ശീലങ്ങളാണ് എപ്പോഴും ആരോഗ്യങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഇപ്പോൾ പല ശീലങ്ങളും ആരോഗ്യത്തിന് അല്ല മറിച്ച് അനാരോഗ്യമാണ് വരുത്തി വെയ്ക്കുന്നത്.
അത്തരമൊരു ശീലമാണ് ചോറ്,
ചോറ് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. ചോറ് എത്ര കിട്ടിയാലും കഴിക്കുന്നവർ ഉണ്ട്. ചിലർക്ക് അതൊരു വികാരം തന്നെയാണ്. വെള്ള അരി, ചുവന്ന അരി, റേഷൻ അരി, മട്ട അരി എന്നിങ്ങനെ പല തരത്തിലാണ് അരി ഉള്ളത്.
നല്ല മീൻ പൊരിച്ചതും, അല്ലെങ്കിൽ ചിക്കൻ, തോരൻ, സാമ്പാറ്, അവിയൽ, എന്നിവയെല്ലാം കിട്ടിയാൽ പിന്നെ മലയാളികൾക്ക് വേറെ ഒന്നും വേണ്ട. അപ്പോൾ ചോറ് അധികമായി കഴിക്കുന്നവരും കുറവല്ല.
എന്നാൽ ഇങ്ങനെ ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?
ചോറ് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണഅ ഇത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴി വെക്കുന്നത്.
ചോറ് കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ് ?
1. അമിതമായാൽ
കൊതി കാരണം ചിലർ ഭക്ഷണം വീണ്ടും കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത്തരത്തിൽ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായി പണി എടുക്കാത്തവരാണെങ്കിൽ അവർക്ക് ഇത് അത്ര നല്ലതല്ല. ഇവർക്ക് കാർബ്സ്, പ്രോട്ടീൻ, ഫൈബർ, മിനറൽസ് എന്നിവ അടങ്ങിയ ഒരു ഫുൾ പാക്കേജ്ഡ് ഡയറ്റ് ആണ് ഏറ്റവും നല്ലത്.
2. അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ
ചോറ് അമിതമായി കഴിക്കുന്നവർക്ക് അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ഇത് കീഴ് വായുവിൻ്റെ ശല്യം കൂടുന്നതിനും കാരണമാകും. മാത്രമല്ല ഇത് വയർ ചീർക്കുന്നതിനും കാരണമാകുന്നു. ഇത് പുളിച്ച് തികട്ടൽ, ശ്വാസം മുട്ടൽ എന്നിവയും ഉണ്ടാകും.
3. ശരീരഭാരം കൂടുന്നു
ശരീരഭാരം കൂടുന്നതിൻ്റെ പ്രധാന കാരണമാണ് ചോറ്. ഇത് അമിതമായി കഴിക്കുന്നത് ശരീരത്തിലേക്ക് കാലറീസ് കിട്ടുന്നതിനും ഇത് ദഹിക്കാതെ വരുമ്പോൾ അമിത വണ്ണം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർക്ക് കുടവയർ വരുന്നവർക്കും കാരണമാകുന്നു. അത് കൊണ്ട് തന്നെ ചോറിൻ്റെ ഇതൊക്കെ ഒഴിവാക്കുന്നതിനായി ചോറിൻ്റെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നതാണ് നല്ലത് എന്ന് ചിലർ വിചാരിക്കും. എന്നാൽ അതാണെങ്കിൽ പോലും അതിൻ്റെ കൂടെ ഉരുളക്കിഴങ്ങ് പോലെയുള്ള സാധനങ്ങൾ കഴിക്കുന്നതും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
4. ക്ഷീണം
ചോറ് കഴിച്ച് കഴിഞ്ഞാൽ ഉടനെ പോയി കിടക്കുന്നത് സ്വാഭാവികമാണ്. അതിൻ്റെ കാരണം ക്ഷീണം വരുന്നത് കൊണ്ടാണ്. ചോറ് അമിതമായി കഴിച്ചാൽ ഉറക്കം വരുന്നതിന് കാരണമാകുന്നു. ഇതിൻ്റെ കാരണം അതിതമായി അടങ്ങിയിരിക്കുന്ന കാലറീസ് കൊണ്ടാണ്.
5. ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാം
ചോറ് കുറവ് കഴിക്കുന്നതാണ് എപ്പോഴും നല്ലത്, പകരമായി നിങ്ങൾക്ക് പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളും കഴിക്കാവുന്നതാണ്. ചോറ് കഴിച്ച ഉടനെ കിടക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കഴിച്ച് കഴിഞ്ഞാൽ കുറച്ച് സമയം നടക്കുന്നത് നല്ലതാണ്. ഇത് ചോറ് ദഹിക്കുന്നതിന് കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ : അരി വെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ ചെടികൾ തഴച്ച് വളരും