Updated on: 27 April, 2024 11:23 PM IST
By consuming garlic daily, these beauty problems can be solved

രുചിയ്ക്കായി മിക്ക കറികളിലും നമ്മൾ വെളുത്തുളളി ചേർക്കാറുണ്ട്.   ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെളുത്തുള്ളി.  കൂടാതെ വെളുത്തുള്ളി പല സൗന്ദര്യപ്രശ്‌നങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.  ചർമ്മത്തിനും മുടിക്കും ഇത് നിരവധി ഗുണങ്ങൾ നൽകുന്നു.  ദിവസേന ഉറങ്ങുന്നതിന്  മുൻപ്  ഒരു കഷ്‌ണം വെളുത്തുള്ളി കഴിച്ചാൽ ലഭ്യമാക്കാവുന്ന ചില നേട്ടങ്ങൾ നോക്കാം.

-  ഉറങ്ങുന്നതിനു മുൻപ് ഒരു കഷ്ണം വെളുത്തുള്ളി കഴിക്കുന്നത് അല്ലെങ്കിൽ രാവിലെ വെറും വയറ്റിൽ തേനും നാരങ്ങാ വെള്ളത്തിനുമൊപ്പം വെളുത്തുള്ളി ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്നതിന് വളരെയധികം ഗുണം ചെയ്യും.  പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ ഇത് സഹായിക്കും.

- വെളുത്തുള്ളി കഴിക്കുന്നത് ബ്ലാക്ക്ഹെഡ്സ് തടയാൻ സഹായിക്കുന്നു. ഒരു കഷ്ണം തക്കാളിയും കുറച്ച് വെളുത്തുള്ളി ചതച്ചതും അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മാസ്ക് മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനുശേഷം കഴുകി കളയുക. സ്ഥിരമായി ഈ മാസ്ക് പുരട്ടുന്നത് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാനും, എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കറുത്ത വെളുത്തുള്ളി കഴിച്ചിട്ടുണ്ടോ? ഗുണം പലത്, രുചി വ്യത്യസ്തം

- വെളുത്തുള്ളിയുടെ ആന്റിഓക്‌സിഡന്റും ആന്റി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഫലപ്രദമായി ചെറുക്കുന്നു. അതിനാൽ കിടക്കുന്നതിന് മുമ്പ് വെളുത്തുള്ളി കഴിക്കുന്നത് മുഖക്കുരു കുറയ്‌ക്കും.

- വെളുത്തുള്ളി, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്യുന്നതിനാൽ   ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

- വെളുത്തുള്ളിയ്ക്ക് ചർമ്മത്തിൽ ജലാംശം നിലനിർത്താനുള്ള കഴിവുണ്ട്.  വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തെ നന്നാക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി പേസ്റ്റ് തേങ്ങാപ്പാലുമായി സംയോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുന്നത് നല്ല ഫലങ്ങൾ നൽകും.

English Summary: By consuming garlic daily, these beauty problems can be solved
Published on: 27 April 2024, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now