Updated on: 8 October, 2022 9:43 PM IST
By paying attention to these things, we can prevent snakes from entering the house to some extent

തണുപ്പും ഈർപ്പവുമുള്ള പ്രദേശങ്ങളിലാണ് പാമ്പുകൾ സാധാരണയായി വസിക്കാൻ ഇഷ്‌ടപ്പെടുന്നത്. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മള്‍ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകള്‍ വീടിനുള്ളിൽ കയറുന്ന അവസ്ഥയാണ്. വീട്ടിൽ പാമ്പ് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് താഴേ ചേർക്കുന്നു.

- വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലോ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്.

- ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

- ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. ചെടികൾ യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

- വീടിന് പുറക് വശത്തോ അല്ലെങ്കിൽ മുറ്റത്തോ പൊത്തുകൾ ഉണ്ടാകാം. പൊത്തുകള്‍ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്. അത് കൊണ്ട് പൊത്തുകള്‍ അടയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്.

- പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകള്‍ വരുന്നത് പതിവാണ്. പലപ്പോഴും വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകര്‍ഷിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

- വെളുത്തുള്ളിയും സവാളയും പേസ്റ്റ് രൂപത്തിൽ അരച്ച് അൽപം വെള്ളം ചേർത്ത് വീടിന് ചുറ്റും തളിക്കുന്നത് പാമ്പ് ശല്യം ഇല്ലാതാകാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.

English Summary: By paying attention to these things, we can prevent snakes from entering the house to some extent
Published on: 08 October 2022, 09:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now