Updated on: 6 October, 2021 5:35 PM IST
Diabetes? How to prevent diabetes.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളത് പ്രമേഹ രോഗികളാണ്. നമ്മുടെ ജീവിത ശൈലികളും മറ്റും ഒക്കെ പ്രമേഹത്തിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാര അഥവാ രക്തത്തിലെ ഗ്ലൂക്കോസ് വളരെ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസ് നിങ്ങളുടെ പ്രധാന ഊർജ സ്രോതസ്സാണ്, അത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. എന്നാൽ ആവശ്യത്തിലധികം ഗ്ലൂക്കോസ് വരുമ്പോൾ അത് പ്രമേഹത്തിന് കാരണമാകുന്നു.

  • മൂത്രശങ്ക കൂടുക പലപ്പോഴും രാത്രിയിൽ

  • ദാഹം കൂടുക

  • വിശപ്പ് കൂടുക

  • കാഴ്ച മങ്ങുക

  • കൈകൾ അല്ലെങ്കിൽ കാലുകൾ മരവിക്കുക

  • വളരെ ക്ഷീണം തോന്നുക

  • വളരെ വരണ്ട ചർമ്മം വരിക

എന്നിങ്ങനെ ആണ് പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ, ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ ആവശ്യമാക്കേണ്ടതാണ്.

പ്രമേഹങ്ങൾ പല തരത്തിൽ ഉണ്ട്

ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന എന്നിവ ഉണ്ടാകാം. ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിൽ വികസിക്കുകയും കഠിനമാകുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം സാധാരണയായി ഒരു കുട്ടികൾക്കോ അല്ലെങ്കിൽ ചെറുപ്പക്കാർക്കോ ആണ് സാധാരണയായി വരുന്നത്, പക്ഷേ ഏത് പ്രായത്തിലും ഇത് സംഭവിക്കാം.

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും വികസിക്കാൻ നിരവധി വർഷങ്ങൾ എടുക്കും. എന്നാൽ ചില ആളുകൾ ലക്ഷണങ്ങൾ ശ്രദ്ധിക്കാറില്ല. ടൈപ്പ് 2 പ്രമേഹം സാധാരണയായി പ്രായപൂർത്തിയാകുമ്പോൾ ആരംഭിക്കുന്നു, എന്നിരുന്നാലും ബുദ്ധിമുട്ടുള്ളതിനാൽ, ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട ഘടകങ്ങൾ അറിയേണ്ടത് പ്രധാനമാണ്.

ഗർഭകാല പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

ഗർഭാവസ്ഥയിലുള്ള പ്രമേഹം (ഗർഭകാലത്ത് വരുന്ന പ്രമേഹം) സാധാരണയായി രോഗലക്ഷണങ്ങൾ ഉണ്ടാവാറില്ല.

ബന്ധപ്പെട്ട വാർത്തകൾ

രക്തസമ്മർദ്ദം പ്രമേഹം കുറയ്ക്കാനും ഓട്ട്സ് കഞ്ഞി

പ്രമേഹം അകറ്റാൻ കൂവളം

 

English Summary: Diabetes? How to prevent diabetes.
Published on: 06 October 2021, 05:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now