തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി ജോലി ചെയ്യുന്നതോ, വീഡിയോ ഗെയിമുകളുടെ ആസക്തിയിൽ കണ്ണുകൾക്ക് പലർക്കും കണ്ണുകൾക്ക് താഴെ കറുപ്പ് (Dark circles under the eyes) വരാറുണ്ട്. ദീർഘനേരം സ്‌ക്രീനിൽ നോക്കുന്നത് മാത്രമല്ല, ഉറക്കക്കുറവ്, ജോലിയിലും മറ്റുമുള്ള സമ്മർദം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ജീവിതശൈലി എന്നിവ കാരണവും പലപ്പോഴും കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തങ്ങൾ കാണപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്
ഇത് ഒഴിവാക്കാൻ, ആളുകൾ പല സപ്ലിമെന്റുകളും ക്രീമുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ കണ്ണുകൾക്ക് ചുറ്റുമുണ്ടാകുന്ന കറുപ്പിന് ഇത് ശാശ്വത പരിഹാരമല്ല.
എന്നാൽ കണ്ണുകൾക്ക് ചുറ്റുമുണ്ടാകുന്ന ഇരുണ്ട നിറം മാറ്റാൻ ആരോഗ്യകരമായ പലതരം ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതി. ഏതൊക്കെ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് ഇത്തരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.
1. തണ്ണിമത്തൻ (Watermelon)
തണ്ണിമത്തൻ വളരെ രുചികരവും ആരോഗ്യകരവുമായ ഒരു ഫലമാണ്. ഇതിന്റെ ഭൂരിഭാഗവും ജലാംശമാണ്. അതായത്, ഇതിൽ 90 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 6, സി എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും തണ്ണിമത്തനിലുണ്ട്. ഇത് ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉൾക്കൊള്ളുന്നതിനാൽ കണ്ണുകൾക്ക് ഗുണം ചെയ്യും.
2. പപ്പായ (Papaya)
ഗുണങ്ങൾ പപ്പായയിലുണ്ട്. വിറ്റാമിൻ എ ഈ പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്നു. മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. ഇത് ചർമത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാനും ചർമത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
3. ചീര സാലഡ് (Spinach salad)
ഇലക്കറികളിലെ കേമനായ ചീരയിൽ 90 ശതമാനത്തോളം വെള്ളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് പ്രവർത്തിക്കുന്നു. ഇതിൽ കുറഞ്ഞ അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് കണ്ണുകൾക്ക് ഏറെ ഗുണം ചെയ്യും.
4. തക്കാളി (Tomato)
തക്കാളി ചർമത്തിന് വളരെയധികം പ്രയോജനകരമാകുന്ന ഒരു ഭക്ഷണമാണ്. ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നതിന് തക്കാളി സഹായിക്കുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് തക്കാളി. ഇതിൽ ആന്റിഓക്‌സിഡന്റുകളും ലൈക്കോപീനും അടങ്ങിയിട്ടുണ്ട്. കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകളും കരിവാളിപ്പും മാറ്റി തിളക്കമുള്ള ചർമം നൽകുന്നതിനായി ഇത് പ്രവർത്തിക്കുന്നു.
5. വെള്ളരിക്ക (Cucumber)
ചർമത്തിന് പലവിധത്തിൽ ഗുണകരമാണ് വെള്ളരിക്ക. ഇത് ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നതിന് പുറമെ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വെള്ളരിക്കയിൽ കൂടുതൽ അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, വൈറ്റമിൻ കെ, എ, ഇ, സി എന്നിവയാൽ സമ്പുഷ്ടമാണ് കുക്കുമ്പർ.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് ചർമ്മസംരക്ഷണത്തിന് ആവശ്യമായ ടിപ്പുകൾ
6. ഓറഞ്ച് (Orange)
വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്. ഇവ രണ്ടും കൊളാജൻ വർധിപ്പിക്കാനും ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. കണ്ണുകൾക്ക് താഴെയുള്ള കറുത്ത അടയാളങ്ങളിൽ നിന്നും സംരക്ഷണം നൽകാനും ഇത് സഹായകരമാണ്.