മുടി കൊഴിച്ചിൽ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. പ്രായഭേതമില്ലാതെ തന്നെ ഇപ്പോൾ പലർക്കും ഉള്ള പ്രശ്നമാണ് ഇത്. ഇതിന് പല കാരണങ്ങളാണ്. അത്പോലെ തന്നെയുള്ള പ്രശ്നമാണ് കഷണ്ടി കയറുന്നത്. നെറ്റിയുടെ ഇരു ഭാഗത്തും ഉള്ള മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നു. ഈ ഭാഗത്ത് ഉള്ള ഉള്ള് കുറയുന്നു. പണ്ട് മുതൽ ഉള്ള ചൊല്ലാണ് കഷണ്ടിയ്ക്ക് മരുന്നില്ല എന്നത്. എന്നാൽ ഇപ്പോൾ ഇതിന് പകരമായി പല വിധത്തിലുള്ള കാര്യങ്ങൾ ചെയ്ത് ഇതിനെ മറി കടക്കാൻ പറ്റും. കാരണം കാലഘട്ടം ഒരുപാട് മാറിപ്പോയി.
എന്നാൽ, ഇങ്ങനെ മുടി പോകുന്നതിന് പല കാരണങ്ങളുണ്ട്. ആൻഡ്രോഡെനറ്റിക്ക് അലോപേഷ്യ എന്ന ഒരു അവസ്ഥ കാരണം ഇത്തരത്തിൽ മുടി കൊഴിയാറുണ്ട്. ഇത് സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ഥ രീതിയിലാണ് വരുന്നത്.
സ്ത്രീകൾക്ക് ഇത് നിറുകയിലെയാണ് പോകുന്നത്, എന്നാൽ ഇത് പുരുഷൻമാരിൽ നെറ്റിയുടെ ഇരു വശത്തും നിന്നും മുടി കൊഴിയുന്നതിന് കാരണമാകുന്നു. ഇത് പുരുഷൻമാർക്ക് കഷണ്ടിഎന്ന് പറയുന്നു. സ്ത്രീകളിൽ ഇത് ശിരോചർമ്മം വരെ പുറത്ത് വകുന്നതിന് കാരണമാകുന്നു.
വേറൊരു കാരണം ഹോർമോൺ മാറ്റങ്ങളാണ്. അല്ലെങ്കിൽ ഇത് പ്രായമാകുമ്പോൾ വരാം. സ്ടെസ് ഹോർമോൺ വ്യത്യാസങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇത് അമിതമായി മുടി കൊഴിയുന്നതിന് കാരണമാകുന്നു. ചിലപ്പോൾ മരുന്നുകളുടെ ഉപയോഗം മൂലം ഇങ്ങനെ സംഭവിക്കാറുണ്ട്. അത് പോലെ തന്നെയാണ് മുടി മുറുക്കി കെട്ടുന്നതും, പോണി ടെയ്ൽ പോലെ മുടി കെട്ടിയാൽ മുടി കൊഴിയുന്നതിന് കാരണമാകുന്നു, എന്നാൽ ഇത് സ്ത്രീകൾക്കാണ് ബാധകം.
പുകവലി, വൈറ്റമിൻ ബി, ഡി, എന്നിവയുടെ കുറവുകളും ഇതിന് കാരണമാകാറുണ്ട്.
പ്രായമാകുമ്പോഴുള്ള ഹോർമോൺ വ്യതിയാനങ്ങൾ ഇത്തരം മുടി കൊഴിച്ചിൽ ചില സാഹചര്യത്തി ഒഴിവാക്കാൻ കഴിയില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ മുടി കൊഴിച്ചിൽ നിങ്ങൾക്ക് ഒഴിവാക്കാനാകും.
മുടി മുറുക്കി കെട്ടി വെക്കുന്നത് ഒഴിവാക്കുക, മുടിയിൽ അമിതമായി കെമിക്കൽ ഉപയോഗിക്കാതെ ഇരിക്കുക, പരമാവധി പ്രകൃതി ദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. സ്ടെസ് കുറയ്ക്കുക. ഇത് ഹോർമോൺ വ്യത്യാസങ്ങൾ സംഭവിക്കുന്നത് ഒഴിവായി കിട്ടും. പ്രോട്ടീൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങൾ പച്ചക്കറികൾ എന്നിവ ശീലമാക്കുക.
ശിരോചർമ്മം നന്നായി എണ്ണ വെച്ച് മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്ത പ്രവാഹം വർധിക്കുന്നത് വഴി മുടി വളരുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് താരൻ തടയുന്നതിന് സഹായിക്കുന്നു.
കഞ്ഞിവെള്ളം, കാറ്റാർവാഴ, ഉലുവ, കറിവേപ്പില, ചെമ്പരത്തി താളി, സവാശ നീര്, എന്നിവ പോലെയുള്ള നാടൻ വഴികൾ ശീലമാക്കാം..
ഇതൊന്നും ഫലപ്രദമായില്ലെങ്കിൽ നിങ്ങൾക്ക് നല്ല ഡോക്ടറിനെ കാണാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : ഉള്ളുള്ള മുടിയ്ക്ക് താളിപ്പൊടികൾ