Updated on: 5 November, 2019 3:11 PM IST

പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങൾ മുളം കാടുകൾ കൊണ്ട് നിറഞ്ഞിരുന്നു .ഇന്ന് അവയൊക്കെ നാം വെട്ടിനശിപ്പിച്ചു. അന്ന് പാലം മുതൽ പാർപ്പിടം വരെ മുളയിൽ നിർമ്മിച്ചിരുന്നു കേരളത്തിലെ മണ്ണ് മുളയുടെ വളർച്ചയ്ക്ക് വളരെ അനുയോജ്യമാണ് .പുല്ലിന്റെ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് മുള. ഇതിന്റെ ശാസ്ത്ര നാമം ബാബുസ അരുൺ ഡിനേസിയ എന്നാണ് .ഇത് ഒരു ഏക പുഷ്പി യാണ് .എല്ലാ വർഷവും പുഷ്പിക്കുന്ന മുളകളും ഉണ്ട് .ആയുസ്സിൽ ഒരിൽ പുഷ്പിക്കുന്ന മുളകൾ അതോടെ നശിക്കുന്നു .വലിയ മുളകൾ 50 മീറ്റർ ഉയരവും 100 കിലവരെ തൂക്കവും വരും . മുളങ്കാടുകൾ ആവാസവ്യവസ്ഥക്ക് ഒരു മുതൽ കൂട്ട് തന്നെയാണ് . മുളങ്കാടുകൾ മരങ്ങളേക്കാൾ 35% ഓക്സിജൻ പുറത്ത് വിടുന്നുണ്ട് .വിവിധ തരം ജീവജാലങ്ങൾക്ക് വിശ്രമവും പാർപ്പിടവും ഭക്ഷണവുമാണ് മുളങ്കാടുകൾ . മണ്ണൊലിപ്പും മണ്ണിടിച്ചും തടയുന്നതിന് മുളകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് .ആനകൾക്ക് ഇഷ്ട്ട ഭക്ഷണമാണ് മുളം തണ്ടും മുള ഇലയും . മുളയിൽ നിന്ന് കിട്ടുന്ന മുളയരി ഏറെ ഔഷധഗുണമുള്ളതാണ് ഗോതമ്പ് മണി പോലെ തോന്നിക്കുന്ന ഇതിന്റെ അരിക്ക് ഇളം മഞ്ഞ കലർന്ന പച്ച നിറമാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ മുളങ്കാടുകള്‍ നിര്‍മ്മിച്ച് അന്തരീക്ഷ സന്തുലിതാവസ്ഥ നിലനിർത്താം .

മുളയരി കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും .മുളയരി രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ് . ലോകത്തിൽ ഏറ്റവും കൂടുതൽ മുള ഉത്പാദിപ്പിക്കുന്നത് ചൈനയാണ് .രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ് .ലോകത്തിൽ ഏതാണ്ട് 1250 മുള ഇനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ .മുളയുടെ തളിരില വേര് തൊലി മുള നൂറ് മുളയരി എന്നിവ വിവിധ രോഗങ്ങൾക്ക് മരുന്നാണ് .തളിരില ഗർഭാശയ രോഗങ്ങൾക്കും വ്രണ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട് തൊലിയും വേരും മുടി വളർച്ചയ്ക്ക് ഉത്തമമാണ്. വേര് കത്തിച്ച ചാരം ദന്തരോഗങ്ങൾക്ക് ഉപയോഗിക്കും .വ്യാവസായിക ഉൽപന്നങ്ങുടെ നിർമ്മാണത്തിനും മുള ധാരാളം ഉപയോഗിക്കുന്നുണ്ട് .

English Summary: Bamboo forests
Published on: 05 November 2019, 03:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now