Updated on: 8 December, 2023 9:50 AM IST
Best tips for cooking meat easily

ഇറച്ചിക്കറികൾ പ്രത്യകിച്ച് മട്ടൻ, ബീഫ് എന്നിവ വേവാൻ കുറെ സമയം എടുക്കാറുണ്ട്.  ഇത് നമ്മുടെ സമയവും കൂടാതെ ഗ്യാസും പാഴായിപ്പോകാൻ കാരണമാകുന്നു.  ചില പൊടികൈകൾ ഉപയോഗിച്ച് നമുക്ക് ഇറച്ചി പെട്ടെന്ന് വേവിച്ചെടുക്കാം  വേഗത്തില്‍ തന്നെ വെന്ത് കിട്ടാന്‍ ചില ടിപ്‌സ് ഉണ്ട്. നമ്മള്‍ക്കറിയാം. മട്ടന്‍ പോലെയുള്ള ഇറച്ചി സാവധാനത്തില്‍ വേവിച്ചാല്‍ മാത്രമാണ് നന്നായി വെന്ത് കിട്ടുക. പ്രത്യേകിച്ച് ഇത്തരത്തില്‍ ഇറച്ചി വേവിച്ച് എടുക്കാന്‍ തന്നെ ധാരാളം ഗ്യാസും ചെലവാകും. അതും നഷ്ടം തന്നെ. അധികം സമയം എടുക്കാതെ ഇറച്ചി വേഗത്തില്‍ നല്ല സോഫ്റ്റായി വേവിച്ചെടുക്കാന്‍ പാചകം ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

- ഇറച്ചിക്കറി വയ്ക്കാനായി ഇറച്ചി ചെറിയ കഷ്‌ണങ്ങളാക്കി നുറുക്കിയാൽ എളുപ്പത്തിൽ വേവിച്ചെടുക്കാം.       ചെറിയ കഷ്ണങ്ങള്‍ നമ്മള്‍ക്ക് കറി വെക്കാന്‍ മാത്രമല്ല, ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയ്ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.  അതുപോലെ കഷ്‌ണങ്ങളുടെ വീതി കൂട്ടി കട്ടി കുറച്ച് നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കും. 

- ഇറച്ചി വേവിക്കുന്നതിന് മുന്‍പ് നല്ലപോലെ മസാല തിരുമ്മി വെക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇറച്ചി മസാല, അതുപോലെ തൈര്, അല്ലെങ്കില്‍ നാരങ്ങ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിച്ച്  അരമണിക്കൂര്‍ വെക്കണം. ഇത് ഇറച്ചി എളുപ്പത്തിൽ വേവാനും കൂടാതെ കറി സ്വാദിഷ്ടമാകാനും, ഇറച്ചി നല്ല സോഫ്റ്റായിരിക്കാനും സഹായിക്കുന്നു.

- ഇറച്ചി വിഭവങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും. 

- ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനുമുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

English Summary: Best tips for cooking meat easily
Published on: 07 December 2023, 09:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now