ചില ആളുകൾക്ക് കറുത്ത ചുണ്ടുകൾ ഉണ്ടാകുന്നത് വൈദ്യശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടാണ്. എന്നാൽ ചില ആളുകൾക്ക് ജീവിതശൈലിപരവുമായ കാരണങ്ങളാൽ ആണ്. ചുണ്ടിലെ കറുപ്പിന്റെ കാരണങ്ങളെക്കുറിച്ചും അവയെപ്രതിരോധിക്കാൻ ഉള് ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് പരിചയപ്പെടുത്തി തരട്ടെ
ചുണ്ടുകളിലെ കറുപ്പ് നിറം; കാരണങ്ങൾ
ചുണ്ടുകൾ കറുക്കുന്നത് ഹൈപ്പർപിഗ്മെന്റേഷന്റെ ഫലമായിരിക്കാം. മെലാനിന്റെ അംശം മൂലമുണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണിത്.
ലിപ് ഹൈപ്പർപിഗ്മെന്റേഷൻ കാരണം
- സൂര്യന്റെ അമിതമായ എക്സ്പോഷർ
- ജലാംശത്തിന്റെ അഭാവം
- സിഗരറ്റ്, പുകവലി
- ടൂത്ത് പേസ്റ്റ് അല്ലെങ്കിൽ ലിപ്സ്റ്റിക്ക് തുടങ്ങിയവയുടെ അലർജി
- കഫീൻ അധികമാകുമ്പോൾ
വൈദ്യപരമായ കാരണങ്ങൾ
- കീമോതെറാപ്പി
- വിളർച്ച
- വിറ്റാമിൻ കുറവ്
- അമിതമായ ഫ്ലൂറൈഡ് ഉപയോഗം
സൺസ്ക്രീൻ ധരിക്കുക, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക, അല്ലെങ്കിൽ ടൂത്ത് പേസ്റ്റ് ബ്രാൻഡുകൾ മാറ്റുക എന്നിങ്ങനെ ജീവിതശൈലി മാറ്റിയാൽ തന്നെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കാനാകും. എന്നാൽ അങ്ങനെ അല്ലാതെ എങ്ങനെ നമ്മുടെ ചുണ്ടിലെ കറുപ്പ് നിറം മാറ്റം എന്ന് നമുക്കൊന്ന് നോക്കാം.
നാരങ്ങ
എല്ലാ രാത്രിയും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു നാരങ്ങ മുറിച്ച് പകുതി ഭാഗം നിങ്ങളുടെ ചുണ്ടുകളിൽ മൃദുവായി തടവുക. അടുത്ത ദിവസം രാവിലെ, ചുണ്ടുകൾ തണുത്ത വെള്ളത്തിൽ കഴുകുക. ഫലം കാണുന്നതുവരെ എല്ലാ രാത്രിയും ഈ പതിവ് ആവർത്തിക്കുക. ഇതിന് 30 ദിവസം എടുത്തേക്കാം.
നാരങ്ങയും പഞ്ചസാരയും
ഉറങ്ങുന്നതിനുമുമ്പ്, ഒരു നാരങ്ങ പകുതി മുറിച്ച് പഞ്ചസാരയിൽ മുക്കുക. പഞ്ചസാര ചേർത്ത നാരങ്ങ ഉപയോഗിച്ച് നിങ്ങളുടെ ചുണ്ടുകൾ തടവുക. അടുത്ത ദിവസം രാവിലെ, ചുണ്ടുകൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
ബീറ്റ്‌റൂട്ട്
പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നു പറയാം. ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ബീറ്റ്‌റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ദിവസം ഇങ്ങനെ ചെയ്താൽ ചുണ്ടിന് നല്ല നിറം കിട്ടും.
നാരങ്ങാനീരും തേനും
നാരങ്ങാനീരും തേനും സമം ചേർത്ത് ചുണ്ടിൽ പുരട്ടി ഉണങ്ങി കഴിയുമ്പോൾ മൃദുവായ തുണി കൊണ്ട് തുടയ്ക്കുക. ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ ഇത് സഹായിക്കും.
ബദാം ഓയിൽ
ചുണ്ടുകൾക്ക് കൂടുതൽ തിളക്കവും നൽകാൻ ബദാം ഓയിൽ ഏറെ നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പായി അല്പം ബദാം ഓയിൽ ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുക. ചുണ്ടുകൾക്ക് തിളക്കം നൽകാനും കൂടുതൽ നിറവും മൃദുത്വവും നൽകാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ
ആരോഗ്യത്തെ കാത്ത് സൂക്ഷിക്കാന്‍ പീനട്ട് ഓയില്‍
കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം മാറാൻ ബീറ്റ്‌റൂട്ട് ഗുണകരമോ?