നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന വാഴപ്പഴം വളരെ സ്വാദിഷ്ടവുമാണ്. ഇത് കഴിക്കുന്നത് നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ സി പോലെയുള്ള ആൻ്റി ഓക്സിഡുകൾ ശരീരത്തിന് കിട്ടുന്നു. ഇത് ഹൃദയത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് ഇവയെല്ലാം നല്ലതാണ് എന്നാൽ ഇത് കഴിക്കാൻ മാത്രമാണോ?
അല്ല, ഇത് ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ, കുരുക്കൾ എന്നിവ നീക്കം ചെയ്യുന്നതിന് വാഴപ്പഴം സഹായിക്കും എന്ന് നിങ്ങൾക്ക് അറിയാമോ അത്പോലെ തന്നെ അകാല വാർദ്ധ്യക്കത്തിൻ്റെ അടയാളങ്ങൾ ഉണ്ടെങ്കിൽ അത് തടയാനും വാഴപ്പഴം സഹായിക്കുന്നു.
അതിന് കാരണം, കൊളാജൻ ഉൽപ്പാദനത്തിന് സഹായിക്കുന്ന സിലിക്ക എന്ന സംയുക്തം ഈ പഴത്തിൽ അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. ഇത് ചർമ്മം ആരോഗ്യത്തോടെ നില നിർത്താനും അങ്ങനെ ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാനും വാഴപ്പഴത്തിന് കഴിയുന്നു. ഇത് മോയ്സ്ചറൈസറായും പ്രവർത്തിക്കുന്നു. ചർമ്മത്തെ ഈർപ്പമാക്കി വെക്കുന്നു,
വാഴപ്പഴം കൊണ്ട് എങ്ങനെ ഫേസ് പായ്ക്ക് ഉണ്ടാക്കാം
വാഴപ്പഴത്തിനെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക, ഇതിനെ നല്ല രീതിയിൽ അരച്ച് പേസ്റ്റ് ആക്കുക. പാലും, റോസ് വാട്ടറും, ഒഴിച്ച് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്യുക. ഇത് സെറ്റാകുന്നതിന് വേണ്ടി ഒരു മണിക്കൂർ മാറ്റി വെക്കുക, ഇത് മുഖത്തിടുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി വൃത്തിയുള്ള തോർത്തിൽ മുഖം തുടയ്ക്കുക. നിങ്ങൾക്കിത് ആഴ്ച്ചയിൽ മൂന്ന് തവണ ചെയ്യാവുന്നതാണ്.
വാഴപ്പഴത്തിൻ്റെ മറ്റ് ഗുണങ്ങൾ
പല്ലിലെ മഞ്ഞക്കറ മാറുന്നതിന്
വാഴപ്പഴത്തൊലി കൊണ്ട് നിങ്ങൾക്ക് പല്ലുകളിലെ മഞ്ഞക്കറ നീക്കം ചെയ്യാൻ സാധിക്കും. പല്ലിൽ നേന്ത്രപ്പഴത്തോല് കൊണ്ട്, നേർത്ത പേസ്റ്റ് രൂപപ്പെടുന്നത് വരെ ഉരയ്ക്കുക. ഉണങ്ങിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുക, തുടർന്ന് സാധാരണ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക. ഇത് നിങ്ങൾ ആവർത്തിക്കുക.
ഷൂസ് പോളിഷ്
നേന്ത്രപ്പഴത്തിൻ്റെ തോലുകൾ പ്രകൃതി ദത്ത പോളിഷിംഗ് ഏജൻ്റാണ്. അത്കൊണ്ട് തന്നെ നിങ്ങൾക്ക് ഷൂ പോളീഷ് ചെയ്യാൻ ഇത് ഉപയോഗിക്കാവുന്നതാണ്.
നീർവീക്കം കുറയ്ക്കുന്നതിന്
വാഴപ്പഴത്തിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, നേന്ത്രപ്പഴത്തോലുകൾ കണ്ണിന് താഴെയുള്ള വീക്കവും കറുത്ത പാടുകളും കുറയ്ക്കാനും കണ്ണിന് പുതുമ നൽകാനും സഹായിക്കും. വാഴപ്പഴത്തിൻ്റെ തൊലി മുറിച്ച് കണ്ണിന് താഴെ 15 മിനുട്ട് വയ്ക്കുക
നിങ്ങൾക്ക് വാഴപ്പഴത്തിൻ്റെ ചായയും ആക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ കുടിച്ചാൽ നിങ്ങൾക്ക് സ്വസ്ഥമായ ഉറക്കം പ്രോൽസാഹിപ്പിക്കും, രക്തസമ്മർദ്ദം നിയന്ത്രിക്കും, മാനസികാവസ്ഥ മെച്ചപ്പെടുത്താം, അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നു എന്നിങ്ങനെ പല വിധ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
വാഴപ്പഴത്തിൻ്റെ ചായ എങ്ങനെ ഉണ്ടാക്കാം
വെള്ളവും കറുവപ്പട്ടയും ഇട്ട് തിളപ്പിക്കുക, വാഴപ്പഴത്തിൻ്റെ അറ്റം വെട്ടി വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വേണമെങ്കിൽ ഇത് കളയാം, പക്ഷെ തൊലിയിൽ ധാരാളം പോഷകങ്ങളുള്ളത് കൊണ്ട് തന്നെ അത് കളയാതിരിക്കുന്നതാണ് നല്ലത്.
ഇത് അരിച്ചെടുക്കുക, രുചിയ്ക്കായി നിങ്ങൾക്ക് തേൻ ചേർക്കാം. ഇത് നിങ്ങൾക്ക് ഉറക്കത്തിന് മുമ്പ് കഴിക്കാം.
ബന്ധപ്പെട്ട വാർത്തകൾ : ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് വേണം തടി കുറയ്ക്കാൻ
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.