ഓറഞ്ച് എല്ലാവർക്കും ഇഷ്ടമാണ്. അതിൻ്റെ സ്വാദും മണവും എല്ലാം വളരെ നല്ലതാണ്. വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് ജലാംശം നൽകുന്നതിന് സഹായിക്കുന്നു. എന്നാൽ ഇനി ഓറഞ്ച് കഴിച്ച ശേഷം അതിൻ്റെ തൊലി കളയേണ്ട! എന്തിനാണെന്ന് അല്ലെ?
നന്നായി വെയിലത്ത് ഉണക്കി മിക്സിയിൽ നന്നായി പൊടിച്ചെടുത്ത് ഒരു എയർടൈറ്റ് ബോക്സിൽ സൂക്ഷിച്ചാൽ നിങ്ങൾക്ക് അത് ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കാം. ഇത് മുഖക്കുരു പിഗ്മെൻ്റേഷൻ എന്നിവ പോലെയുള്ള ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് ഓറഞ്ചിൻ്റെ പൾപ്പും എടുക്കാവുന്നതാണ്.
ഓറഞ്ച് ഫേസ് മാസ്കുകളുടെ ഗുണങ്ങൾ
ഫ്രീ റാഡിക്കുകളെ ചെറുക്കുന്നു
ഓറഞ്ച് ഒരു പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റാണ്, അത്കൊണ്ട് തന്നെ ഇത് ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്തു.
അധിക എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു
സുഷിരങ്ങളെ ഇല്ലാതാക്കുകയും ചർമ്മത്തിനെ മിനുസപ്പെടുത്തുകയും ചെയ്യുന്നു
ചില ഫേസ് പായ്ക്കുകൾ
ഓറഞ്ച് പപ്പായ ഫേസ് പായ്ക്ക്
ഓറഞ്ചിൻ്റെ പൊടിയും പപ്പായയും ഒരു പാത്രത്തിൽ നന്നായി യോജിപ്പിച്ച് എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വെച്ചതിന് ശേഷം മുഖം കഴുകി കളയുക.
വാഴപ്പഴം ഓറഞ്ച് ഫേസ് പായ്ക്ക്
വാഴപ്പഴവും ഓറഞ്ച് പൊടിയും നന്നായി യോജിപ്പിച്ച് എടുക്കുക. മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15-20 മിനിറ്റ് വിടുക.ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
വേപ്പും ഓറഞ്ചും ഫേസ് പാക്ക്
വേപ്പിൻ പേസ്റ്റും ഓറഞ്ച് പൾപ്പും മിക്‌സ് ചെയ്ത് അതിൽ സോയ മിൽക്ക് ചേർത്ത് നല്ല പേസ്റ്റ് ഉണ്ടാക്കുക. പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 15-20 മിനിറ്റ് വിടുക, തണുത്ത വെള്ളത്തിൽ കഴുകുക.
ബെസാൻ, ഓറഞ്ച് ഫേസ് പാക്ക്
ബീസാൻ പൊടിയിൽ ഓറഞ്ച് ജ്യൂസ് ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് വിടുക. ഉണങ്ങിക്കഴിഞ്ഞാൽ, കോട്ടൺ തുണികൊണ്ട് തുടച്ച് ഉണങ്ങാൻ അനുവദിക്കുക.
ഓറഞ്ച് ഗുണങ്ങൾ എന്തൊക്കെയാണ്?
വിറ്റാമിൻ സി, വിറ്റാമിൻ എ, കാൽസ്യം, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ നിറഞ്ഞ ഓറഞ്ച് ജ്യൂസിൽ നിങ്ങൾക്ക് ദിവസേന ആവശ്യമായ എല്ലാ ഗുണങ്ങളും ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പിഎച്ച് അളവ് വർദ്ധിപ്പിക്കുകയും ചെയ്യും, മാത്രമല്ല വൃക്കയിലെ കല്ലുകൾ തടയുന്നതിന് സഹായിക്കും. ഓറഞ്ച് ജ്യൂസ് നിങ്ങളെ ഹൃദ്രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.