വീട്ടിൽ ഓടി നടക്കുന്ന ജീവികളിൽ ഒന്നാണ് പല്ലികൾ. ബിത്തികളിലും, ബാത്ത്റൂമുകളിലും, ലൈറ്റിൻ്റെ ഇടയിലും ഒക്കെ തന്നെ പല്ലികളെ കാണാൻ സാധിക്കും. അടുക്കളയിൽ ഭക്ഷണത്തിൻ്റെ അവശിഷ്ടം വെക്കുന്നത് ചില പ്രാണികളെ ആകർഷിക്കുന്നു, ഇതിനെ കഴിക്കുന്നതിന് വേണ്ടി പല്ലിയും വരുന്നു. ഇത് വീട്ടിലുള്ളവർക്ക് ശല്യവും ആകുന്നു.
പല്ലിയെ തുരത്തുന്നതിന് വേണ്ടി പല വിധത്തിലുള്ള അടവുകളും പ്രയോഗിച്ചിട്ടും നടക്കുന്നില്ലേ? എങ്കിൽ ചില വീട്ടു വൈദ്യങ്ങൾ ചെയ്ത് നോക്കൂ...
ഏറ്റവും പ്രധാനം വൃത്തിയാക്കൽ
വീട് വൃത്തിയായി സൂക്ഷിക്കുന്നത് പല്ലികളെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അലമാരികളും, അടുക്കളയും, ബാത്ത് റൂം, മുറികൾ എല്ലാം നല്ല വൃത്തിയിൽ സൂക്ഷിക്കുക. വീട്ടിലെ കബോഡ്സ് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും വൃത്തിയാക്കുക. അടുക്കളയിൽ ഭക്ഷണത്തിൻ്റെ അവശിഷ്ടം ഇടുന്നത് ഒഴിവാക്കണം, ഇത് പ്രാണികളേയും ഉറുമ്പുകളേയും ആകർഷിക്കുന്നു, ഇതിനെ തിന്നുന്നതിന് വേണ്ടിയാണ് പല്ലികൾ വരുന്നത്. അത്കൊണ്ട് തന്നെ വീട്ടിൽ നിന്നും വേയ്സ്റ്റ് നീക്കം ചെയ്യുക. പാത്രം കഴുകുന്ന സിങ്ക് എല്ലാ ദിവസവും വൃത്തിയായി കഴുകുക.
പനിക്കൂർക്ക
നമ്മുടെ വീടുകളിൽ കാണുന്ന പനിക്കൂർക്ക മുടിക്കും ആരോഗ്യത്തിനും വളരെ നല്ലതാണെന്ന് നമുക്ക് അറിയാം. പനിക്കൂർക്കയുടെ മണം വളരെ നല്ലതും എല്ലാവർക്കും ഇഷ്ടവുമാണ്. എന്നാൽ ഇതേ പനിക്കൂർക്ക പല്ലികളേയും തുരത്തുന്നതിന് സഹായിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് പല്ലിയുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പനിക്കൂർക്കയുടെ ഇല ഇടാം. പനിക്കൂർക്കയുടെ മണം കാരണം ഇല ഇട്ട സ്ഥലത്ത് ഇത് വരില്ല.
നാഫ്ത്താലിൻ ഗുളിക
നാഫ്ത്താലിൻ ഗുളിക അധവാ പാറ്റാ ഗുളിക പല്ലിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ഉപയോഗിക്കുന്നത് പല്ലിയെ മാത്രമല്ല പാറ്റകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഒന്നോ അല്ലെങ്കിൽ രണ്ടോ ഗുളികൾ വാഷ് ബേയ്സനിലും, ബാത്ത് റൂമിലും അടുക്കളയിലെ മൂലയ്ക്കും ഇടാം. ഇതിൻ്റെ മണം പല്ലി, പാറ്റകളെ തുരത്തുന്നതിന് സഹായിക്കുന്നു. ശ്രദ്ധിക്കുക കുട്ടികളുള്ള വീട് ആണെങ്കിൽ അവരുടെ കയ്യിൽ എത്തിപ്പെടാത്ത സ്ഥലത്ത് വേണം ഇടാൻ, അപകടകാരികളാണ് ഇത്.
വെളുത്തുള്ളി- സവാള
വെളുത്തുള്ളിയും സവാളയും പല്ലികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കാരണം ഇതിന് നല്ല മണമാണ്. പല്ലികൾ പ്രധാനമായി കാണുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളിയോ അല്ലെങ്കിൽ സവാളയോ ഇടുന്നത് നല്ലതാണ്. അല്ലെങ്കിൽ വെളുത്തുള്ളിയോ സവാളയോ അരച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നതും നല്ലതാണ്.
മുട്ടയുടെ തോട്
മുട്ടത്തോട് പല്ലിയുടെ ശല്യം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിൻ്റെ കാരണവും മണമാണ്. മുട്ടയുടെ മണം പല്ലിക്ക് പറ്റില്ല. മുട്ടത്തോട് പല്ലി ശല്യം ഉള്ള സ്ഥലങ്ങളിൽ വെച്ചാൽ മതിയാകും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ചെടികൾ വളർത്തിയാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകും