നമ്മുടെ വീട്ടിൽ ദോഷം കൊണ്ടുവരുന്നത് നമ്മൾ ഭംഗിക്കുവേണ്ടി തൂക്കുന്ന ചിത്രങ്ങളോ, അകത്തളം മനോഹരമാക്കാൻ വയ്ക്കുന്ന പൂക്കളുമൊക്കെ ആയിരിക്കാം. എന്നാൽ വാസ്തുവിദ്യ പ്രകാരം ചില ചിത്രങ്ങൾ വെക്കേണ്ട സ്ഥലത്തെക്കുറിച്ചും, ചില പ്രത്യേക ചിത്രങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇതിൽ കുറച്ച് ഇവിടെ കുറിക്കുന്നു.
1. മുൾച്ചെടികൾ വീടിനുള്ളിൽ വെച്ചാൽ അത് വീടിന് ദോഷമായി ഭവിക്കും. എന്നാൽ വീടിനുള്ളിൽ പനിനീർ പുഷ്പങ്ങൾ വെക്കുന്നത് വീടിന് ഐശ്വര്യം പ്രദാനം ചെയ്യുന്നു.
2. പൊട്ടിയ പാത്രങ്ങളോ, ഉടഞ്ഞ കണ്ണാടിയോ വീട്ടിൽ വയ്ക്കരുത്. ഇത് വാസ്തുവിദ്യ പ്രകാരം വീട്ടിൽ ദുർനിമിത്തങ്ങൾക്ക് കാരണമാകും.
3. ആവശ്യത്തിനുമാത്രം ദൈവ വിഗ്രഹങ്ങൾ വാങ്ങുക. അത് അലങ്കാരമേകാൻ ഉള്ള വസ്തുക്കളായി കണക്കാക്കരുത്. ഷോപ്പ് പീസായി വയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.
4. നിങ്ങളുടെ വീട്ടിൽ കരയുന്ന കുഞ്ഞിനെ ചിത്രമോ, ഒറ്റ കിളിയുടെ ചിത്രമോ വെയ്ക്കുവാൻ പാടുള്ളതല്ല.
5. പലരുടെയും വീട്ടിൽ കാണപ്പെടുന്ന പ്രണയത്തിൻറെ അടയാളമായി കണക്കാക്കുന്ന താജ്മഹൽ ചിത്രം വീടിന് ഐശ്വര്യം അല്ല. ഇത് മുംതാസിന്റെ ശവകുടീരം ആയതിനാൽ നെഗറ്റീവ് എനർജി ഈ ചിത്രം ഉണ്ടാക്കും. ഇതുപോലെ തന്നെയാണ് ഹിംസ്ര മൃഗങ്ങളുടെ ചിത്രവും.
6. പ്രവർത്തനരഹിതമായ ഗൃഹോപകരണങ്ങൾ വീട്ടിൽ വയ്ക്കാതിരിക്കുക.
7. കട്ടിലിനടിയിൽ ചെരുപ്പും, ബാഗുകളും സൂക്ഷിക്കുന്നത് ദോഷ പ്രധാനമാണ്.
8. പ്രവർത്തിക്കാത്തതും, ഉടഞ്ഞതുമായ ക്ലോക്കുകൾ വീട്ടിൽ സൂക്ഷിച്ചാൽ അത് ദോഷം ചെയ്യും.
9. വീടിൻറെ മുൻപിലുള്ള വാതിലിന് കറുപ്പുനിറം നൽകരുത്.
10. നിങ്ങളുടെ ബെഡ്റൂമിൽ യുദ്ധത്തിൻറെ ചിത്രം വെക്കാൻ പാടുള്ളതല്ല. കൂടാതെ നടരാജ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നതും ഒട്ടും ഗുണം ചെയ്യില്ല.