ജീവിതത്തിലും ഭക്ഷണക്രമത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആളുകളാണ് പ്രമേഹ രോഗികൾ. പലപ്പോഴും ഭക്ഷണത്തിൻ്റെ കാര്യത്തിൽ വിട്ട് വീഴ്ച്ചകൾ ചെയ്യേണ്ടി വരും. അതിൽ പ്രധാനമാണ് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല, പായ്ക്കറ്റിൽ ലഭിക്കുന്ന പാനീയങ്ങൾ കുടിക്കാൻ പാടില്ല എന്നതൊക്കെ..
ഇത്തരത്തിലുള്ള നിബന്ധനകൾ ഉണ്ടെങ്കിലും മധുരം ഇഷ്ടപ്പെടുന്ന പഴങ്ങൾ ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഇനി വിഷമിക്കേണ്ട ആവശ്യമില്ല, കാരണം പഴങ്ങളിൽ നാച്വറൽ ആയ ഷുഗർ ആണ് ഉള്ളത്. അത് കൊണ്ട് തന്നെ നാരുകൾ അടങ്ങിയ കുറഞ്ഞ ഗ്ലൈസെമിക്ക് മൂല്യം കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്നവയാണ്.
എന്തൊക്കെ പഴങ്ങളാണ് പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റിയത്?
വാഴപ്പഴം
വാഴപ്പഴം നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന പഴമാണ്. ധാരാളം പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, പൊട്ടാസ്യം, ഫേളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രേമേഹ രോഗികൾ ഒരു പഴത്തിൽ കൂടുതൽ കഴിക്കാൻ പാടില്ല. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മാതളം
മാതളം ദിനം കഴിക്കാന പറ്റുന്ന പഴമാണ്. അത്രത്തോളം തന്നെ രുചികരവും ആരോഗ്യകരവുമാണ് ഈ പഴം. മാതളപ്പഴത്തിൽ വിറ്റാമിൻ സി, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു പഴത്തിൽ 7 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണം വർധിപ്പിക്കുന്നു. അങ്ങനെ വിളർച്ചയെ തടയുന്നു.
മുന്തിരി
വിറ്റാമിനുകൾ അടങ്ങിയതാണ് മുന്തിരി. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. 23.4 ഗ്രാം ഷുഗർ മുന്തിരിയിലുണ്ട്. ആൻ്റി ഓക്സിഡൻ്റുകളാൻ സമ്പന്നമാണ് മുന്തിരി. ഇത് കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് മുന്തിരി.
ഓറഞ്ച്
സിട്രസ് ഗണത്തിൽ പെട്ട പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് ഈ പഴം, ഇത് ദിവസേന കഴിച്ചാൽ രോഗ പ്രതിരോധ ശേഷി ലഭിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ശ്രദ്ധിക്കുക ഓറഞ്ച് അമിതമായി കഴിക്കുന്നത് രക്തക്കിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു, അത് കൊണ്ട് തന്നെ മിതമായ അളവിൽ ഓറഞ്ച് കഴിക്കുന്നതാണ് നല്ലത്.
സ്ട്രോബറി
ബ്ലൂബെറി, ബ്ലാക്ക് ബെറി എന്നിവ വെച്ച് നോക്കുമ്പോൾ വളരെ കുറച്ച് മാത്രം ഷുഗറാണ് സ്ട്രോബറിയിൽ അടങ്ങിയിരിക്കുന്നത്. അത് കൊണ്ട് പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴമാണ് ഇതും. ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായി തുടരാൻ കഴിക്കാം ഈ മത്സ്യങ്ങൾ