Updated on: 22 November, 2022 10:44 AM IST
Delhi temperature will go down by next week

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലെ രാത്രി താപനില 8-9 ഡിഗ്രിയിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. ഹിമാലയത്തിൽ നിന്ന് വീശുന്ന തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റാണ് ഈ ഇടിവിന് കാരണമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തലസ്ഥാന നഗരം സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയിലൂടെയാണ് തിങ്കളാഴ്ച്ച കടന്നു പോയത്, കുറഞ്ഞ താപനില 8.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവായിരുന്നു.

ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയത്, അത് 9 ഡിഗ്രി സെൽഷ്യസാണ്. അതേസമയം, AQI 310-ൽ എത്തിയപ്പോൾ, വായുവിന്റെ ഗുണനിലവാരം "Very Bad" തന്നെ മേഖലയിൽ തുടർന്നു. ചൊവ്വാഴ്ച മുതൽ ബുധൻ വരെ, തലസ്ഥാന നഗരിയിൽ രാത്രി താപനില ഏകദേശം 9 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെടാൻ സാധ്യത ഉള്ളതെന്ന് കാലാവസ്ഥ വിദഗ്‌ധർ അറിയിച്ചു.

വ്യാഴാഴ്ച മുതൽ ഞായർ വരെ ഇത് 8 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ഏഴ് ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. തിങ്കളാഴ്‌ച, ഏറ്റവും കൂടിയ താപനില 27.3 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് സാധാരണയിൽ നിന്ന് ഒരു ഡിഗ്രി കുറവാണ്. അടുത്ത ഏതാനും ദിവസങ്ങളിൽ, പരമാവധി താപനില 26-27 ഡിഗ്രി സെൽഷ്യസിലാവാൻ സാധ്യത ഉണ്ട്. 

ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് പഞ്ചാബിൽ 243 വൈക്കോൽ ശേഖരം കൂടി കത്തിച്ചതായി കണ്ടെത്തി, ഹരിയാനയിൽ 11, ഉത്തർപ്രദേശിൽ 46 എന്നിങ്ങനെയാണ് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം തിങ്കളാഴ്ച കണ്ടെത്തിയത്. തിങ്കളാഴ്ച ഡൽഹിയിലെ പിഎം 2.5-ൽ വൈക്കോൽ കത്തിക്കുന്നതിന്റെ പങ്ക് 6% ആണെന്ന് സെൻട്രൽ ഫോർകാസ്റ്റിംഗ് ബോഡി സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: റഷ്യയിൽ ശക്തമായ ഭൂചലനം, 2 അഗ്നിപർവ്വതങ്ങൾ പൊട്ടി!!!

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Delhi temperature will go down by next week
Published on: 22 November 2022, 10:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now