിൽ മാതാപിതാക്കളുടെ തൊട്ടടുത്തായി കിടത്താം എന്നാണ് പറയുന്നത്. എന്നാല്‍ ഏഴ് മാസം പ്രായമാകുമ്പോള്‍ കുഞ്ഞിന് വേണ്ടി മറ്റൊരു മുറി തയ്യാറാക്കാൻ പറയുന്നു. ഇത്തരത്തില്‍ കുഞ്ഞിനെ മാറ്റിക്കിടത്തുമ്പോള്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ അടുത്തേക്ക് ഇടയ്ക്കിടയ്ക്ക് പോയി നോക്കേണ്ടി വരുമെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം കുഞ്ഞിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധാഭിപ്രായം.
7 മാസം തൊട്ട് കുഞ്ഞിനെ മറ്റൊരു മുറിയില്‍ കിടത്തുമ്പോള്‍ തന്നെ അവരുടെ മറ്റ് ആവശ്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കണം. ആവശ്യമെങ്കില്‍ നിങ്ങളുടെ മൊബൈലിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ക്യാമറ കുഞ്ഞിന്റെ മുറിയില്‍ സ്ഥാപിക്കുന്നത് കുഞ്ഞിനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാഹായിക്കും.
അതേസമയം, മാതാപിതാക്കളുടെ സമീപത്ത് നിന്ന് മാറ്റിക്കിടത്തുമ്പോൾ അവരുടെ ഉള്ളില്‍ ഉല്‍കണ്ഠ ഉണ്ടാകുന്നത് തികച്ചും സാധാരണയാണ്. അതിനാല്‍ മാറ്റിക്കിടത്തിയ ഉടന്‍തന്നെ കുട്ടികള്‍ സുഖമായി ഉറങ്ങുമെന്ന് പ്രതീക്ഷിക്കരുത്. കുട്ടികള്‍ ഉറങ്ങുന്നതുവരെ അവരുടെ കിടക്കയില്‍ ഇരിക്കുകയും തുടര്‍ന്ന് പതിയെ അവരുടെ സമീപത്ത് നിന്ന് മുറിയിലെ കസേരയിലേക്കോ മറ്റ് ഇരിപ്പിടങ്ങളിലേക്കോ മാറിയിരിക്കാവുന്നതുമാണ്. ചില സമയങ്ങളില്‍ മാതാപിതാക്കളുടെ കൂടെ അവരുടെ മുറിയില്‍ 15-20 മിനിറ്റ് കുട്ടികളെ ഉറക്കുകയും പിന്നീട് അവരുടെ മുറിയിലേക്ക് മാറ്റിക്കിടത്താവുന്നതുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്ക് നല്ല ആരോഗ്യവും സൗന്ദര്യവും കൈവരാൻ മുന്തിരിങ്ങാ നീരിനൊപ്പം തേൻ ചേർത്ത് നൽകാം
കുട്ടികളെ ഉറക്കുക എന്നതും മാതാപിതാക്കളെ സംബന്ധിച്ച് ശ്രമകരമായ ഒരു കാര്യമാണ്. എന്നാൽ അതിനും ചില വഴികളുണ്ട്. കിടക്കുന്നതിന് മുമ്പ് പല്ല് തേയ്ക്കുക, കൃത്യമായ ഉറക്കസമയം ചിട്ടപ്പെടുത്തുക, കിടക്കുന്നതിന് മുമ്പായി പുസ്തകം വായിക്കുക, കിടക്കുന്നതിന് തൊട്ട് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക, കിടക്കയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക, കുളി, സംസാരം എന്നിവയുള്‍പ്പെടെ കിടക്കുന്നതിന് തീർക്കുക, മുമ്പായി കുട്ടികളുമായി ശാന്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, തുടങ്ങി കാര്യങ്ങൾ ശീലിച്ചാൽ കുട്ടികള്‍ക്ക് നല്ല ഉറക്കാന്‍ കിട്ടാൻ സഹായിക്കും.