Updated on: 9 August, 2020 10:47 PM IST
ആരോഗ്യ പാനീയം എന്നുകേട്ടാൽ കണ്ണുമടച്ചു വാങ്ങുന്ന നമ്മുടെ ശീലം ചൂഷണം ചെയ്തു പലതരം ഡ്രിങ്കുകളും വിപണിയിൽ ഇറങ്ങുന്നുണ്ട്. അധികമായാൽ അമൃതും വിഷം എന്നോർക്കത്തെ ഇവയെല്ലാം ആവശ്യത്തിലധികം ഉപയോഗിക്കുമ്പോൾ അവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ കുറിച്ച് പക്ഷെ ആരും ഓർക്കാറില്ല. ഈ അടുത്തകാലത്തായി ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന ഒരു ആരോഗ്യപാനീയമാണ്  ഗ്രീൻ ടീ. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്, കഫീൻ ന്റെ അളവ് കുറവാണു എന്നതുമാണ് ഗ്രീൻ ടീയുടെ ഗുണങ്ങൾ. ശരീരഭാരം കുറയ്ക്കുന്നതിനും, പ്രമേഹരോഗം നിയന്ത്രിക്കാനും, വിഷാദരോഗം, അല്ലർജി, പ്രോസ്റ്റേറ്റ് കാൻസർ, ബ്രേസ്റ് കാൻസർ കാൻസർ എന്നിവയെ ചെറുക്കാനും ഒരു പരിധിവരെ ഗ്രീൻ ടീ സഹായിക്കും. ഇതെല്ലാം ഗ്രീൻ ടീയുടെ ഗുണങ്ങൾ ആണെങ്കിലും നിയന്ത്രണമില്ലാതെ ഗ്രീൻടീ കഴിച്ചാൽ ശരീരത്തെ അത് ദോഷകരമായ രീതിയിൽ ബാധിയ്ക്കും. 

ഗ്രിൻടീ ഒരു അസിഡിക് സ്വഭാവമുള്ള ഒരു പാനീയമാണ് അനുവദനീയമായ അളവിൽ കൂടുതൽ ഇത് കഴിക്കുന്നത് പല അപകടങ്ങളെയും ക്ഷണിച്ചു  വരുത്തും. ഗ്യാസ്ട്രബിൾ, അസിഡിറ്റി എന്നിവ ഉള്ളവർ ഗ്രീൻ ടീ കഴിച്ചാൽ വയറ്റിൽ ഗ്യാസ് ഫോം ചെയ്യുകയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യും. കൂടുതലായി ഗ്രീൻ ടീ കഴിക്കുന്നത്  ഭകഷണത്തിലെ ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യുന്നതിനും അതുമൂലം അനീമിയ / വിളർച്ച എന്നിവയ്ക്കും കാരണമാകും അതിനാൽ ചെറിയ കുട്ടികൾ, ഗർഭിണികൾ എന്നിവർ ഗ്രീൻ ടീ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്രീൻ ടി കഴിക്കുന്നവർ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ കിഡ്‌നിയിൽ സ്റ്റോൺ ഉണ്ടാകാനും ഇത് കാരണമാകും. പഞ്ചസാരയോ പാലോ ചേർക്കാതെ അധികം തിളപ്പിക്കാതെ തണുത്തതിനു ശേഷമാണ് ഗ്രീൻ ടീ കുടിക്കേണ്ടത്. ഗ്രീൻ ടീ  ദിവസത്തിൽ രണ്ടിൽ കൂടുതൽ ആകാതെയും ശ്രദ്ധിക്കണം.   
English Summary: benefits and harmful effects of Green Tea
Published on: 06 May 2019, 04:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now