Updated on: 31 July, 2022 1:01 PM IST
എരിവുള്ള ഭക്ഷണത്തോടുള്ള ആസക്തി; കാരണം ഇവയാണ്

ചിലപ്പോഴൊക്കെ വിശപ്പില്ലായ്മയും ഭക്ഷണത്തോടുള്ള വിരക്തിയും പോലെ, മറ്റ് ചില സമയങ്ങളിൽ വിശപ്പില്ലെങ്കിലും എന്തെങ്കിലുമൊക്കെ കഴിയ്ക്കാനായിരിക്കും ആഗ്രഹിക്കുന്നത് (Craving for food). ചിലർക്ക് മധുരമുള്ള ഭക്ഷണങ്ങൾ വെറുതെ ഇരുന്ന് കഴിയ്ക്കാൻ തോന്നും. മറ്റ് ചിലർക്ക് എരിവുള്ള ഭക്ഷണത്തോടായിരിക്കും ആസക്തി. എരിവുള്ള ഭക്ഷണങ്ങളും, മസാല ചേർന്ന ഭക്ഷണങ്ങളും അതിയായി കഴിയ്ക്കാനുള്ള ആഗ്രഹം ക്രമം തെറ്റിയ ഭക്ഷണശീലത്തിലേക്ക് നമ്മളെ നയിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇവയെല്ലാം ശ്രദ്ധിച്ചാൽ ചര്‍മ്മം വിഷമുക്തമാക്കി വയ്ക്കാം

ഇത് ക്രമേണ ശരീരഭാരം വർധിക്കുന്നതിന് കാരണമാകും. ഇത് പലപ്പോഴും നിയന്ത്രണവിധേയമായ അവസ്ഥയാണെന്ന് പറയാം. അതിനാൽ തന്നെ എന്തുകൊണ്ടാണ് നിങ്ങൾക്ക് എരിവുള്ള ഭക്ഷണത്തിനോട് ആസക്തി ഉണ്ടാകുന്നതെന്ന് ചുവടെ വിവരിക്കുന്നു.

  • സമ്മർദം (Pressure)

ജോലി സമ്മർദവും പിരിമുറുക്കവും മധുരമുള്ളത് എന്തെങ്കിലും കഴിയ്ക്കാൻ ആഗ്രഹം തോന്നിപ്പിക്കുന്നത് പോലെ, മറ്റ് ചിലർക്ക് എരിവുള്ള ഭക്ഷണത്തോടായിരിക്കും ആസക്തി. പൊതുവെ എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ടെൻഷനിൽ നിന്ന് മുക്തി നേടാൻ ഇങ്ങനെയുള്ള ഭക്ഷണം വെറുതെ കഴിക്കാൻ താൽപ്പര്യപ്പെടും.

  • ഗർഭകാലത്തെ ഭക്ഷണഭ്രമം (Food during pregnancy)

ഗർഭിണികൾക്ക് ചില ഭക്ഷണങ്ങളോട് പ്രത്യേക ആസക്തി ഉണ്ടാകാറുണ്ട് എന്ന് അറിയാവുന്ന കാര്യമാണ്. ഗർഭിണികളുടെ മാനസികാവസ്ഥ നിലനിർത്തുന്നതിനും ഇങ്ങനെയുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹങ്ങൾ പൂർത്തികരിക്കേണ്ടി വരും. ഗർഭധാരികളായവർ ചിലപ്പോൾ എരിവുള്ളതും മറ്റ് ചിലപ്പോൾ പുളിച്ചതുമായ ആഹാരമായിരിക്കും കഴിക്കാൻ ഇഷ്ടപ്പെടുന്നത്. ആസക്തി വരുമ്പോൾ ഇവ കഴിയ്ക്കാമെങ്കിലും, എത്ര അളവിൽ കഴിക്കണമെന്നത് നിശ്ചയിച്ചിരിക്കണം.
ഇതിന് പുറമെ ആർത്തവത്തിന് മുൻപും അമിത വിശപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാകാറുണ്ട്.

  • പ്രമേഹബാധിതരിലെ വിശപ്പ് (Hungry in diabetic patients)

വയര്‍ ശൂന്യമാകുമ്പോഴും, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുമ്പോഴുമാണ് വിശപ്പ് അനുഭവപ്പെടുന്നത്. പ്രമേഹ ബാധിതരില്‍ അമിതവിശപ്പ് പൊതുവെ കൂടുതലായി കാണപ്പെടുന്നു.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാലും അധിക വിശപ്പ് ഉണ്ടായേക്കാം. പ്രമേഹമുള്ളവർ കഴിക്കുന്ന മരുന്നുകള്‍ കൂടിയാലും കുറഞ്ഞാലും അമിതവിശപ്പിലേക്ക് നയിക്കും. ഇതുകൂടാതെ മറ്റ് ചില അനുബന്ധരോഗങ്ങളും ഭക്ഷണത്തോടുള്ള ആസക്തിയ്ക്ക് കാരണമാണ്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഗ്രേയ്‌വ്‌സ് രോഗം, വിഷാദം, മാനസിക സമ്മര്‍ദങ്ങള്‍ മുതലായവയും വിശപ്പ് വർധിപ്പിക്കുന്ന അവസ്ഥകളാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Craving For Spicy Food? Know The Reasons And Health Issues
Published on: 31 July 2022, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now