Updated on: 29 April, 2020 12:57 PM IST
ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. എന്താണ് കാവിയർ? ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ എന്ന് പേരുള്ള ഒരിനം മത്സ്യത്തിന്റെ മുട്ടകളാണ് കാവിയർ. കാസ്പിയൻ, ബ്ലാക്ക് സീ കളിലാണ് സാധാരണയായി ബെലൂഗ മത്സ്യം കണ്ടുവരുന്നത് രണ്ട്‌ ദശകത്തോളമെടുക്കും ഒരു ബെലൂഗ മൽസ്യം വളർന്ന്‌ മധ്യപ്രായത്തിലെത്താൻ. ബെലൂഗ മത്സ്യത്തിന്റെ ശുദ്ധീകരിച്ചതും അല്ലാത്തതുമായ മുട്ടകൾ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു. മറ്റ്‌ കടൽ മീനുകളോട്‌ താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത്‌ വലുതും മൃദുവുമായ മുട്ടകളാണ്‌. പണ്ടുകാലത്തു രാജാക്കന്മാർ മാത്രം കഴിച്ചിരുന്നത് എന്നൊരു വിശേഷണം കൂടിയുണ്ട് കാവിയർന്.  
രൂപഘടനയിലും രുചിയിലും വെണ്ണയോട്‌ സാദൃശ്യമുള്ളതാണ്  ബെലുഗ കാവിയർ. സുതാര്യമായ ചെറിയ ചെറിയ മുത്തുകൾ പോലെ ആണ് മീൻ മുട്ട കാണപ്പെടുക. ചാര നിറത്തിലും പർപ്പിൾ നിറത്തിലും കറുപ്പ്‌ നിറത്തിലുമാണ്‌ മൽസ്യ മുട്ടകൾ കാണാൻ കഴിയുക. പഴക്കം ചെന്ന മൽസ്യങ്ങളിൽ നിന്ന്‌ തയ്യാറാകുന്നത്‌ കൊണ്ടാണിതിന്റെ മൂല്യം ഇത്രയധികം വർദ്ധിച്ചത്‌. ഒരു ഔൺസ്‌ കാവിയറിന്‌ 200 മുതൽ 300 ഡോളർ വരെയാണ്‌ വില വരുന്നത്‌ . ബെലൂഗ കടൽ മൽസ്യങ്ങളുടെ അപകടകരമായ അവസ്ഥയാണ്‌ കാവിയറിനെ ഇത്രമാത്രം ചിലവു കൂട്ടിയ ഭക്ഷണപദാർഥമാക്കി മാറ്റിയത്‌.


ഇറാൻ ആണ് കാവിയർ മത്സ്യത്തിന്റെ ഉദ്പാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിൽ . ഒരു കാലത്തു അമേരിക്ക പോലുള്ള രാജ്യങ്ങൾ കാവിയറിന്റെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങൾ  എടുത്തു കളഞ്ഞു. വിറ്റാമിൻ B12 നൽകുന്ന കാവിയറിൽ കൊളസ്ട്രോളിന്റെയും ഉപ്പിന്റെയും അംശം വളരെക്കൂടുതലാണ്‌. ഒരു ടേബിൾ സ്പൂണിൽ 2.86 ഗ്രാം ഫാറ്റും 240mg സോഡിയവും അടങ്ങിയിട്ടുണ്ട്‌.

English Summary: Beluga caviar most expensive fish egg
Published on: 06 March 2019, 12:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now