Updated on: 13 September, 2022 4:45 PM IST
Delicious recipes can be made with vermicelli

അരിയിൽ നിന്നോ ശുദ്ധീകരിച്ച മാവിൽ നിന്നോ നിർമ്മിച്ച വെർമിസെല്ലി അഥവാ സേമിയ, കാഴ്ചയിൽ നൂഡിൽസിന് സമാനമായ ഒരു പരമ്പരാഗത പാസ്തയാണ്. ഇതിൽ സോഡിയം കുറവാണ്, തീർത്തും കൊഴുപ്പ് രഹിതവും കൊളസ്ട്രോൾ രഹിതവുമാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലുള്ള ആളുകൾക്ക് ഇത് അനുയോജ്യമാക്കുന്നു. നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം പ്രദാനം ചെയ്യുന്ന പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഇതിൽ നിറഞ്ഞിരിക്കുന്നു.

വെർമിസെല്ലി ഉപയോഗിച്ചുള്ള അഞ്ച് രുചികരമായ പാചകക്കുറിപ്പുകൾ ഇതാ.

വെർമിസെല്ലി ഉപ്പുമാവ്

കടുകും ഉലുവയും എണ്ണയിൽ വഴറ്റുക. ഉള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക. രണ്ട് മിനിറ്റ് വഴറ്റുക. കടല, കാരറ്റ്, വെള്ളം എന്നിവ ചേർക്കുക. നന്നായി ഇളക്കുക, ലിഡ് മൂടി, നാല് മിനിറ്റ് വേവിക്കുക. ഇനി വറുത്തെടുത്ത വെർമിസെല്ലിയും, ചൂടുവെള്ളം, ഉപ്പ് എന്നിവ ചേർക്കുക. നന്നായി ഇളക്കി മൂടി മൂടുക. ഇടയ്ക്കിടെ ഇളക്കിക്കൊണ്ട് തന്നെ വീണ്ടും ആറ് മിനിറ്റ് വേവിക്കുക. നാരങ്ങാനീര് കൂടി ചേർത്ത് നന്നായി ഇളക്കി സേവിക്കുക.

വെർമിസെല്ലി പായസം

ഈ വെർമിസെല്ലി ഖീർ ഭക്ഷണത്തിന് ശേഷം വിളമ്പാൻ പറ്റിയ മധുരപലഹാരമാണ്.
വെർമിസെല്ലി നെയ്യിൽ മൂന്ന്-നാല് മിനിറ്റ് വഴറ്റുക. വെള്ളവും പാലും ചേർത്ത് നന്നായി ഇളക്കി നാലഞ്ചു മിനിറ്റ് വേവിക്കുക. പഞ്ചസാരയും ബാക്കിയുള്ള പാലും ചേർക്കുക, തുടർച്ചയായി ഇളക്കിക്കൊണ്ട് ഇരിക്കുക, അങ്ങനെ രണ്ട്-മൂന്ന് മിനിറ്റ് വേവിക്കുക. ഏലയ്ക്കാപ്പൊടി ചേർക്കുക, നന്നായി ഇളക്കുക, ഒന്നോ രണ്ടോ മിനിറ്റ് കൂടി വേവിക്കുക. ബദാം കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

വെർമിസെല്ലി പുലാവ്

വെർമിസെല്ലി എണ്ണയിൽ അഞ്ച് മിനിറ്റ് വഴറ്റുക. വെറെ പാത്രത്തിൽ, ജീരകം, കറുവപ്പട്ട, ഏലം, ഗ്രാമ്പൂ എന്നിവ നെയ്യിൽ കുറച്ച് നിമിഷങ്ങൾ വഴറ്റി എടുക്കുക. കാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക. ഇനി മഞ്ഞൾപ്പൊടി, ഉപ്പ്, ഗരംമസാല, മുളകുപൊടി എന്നിവ ചേർത്ത് ഒന്ന് കൂടി വഴറ്റി എടുക്കുക. വെർമിസെല്ലി വെള്ളം കൂടി ചേർത്ത് നന്നായി വേവിക്കുക. ചെറുനാരങ്ങാനീര് കലർത്തി ചൂടോടെ വിളമ്പി കഴിക്കാവുന്നതാണ്.

വെർമിസെല്ലി പരിപ്പ് ഇഡ്ഡലി

വറുത്ത റവ, വറുത്ത വെർമിസെല്ലി, തൈര്, വെള്ളം, ഉപ്പ് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക. മിശ്രിതം 30 മിനിറ്റ് വിശ്രമിക്കാൻ വെക്കുക. കശുവണ്ടിപ്പരിപ്പ്, കറിവേപ്പില, ഉലുവ, പച്ചമുളക്, കടുക്, അസഫോറ്റിഡ എന്നിവ എണ്ണയിൽ വഴറ്റുക. ഇവ നന്നായി കൂട്ടികലർത്തുക. നെയ് പുരട്ടി ഇഡ്ഡലി മോൾഡുകളിലേക്ക് മാവ് ഒഴിച്ച് 10-12 മിനിറ്റ് ആവിയിൽ വേവിക്കുക. ചൂടോടെ തേങ്ങാ ചട്ണി, സാമ്പാർ എന്നിവയ്‌ക്കൊപ്പം വിളമ്പുക.

നിങ്ങൾക്ക് മേൽപ്പറഞ്ഞ എല്ലാ പാചകങ്ങളും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതാണ്. എന്തായാലും പരീക്ഷിച്ച് നോക്കുമല്ലോ അല്ലേ...

ബന്ധപ്പെട്ട വാർത്തകൾ:  യുവത്വം കാത്ത് സൂക്ഷിക്കാൻ സൂര്യകാന്തി വിത്തുകൾ കഴിക്കാം

English Summary: Delicious recipes can be made with vermicelli
Published on: 13 September 2022, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now