ഷൂ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും നമ്മൾ ഒട്ടേറെ കാര്യങ്ങൾ ചിന്തിക്കാറുണ്ട്. വസ്ത്രങ്ങളുടെ കൂടെ ഷൂ ധരിക്കുന്നത് ട്രെൻഡിംഗ് ആണെങ്കിലും വൃത്തിയാക്കുന്നത് വലിയൊരു കടമ്പ തന്നെയാണ്. വെളുത്ത നിറത്തിലുള്ള വസ്ത്രമായാലും ഷൂ ആയാലും കറകൾ പോകാൻ വലിയ പ്രയാസമാണ്. എന്നാൽ എളുപ്പത്തിൽ ഷൂ വൃത്തിയാക്കാൻ വീട്ടിൽ തന്നെ ചില വിദ്യകൾ പരീക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന: മണ്ണും ജലവും സംരക്ഷിക്കാൻ പദ്ധതികൾ
കറ കളയാൻ ബേക്കിംഗ് സോഡ (Baking Soda)
ഷൂവിലെ കറയകറ്റാൻ ബേക്കിംഗ് സോഡയ്ക്ക് പ്രത്യേക കഴിവുണ്ട്. ഷൂ വളരെ എളുപ്പത്തിൽ വൃത്തിയാക്കാനും എല്ലാ ഭാഗവും വൃത്തിയാകാനും ആദ്യം ലെയ്സ് അഴിച്ച് മാറ്റണം. ശേഷം മൃദുവായ നാരുകളുള്ള ടൂത്ത് ബ്രഷ് (Soft tooth brush) ഉപയോഗിച്ച് ക്ലീനാക്കാം.
മിക്സ് തയ്യാറാക്കാം
ബേക്കിംഗ് സോഡയും വിനിഗറും (Vinegar) മിക്സ് ചെയ്യുക. ശേഷം ഇത് ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഷൂ മുഴുവൻ തേച്ച് പിടിപ്പിക്കുക. അതുകഴിഞ്ഞ് തുടച്ച് കളയുക, ഒരിക്കലും കഴുകരുത്. ഷൂവിന്റെ ഉൾഭാഗം വൃത്തിയാക്കാൻ വെള്ളത്തിൽ സ്പോഞ്ച് മുക്കി തുടച്ചെടുത്താൽ മതി.
ഇത് ചെയ്യരുത്
അഴുക്ക് കുതിർന്ന് പോകാൻ ഷൂ വെള്ളത്തിൽ മുക്കി വയ്ക്കുന്ന ശീലം ഒഴിവാക്കാം. ഇത് ഷൂ വേഗത്തിൽ കേടാക്കുകയും ദുർഗന്ധം കൂട്ടുകയും ചെയ്യുന്നു.
വെളുത്ത ഷൂവിന് മാത്രമല്ല വെള്ള ടൂത്ത് പേസ്റ്റ്
എല്ലാ തരം ഷൂകളും വൃത്തിയാക്കാൻ വെളുത്ത ടൂത്ത് പേസ്റ്റ് (White tooth paste) ഉപയോഗിക്കാം. എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ടൂത്ത് പേസ്റ്റിൽ മറ്റ് നിറങ്ങളോ ജെല്ലോ കലർന്നിട്ടില്ല എന്ന് ഉറപ്പുവരുത്തുകയാണ്. വൃത്തിയാക്കാൻ ടൂത്ത് ബ്രഷ് തന്നെ ഉപയോഗിക്കാം. ഷൂസിന്റെ എല്ലാ ഭാഗത്തും സ്ക്രബ് ചെയ്ത ശേഷം 20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കണം. അതു കഴിഞ്ഞ് വൃത്തിയുള്ള നനഞ്ഞ തുണി (Wet cloth) ഉപയോഗിച്ച് തുടയ്ക്കുക.
ലെതർ ഷൂ വൃത്തിയാക്കാൻ (How to clean Leather Shoe)
ചൂടുവെള്ളത്തിൽ സോപ്പ് ലിക്വിഡ് (Soap liquid) കലക്കുക. ഇതിൽ ബ്രഷ് മുക്കി ഷൂവിന്റെ എല്ലാ ഭാഗത്തും തേയ്ക്കണം. ശേഷം കഴുകി കളയുക.
സോഫ്റ്റ് മെറ്റീരിയൽ കൊണ്ട് നിർമിച്ച ഷൂ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണം. ശക്തിയായി റബ് ചെയ്യാൻ പാടില്ല. സോപ്പ് വെള്ളത്തിൽ ബ്രഷ് മുക്കി പതിയെ റബ് ചെയ്യുന്നതിന് ശേഷം സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് തുടച്ച് എടുക്കണം.
ഷൂ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഷൂ ഇടുമ്പോൾ പരമാവധി സോക്സ് ധരിക്കാൻ ശ്രമിക്കുക. മഴക്കാലത്ത് കഴിവതും ഷൂ ഒഴിവാക്കണം, പ്രത്യേകിച്ച് വെളുത്ത ഷൂ, ഇത്തരം ഷൂകളിൽ പറ്റുന്ന ചെളി എളുപ്പത്തിൽ പോകണമെന്നില്ല. മാത്രമല്ല ഇത് പെട്ടെന്ന് കേടാകാനും സാധ്യതയുണ്ട്. പുറത്ത് നിന്ന് വന്നതിന് ശേഷം ഷൂ നന്നായി തുടച്ച് വയ്ക്കുന്നത് ഗുണം ചെയ്യും. വായുസഞ്ചാരം ഉള്ള സ്ഥലത്ത് ഷൂ സൂക്ഷിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.