ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതം വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ രേഖപെടുത്തി, കുറഞ്ഞ താപനില 9.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. നേരത്തെ നവംബർ 17 ന് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില 11.3 ഡിഗ്രി സെൽഷ്യസായും, കൂടിയ താപനില 27.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം 'Poor' വിഭാഗത്തിൽ തുടരുന്നു. രാവിലെ 10 മണിയോടെ ദേശീയ തലസ്ഥാനത്തിന്റെ മൊത്തം എ.ക്യു.ഐ (AQI) 293 ആയി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കുകൾ പ്രകാരം രാവിലെ ഒമ്പത് മണിക്ക് എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 275 ആയിരുന്നു.
അതേസമയം, ഐഎംഡി (IMD) പ്രവചനമനുസരിച്ച്, പ്രധാനമായും തെളിഞ്ഞ ആകാശം ദിവസം മുഴുവൻ തുടരുമെന്നു അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 8.30ന് ആപേക്ഷിക ആർദ്രത 79 ശതമാനമായിരുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ള AQI "Good" എന്നും , 51 ഉം 100 ഉം "Satisfactory " എന്നും , 101 ഉം 200 ഉം "Moderate " ആയും, 201 ഉം 300 ഉം "Poor " ആയും, 301 ഉം 400 ഉം "Very Poor " എന്നും , 401 ഉം 500 ഉം "Severe " എന്നിങ്ങനെയായി കണക്കാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിലെ വായു നിലവാരം കൂടുതൽ മെച്ചപ്പെടുന്നു
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.