Updated on: 25 January, 2020 5:14 PM IST

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളത്തെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുമാണ് ഈ മാരക വൈറസ് പകരുന്നത്. വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാക്കാൻ കാരണമാകും. നോവല്‍ കൊറോണ വൈറസാണ്ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് .ഇത് ആദ്യമായാണ് മനുഷ്യരില്‍ കാണുന്നത്. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും.കടുത്ത പനി, ചുമ, ജലദോഷം, തൊണ്ടവേദന,തുമ്മൽ ,അമിത ക്ഷീണം, ശ്വാസതടസ്സം, തലകറക്കം എന്നിവയാണ് ലക്ഷണങ്ങൾ കൊറോണ . ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരെയും ചെറിയ കുട്ടികളെയുമാണ് ഇത് കൂടുതൽ ബാധിക്കുക. ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും.14 ദിവസമാണ് ഇന്‍ക്യുബേഷന്‍


രോഗലക്ഷണങ്ങള്‍

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്.രോഗബാധിതനായ വ്യക്തി ചുമക്കുകയോ തുമ്മുകയോ ചെയ്താൽ ഇത് വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ വൈറസ് പകരുന്നുണ്ട്. വൈറസ് ബാധിച്ച വ്യക്തിക്ക് കൈകൊടുക്കുകയോ അയാളുമായി അടുത്തിടപഴകുകയോ ചെയ്യുന്നത് വഴി ഈ വൈറസ് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാവുകയാണ് ചെയ്യുന്നത്.. രോഗബാധിതനായ വ്യക്തി എതെങ്കിലും വസ്തുക്കളിൽ തൊടുകയോ അത് കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാൽ അത് പലപ്പോഴും രോഗം ബാധിക്കുന്നതിന് സാധിക്കുന്നുണ്ട്.


വൈറസ് പടരുന്നത്

വൈറസ് പല കാരണങ്ങൾ കൊണ്ടാണ് പടരുന്നത്. . ശരീര സ്രവങ്ങളിൽ നിന്നാണ് ഇത് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുകൊണ്ട് വായും മൂക്കും പൊത്തി വേണം ചുമക്കുന്നതിനോ തുമ്മുന്നതിനോ ശ്രദ്ധിക്കേണ്ടത്. വൈറസ് ബാധയേറ്റയാൾ തൊടുന്ന വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാവാം. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.


ചികിത്സ

പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം. .


പ്രതിരോധം

ആദ്യം പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും പാലിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടവ്വൽ കൊണ്ട് പൊത്തിപ്പിടിക്കണം. പനി ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പാതി വേവിച്ച മാംസം കഴിക്കരുത്. വേവിക്കാത്ത മാംസം പാൽ മൃഗങ്ങൾ എന്നിവയെ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം. വളർത്തു മൃഗങ്ങൾ ആണെങ്കിൽ പോലും അടുത്തിടപഴകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.

 

English Summary: Corona virus
Published on: 25 January 2020, 05:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now