പ്രമേഹം ചർമത്തെ ബാധിക്കുമോ? ഈ സംശം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം, ആന്തരിക അവയവങ്ങളെ മാത്രമല്ല ചർമത്തെയും പ്രമേഹം ബാധിക്കും. തൊലിയുടെ പുറത്ത്, കൈമുട്ടിൽ, കാൽമുട്ടിന് താഴെ എന്നീ ഭാഗങ്ങളിൽ പ്രമേഹത്തിന്റെ സൂചനകൾ കാണാൻ സാധിക്കും.
കൂടുതൽ വാർത്തകൾ: ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കരുത്!
ജീവിത ശൈലിയിലെ മാറ്റങ്ങളാണ് പ്രമേഹം കൂടാനുള്ള പ്രധാന കാരണം. ശരീരത്തെ ബാധിച്ചാൽ നിയന്ത്രിക്കാം എന്നല്ലാതെ പ്രമേഹം ഒരിക്കലും നിങ്ങളെ വിട്ട് പോകില്ല. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ചർമത്തിൽ രോഗം ബാധിക്കാനും സെൻസിറ്റീവ് ചർമം ഉള്ളവർക്ക് രോഗങ്ങൾ വഷളാകുകയും ചെയ്യും. പ്രമേഹം ബാധിച്ചവരുടെ ശരീരത്തിൽ ജലാംശം കുറയുന്നതാണ് ഇതിന് കാരണം.
ചൊറിച്ചിൽ
പ്രമേഹ രോഗികളുടെ ചർമം വരണ്ടതായിരിക്കും. അതുപോലെ ചൊറിച്ചിലും ഉണ്ടാകും. കാലിലാണ് ചൊറിച്ചിൽ പ്രധാനമായും ബാധിക്കുന്നത്.
പാടുകൾ
ചുവപ്പ്, കറുപ്പ്, മഞ്ഞ നിറത്തിലുള്ള പാടുകൾ ചർമത്തിൽ വരുന്നത് പ്രമേഹം മൂലമാണ്. ചെറിയ കുരുക്കളായാണ് തൊലിയിൽ ഇത് വരുന്നത്. ചൊറിച്ചിലും ഉണ്ടാകും.
അണുബാധ
ബാക്ടീരിയ അണുബാധ മൂലം ചർമത്തിൽ വീക്കം ഉണ്ടാകും. കൂടാതെ നഖത്തിലും തൊളിപ്പുറത്തും ചുവന്ന നിറവും വരാനിടയുണ്ട്.
ഇരുണ്ട ചർമം
തൊലിപ്പുറം വളരെ മൃദുവായും ഇരുണ്ട നിറത്തിൽ കാണപ്പെടുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ചാര നിറത്തിലോ കറുപ്പ് നിറത്തിലോ കഴുത്ത്, കൈ/ കാൽ മുട്ട് എന്നീ ഭാഗങ്ങളിൽ കാണും. അതുപോലെ, കഴുത്ത് കൈ-കാൽ മുട്ടുകൾ എന്നിവിടങ്ങളിൽ മൃദുവായും മിനുസമായും തോന്നുകയാണെങ്കിൽ അത് പ്രമേഹത്തെ സൂചിപ്പിക്കുന്നു.
സോറിയാസിസ്
ടൈപ്പ് 2 പ്രമേഹമുള്ളരിലെ പ്രധാന ലക്ഷണമാണ് സോറിയാസിസ്.
മുഴകൾ
പ്രമേഹത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം കൈമുട്ടിലും കാൽമുട്ടിലും വരുന്ന മുഴകളാണ്. ഇത് ചുവപ്പോ മഞ്ഞ നിറത്തിലോ കാണപ്പെടും. എന്നാൽ മുഴകൾ ഏറെനാൾ ശരീരത്തിൽ കാണണമെന്നില്ല.
വിരലുകളിലെ ബുദ്ധിമുട്ട്
പ്രമേഹം കൈ-കാലുകളിലെ സന്ധികളെ ബാധിച്ചേക്കാം. ഇതുമൂലം വിരലുകൾ അനക്കാൻ ബുദ്ധിമുട്ട് വരും. വിരലുകളിൽ മാത്രമല്ല, കഴുത്ത്, മുഖം, തോളുകൾ എന്നിവിടങ്ങളിലെ ചർമവും വലിഞ്ഞു മുറകുന്ന പോലെ അനുഭവപ്പെട്ടേക്കാം. ഇതിനെ ഡിജിറ്റൽ സ്ക്ലീറോസിസ് എന്നാണ് പറയുന്നത്.
കുമിളകൾ
കൈ, കാൽ, കാൽപാദം, വിരലുകൾ എന്നിവിടങ്ങളിൽ കുമിളകൾ വരുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. കുമിളകൾക്ക് വേദന ഉണ്ടാകില്ല.
പ്രമേഹം ഒഴിവാക്കാൻ
പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകണം. നാരുകൾ അടങ്ങിയ ഭക്ഷണം, കൊഴുപ്പ്, സ്റ്റാർച്ച് രഹിതമായ പച്ചക്കറികൾ, ലീൻ പ്രോട്ടീൻ എന്നിവ രാവിലത്തെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. രാവിലെ കഴിയ്ക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടും.